ആദ്യരാത്രി ഷൂട്ട് ചെയ്യാന്‍ ക്യാമറാമാനെ തേടി ദമ്പതികള്‍ പരസ്യം നല്‍കി

235 0

ലണ്ടന്‍: ആദ്യരാത്രി ഷൂട്ട് ചെയ്യാന്‍ ക്യാമറാമാനെ തേടി ദമ്പതികള്‍ പരസ്യം നല്‍കി. ഒരു മണി മുതല്‍ മൂന്ന് മണി വരെയാണ് ഷൂട്ട് ചെയ്യേണ്ടത്. ഇതിനായി 2000 പൗണ്ട് നല്‍കാമെന്നും (അകദേശം 1,86,000 ഇന്ത്യന്‍ രൂപ) പരസ്യത്തില്‍ പറയുന്നു. 2016ല്‍ നിശ്ചയം കഴിഞ്ഞ ഇവരുടെ വിവാഹം ഈ മാസം നടക്കാനിരിക്കുകയാണ്. 'ഇതൊരു വിചിത്രമായ കാര്യമാണെന്ന് ഞങ്ങള്‍ക്കറിയാം. എന്നാല്‍ വിവാഹത്തില്‍ ആദ്യ രാത്രിയും പ്രധാനപ്പെട്ടതാണ്. 

വിവാഹ ദിനത്തിലെ ഒരു നിമിഷം പോലും മറക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. എല്ലാം ഷൂട്ട് ചെയ്യണം. ഇത് ഞങ്ങള്‍ക്ക് മാത്രം കാണാന്‍ വേണ്ടിയുളളതാണ്', പരസ്യത്തില്‍ വ്യക്തമാക്കി.വിവാഹ ദിനത്തിലെ ഒരു നിമിഷം പോലും മറക്കാന്‍ ഞങ്ങള്‍ക്ക് ആഗ്രഹമില്ലാത്തത് കൊണ്ടാണ് ഷൂട്ട് ചെയ്യാന്‍ തീരുമാനിച്ചതെന്നാണ് ദമ്പതികളുടെ വിശദീകരണം. ആദ്യരാത്രിയിലെ അനര്‍ഘ നിമിഷങ്ങള്‍ പകര്‍ത്താന്‍ വിശ്വസ്തനായ വീഡിയോഗ്രാഫറെ തിരയുകയാണ് ഇവര്‍. ലണ്ടനിലെ ബാര്‍ക് ഡോട്ട് കോമിലാണ് പരസ്യം നല്‍കിയിരിക്കുന്നത്.

Related Post

ആശുപത്രിയിലെ മോര്‍ച്ചറി ഫ്രിഡ്ജില്‍ യുവതിയെ ജീവനോടെ കണ്ടെത്തി: ഞെട്ടിക്കുന്ന സംഭവം ഉണ്ടായതിങ്ങനെ

Posted by - Jul 3, 2018, 06:58 am IST 0
ജോഹന്നാസ്ബര്‍ഗ് : കാറപകടത്തില്‍ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച യുവതിയെ ആശുപത്രിയിലെ മോര്‍ച്ചറി ഫ്രിഡ്ജില്‍ ജീവനോടെ കണ്ടെത്തി. ജൂണ്‍ 24ന് ജോഹന്നാസ്ബര്‍ഗിനടുത്തുള്ള കാര്‍ലിടന്‍വില്ലെ പ്രവിശ്യയില്‍ നടന്ന അതിഭയങ്കരമായ കാര്‍ അപകടത്തില്‍…

കാട്ടുതീയില്‍ ഒന്‍പത് പേര്‍ മരിച്ചു

Posted by - Nov 10, 2018, 03:13 pm IST 0
ന്യൂയോര്‍ക്ക്: അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ ഉണ്ടായ വന്‍ കാട്ടുതീയില്‍ ഒന്‍പത് പേര്‍ മരിച്ചു. 33 പേരെ കാണാതായി. ലോസ് ആഞ്ചലസിന്റെ പടിഞ്ഞാറന്‍ മേഖലയായ മാലിബു ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ കാട്ടുതീ…

ഭീകരാക്രമണം : 86 പേര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്

Posted by - Jun 25, 2018, 07:42 am IST 0
അബുജ: നൈജീരിയന്‍ സംസ്ഥാനമായ പ്ലാറ്റോയില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ 86 പേര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്. ആക്രമണത്തില്‍ 50 ലേറെ വീടുകളും, ബൈക്കുകളും 15കാറുകളും തര്‍ന്നെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.…

ഓമനറെ പുതിയ ഭരണാധികാരിയായി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ്  അധികാരമേറ്റു

Posted by - Jan 11, 2020, 03:25 pm IST 0
മസ്‌കത്ത്: ഒമാന്റെ പുതിയ ഭരണാധികാരിയായി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് അല്‍ സഈദിനെ പ്രഖ്യാപിച്ചു. സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ നിര്യാണത്തെ തുടര്‍ന്നാണ് പുതിയ ഭരണാധികാരിയെ രാജകുടുംബം…

യുദ്ധവിമാനം കടലില്‍ തകര്‍ന്ന് വീണെന്ന് റിപ്പോര്‍ട്ട് 

Posted by - Jun 11, 2018, 08:11 am IST 0
വാഷിംഗ്ടണ്‍: അമേരിക്കന്‍ യുദ്ധവിമാനം കടലില്‍ തകര്‍ന്ന് വീണതായി റിപ്പോര്‍ട്ട്. എഫ്-15 സി എന്ന വിമാനമാണ് ജപ്പാന്‍ തീരത്തു നിന്ന് 50 കിലോമീറ്റര്‍ അകലെ തകര്‍ന്നു വീണത്. വിമാനത്തിന്‍റെ…

Leave a comment