നഗരമദ്ധ്യത്തില്‍ അക്രമികള്‍ യുവാവിനെ വെട്ടിക്കൊന്നു

277 0

ഹൈദരാബാദ്: പൊലീസുകാരെ കാഴ്‌ച്ചക്കാരാക്കി ഹൈദരാബാദ് നഗരമദ്ധ്യത്തില്‍ അക്രമികള്‍ യുവാവിനെ വെട്ടിക്കൊന്നു. രാജേന്ദ്ര നഗര്‍ സ്വദേശിയായ രമേഷ് ഗൗഡാണ് കൊല്ലപ്പെട്ടത്. രണ്ട് അക്രമികള്‍ യുവാവിനെ പിന്തുടര്‍ന്ന് ആക്രമിക്കുന്നതും യുവാവ് വെട്ടേറ്റ് വീഴുന്നതും അടങ്ങിയ ദാരുണദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. 

വെട്ടേറ്റു വീണയാള്‍ രക്തം വാര്‍ന്ന് അനക്കമില്ലാതാവുന്നതോടെ അക്രമികള്‍ ആഹ്ലാദം പ്രകടിപ്പിച്ച്‌ ആയുധം ഉയര്‍ത്തിക്കാട്ടി പിന്‍വാങ്ങുന്നതും വീഡിയോയില്‍ വ്യക്തമാണ്. സമീപത്ത് മൂന്ന് പൊലീസുകാര്‍ ഉണ്ടായിരുന്നുവെന്നും അക്രമികളെ തടയാന്‍ ഇവര്‍ ഒന്നും ചെയ്‌തില്ലെന്നും ദൃക്‌സാക്ഷികളെ ഉദ്ദരിച്ച്‌ ഒരു ദേശീയ മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, കഴിഞ്ഞവര്‍ഷം നടന്ന കൊലപാതകത്തിന്റെ പ്രതികാരമായാണ് അക്രമം നടന്നതെന്നാണ് പോലീസ് റിപ്പോര്‍ട്ട്. 

Related Post

ബസും ട്രക്കും കൂട്ടിയിടിച്ച്‌ ഒന്‍പതുപേര്‍ മരിച്ചു

Posted by - Jul 4, 2018, 01:09 pm IST 0
കെനിയ: ബസും ട്രക്കും കൂട്ടിയിടിച്ച്‌ ഒന്‍പതുപേര്‍ മരിച്ചു. അപകടത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റു. കെനിയയിലെ നെയ്‌റോബിയിലാണ് അപകടം ഉണ്ടായത്. ട്രക്കുമായി കൂട്ടിയിടിച്ച ശേഷം ബസ് കത്തുകയായിരുന്നു. ഇതാണ്…

മുസഫര്‍പുരില്‍ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില്‍ നാല് പേര്‍ മരിച്ചു

Posted by - Jan 1, 2019, 08:24 am IST 0
മുസഫര്‍പുര്‍ : ബിഹാറിലെ മുസഫര്‍പുരില്‍ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില്‍ നാല് പേര്‍ മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു. മുസഫര്‍പുരിലെ സ്‌നാക്കസ് ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. സംഭവത്തില്‍ ഏഴ് പേരെ കാണാതായി.…

നി​കു​തി ന​ട​പ​ടി​ക​ൾ സു​താ​ര്യ​മാ​ക്കും: നിർമ്മല സീതാരാമൻ

Posted by - Sep 14, 2019, 05:11 pm IST 0
ന്യൂ ഡൽഹി: രാജ്യത്തെ പണപ്പെരുപ്പം നിയന്ത്രണവിധേയമാണെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. നിലവിലുള്ള  സാമ്പത്തിക പ്രതിസന്ധി മറികടക്കാനാകുമെന്നും ധനമന്ത്രി പറഞ്ഞു. കയറ്റുമതി ഉൽ‌പ്പന്നങ്ങളുടെ നികുതി ഒഴിവാക്കുന്നതിനായി 2020…

കുൽഭൂഷൻ ജാദവിന് നയതന്ത്ര സഹായം  അനുവദിക്കുമെന്ന് പാകിസ്ഥാൻ

Posted by - Sep 2, 2019, 11:25 am IST 0
ഇസ്ലാമാബാദ്: രാജ്യത്ത് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കുൽഭൂഷൻ ജാദവിന് കോൺസുലർ പ്രവേശനം നൽകുമെന്ന് പാകിസ്ഥാൻ അറിയിച്ചു. വിരമിച്ച ഇന്ത്യൻ നാവികസേനാ ഉദ്യോഗസ്ഥന് കോൺസുലർ പ്രവേശനത്തിന്റെ നിബന്ധനകളെക്കുറിച്ച് ന്യൂദൽഹിയും ഇസ്ലാമാബാദും…

മയക്കുമരുന്ന് ഗുളികകളുമായി ക്രിക്കറ്റ് താരം പിടിയില്‍

Posted by - Apr 23, 2018, 12:40 pm IST 0
ചിറ്റഗോങ്: മയക്കുമരുന്ന് ഗുളികകളുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം പിടിയില്‍. 14,000ത്തോളം മെതാംഫെറ്റമീന്‍ മയക്കുമരുന്ന് ഗുളികകളുമായാണ് ബംഗ്ലാദേശിലെ വനിതാ ക്രിക്കറ്റ് താരം ധാക്ക പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന…

Leave a comment