നൊന്തുപെറ്റ മക്കളെ കൊലപ്പെടുത്തിയ അഭിരാമിയുടെ ക്രൂരതയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

94 0

കുണ്ട്രത്തൂര്‍: കാമുകനോടൊപ്പം ജീവിക്കാന്‍ വേണ്ടി നൊന്തുപെറ്റ മക്കളെ കൊലപ്പെടുത്തിയ അഭിരാമിയുടെ ക്രൂരതയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഭര്‍ത്താവിന്റെ ജന്മദിവസം തന്നെയാണ് അഭിരാമി ഭര്‍ത്താവിനെയും മക്കളെയും കൊലപ്പെടുത്താനായി തിരഞ്ഞെടുത്തത്.  ഭര്‍ത്താവിനെയും കൊലപ്പെടുത്താനായിരുന്നു പദ്ധതി. എന്നാല്‍ ജോലിത്തിരക്കുകാരണം ഭര്‍ത്താവ് തിരിച്ചെത്താന്‍ വൈകുമെന്നറിഞ്ഞതോടെയാണ് കാമുകന്‍ സുന്ദരത്തിന്റെ സഹായത്തോടെ അഭിരാമി നാഗര്‍ കോവിലേക്ക് ബസ് കയറിയത്. രാത്രിയിലെ ജന്മദിനാഘോഷങ്ങള്‍ കഴിഞ്ഞതിന് പിന്നാലെ ഭര്‍ത്താവിനും മക്കള്‍ക്കും നല്‍കിയ പാലില്‍ ഉറക്കഗുളിക പൊടിച്ച്‌ കലര്‍ത്തിയിരുന്നു. 

എന്നാല്‍ നാല് വയസുകാരിയായ മകള്‍ക്ക് മാത്രമാണ് വിഷബാധയേറ്റത്. വെള്ളിയാഴ്ച രാവിലെ ജോലിക്ക് പോകുന്നതിന് മുമ്പ് ഭര്‍ത്താവ് മകളെ കാണാതിരിക്കാന്‍ വേണ്ടി മകള്‍ ഉറങ്ങുകയാണെന്നും ശല്യപ്പെടുത്തേണ്ടെന്നും പറഞ്ഞ്, ‌ഭര്‍ത്താവിനെ ആലിംഗനം ചെയ്‌താണ്‌ യുവതി യാത്രയാക്കിയത്. തുടര്‍ന്ന് വെള്ളിയാഴ്ച രാത്രി മകന് വീണ്ടും ഉയര്‍ന്ന അളവില്‍ മയക്കുഗുളിക പാലില്‍ കലര്‍ത്തിനല്‍കി.കാമുകനുമായുള്ള വീഡിയോ കോളിനിടെ മക്കള്‍ ശല്യപ്പെടുത്തിയാല്‍ അവരെ അഭിരാമി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് അയല്‍വാസികള്‍ മൊഴി നല്‍കിയിട്ടുണ്ട്. അഭിരാമിയുടെ വീട്ടില്‍ നിന്ന് ബഹളം കേട്ടപ്പോള്‍ അയല്‍വാസികള്‍ ഒരിക്കല്‍ പോലീസിനെ വിവരമറിയിക്കുകയും ചെയ്തിരുന്നു.

Related Post

ശബരിമല ക്ഷേത്രനട അടയ്ക്കുന്നതിനെക്കുറിച്ച്‌ ശ്രീധരന്‍ പിള്ളയോട് അഭിപ്രായം തേടിയിട്ടില്ലെന്ന് കണ്ഠര് രാജീവര്

Posted by - Nov 9, 2018, 09:35 pm IST 0
തിരുവനന്തപുരം : ആചാരലംഘനമുണ്ടായാല്‍ ശബരിമല ക്ഷേത്രനട അടയ്ക്കുന്നതിനെക്കുറിച്ച്‌ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയോട് അഭിപ്രായം തേടിയിട്ടില്ലെന്നു തന്ത്രി കണ്ഠര് രാജീവര് ദേവസ്വം ബോര്‍ഡിനെ അറിയിച്ചു.  തന്ത്രി…

സംസ്ഥാനത്ത് നാളെ ബിജെപി ഹര്‍ത്താല്‍

Posted by - Dec 13, 2018, 07:20 pm IST 0
തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി നാളെ ബിജെപി ഹര്‍ത്താല്‍. വേണുഗോപലന്‍ നായരുടെ മരണത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.തിരുവനന്തപുരം മുട്ടട സ്വദേശി വേണുഗോപാലന്‍ നായരാണ് മരിച്ചത്. സെക്രട്ടറിയേറ്റിന് മുന്നില്‍ ബി ജെ…

 ഗായകന്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

Posted by - May 11, 2018, 08:32 am IST 0
തലശ്ശേരി: പ്രഫഷനല്‍ ഗായകന്‍ ജോയ് പീറ്റര്‍(52) ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. സാരംഗ് ഓര്‍ക്കസ്ട്ര, ന്യൂ മാഹിയിലൂടെ ആണ് ജോയ് പീറ്റര്‍ എന്ന ഗായകനെ നേടിത്തന്നത്.…

കെ സ് ർ ടി സി ബസ് ലേബർറൂമായി

Posted by - Mar 17, 2018, 02:45 pm IST 0
കെ സ് ർ ടി സി ബസ് ലേബർറൂമായി കോഴിക്കോട് ബത്തേരി റൂട്ടിൽ സർവീസ് നടത്തുന്ന ബസിൽ ആദിവാസി യുവതി ആൺകുഞ്ഞിന് ജന്മം നൽകി. വയനാട്ടിൽ വച്ചാണ്…

വനിതാ മതിലിന്‍റെ പേരില്‍ പണം പിരിച്ചതിന്  ബാങ്ക് ജീവനക്കാരനെ ജോലിയില്‍ നിന്ന് ഒഴിവാക്കി

Posted by - Dec 30, 2018, 09:37 am IST 0
പാലക്കാട്‌: വനിതാ മതിലിന്‍റെ പേരില്‍ ക്ഷേമപെന്‍ഷന്‍കാരില്‍ നിന്ന് പണം പിരിച്ചതിന് ബാങ്ക് ജീവനക്കാരനെ ജോലിയില്‍ നിന്ന് ഒഴിവാക്കി. ഒറ്റപ്പാലം സര്‍വീസ് സഹകരണ ബാങ്കിലെ തത്ക്കാലിക ജീവനക്കാരനെതിരെ ആണ്…

Leave a comment