കനത്ത മഴ: വിദ്യാഭ്യസ സ്ഥാപനങ്ങള്‍ക്ക് അവധി

122 0

കനത്ത മഴയെ തുടര്‍ന്നാണ് സംസ്ഥാനത്തെ ചില ഭാഗങ്ങളിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ആലപ്പുഴയില്‍ കുട്ടനാട് താലൂക്കിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു.ആലപ്പുഴ ജില്ലയിലെ മറ്റു താലൂക്കുകളിലെ ദുരിതാശ്വാസ ക്യാമ്ബുകള്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. കൂടാതെ മറ്റെല്ലാ ജില്ലകളിലും ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും കളക്ടര്‍മാര്‍ അവധി നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം, ആലപ്പുഴ, കൊല്ലം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ കനത്തമഴയാണ് ലഭിക്കുന്നത്. തിരുവനന്തപുരം ജില്ലയില്‍ മലയോരമേഖലയിലടക്കം വന്‍നാശമുണ്ടായി. 

താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. അഞ്ഞൂറിലധികം വീടുകള്‍ക്ക് നാശമുണ്ട്. ഇടിമിന്നലില്‍ ചിലര്‍ക്ക് പരിക്കേറ്റു. എല്ലാ താലൂക്കിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. ആലപ്പുഴയില്‍ കടലാക്രമണം രൂക്ഷമായി. രണ്ടു ദിവസംകൊണ്ട് വ്യാപക നാശനഷ്ടങ്ങളാണ് മഴയെ തുടര്‍ന്ന് സംസ്ഥാനത്തുണ്ടായത്. തീരദേശത്ത് വ്യാപക കടലാക്രമണവുമുണ്ട്. ട്രെയിനുകള്‍ വൈകിയോടുകയാണ്. മഴ കനത്തതോടെ എല്ലാ വകുപ്പുകള്‍ക്കും സര്‍ക്കാര്‍ ജാഗ്രതാനിര്‍ദേശം നല്‍കി. സ്ഥിതിഗതികള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് വിലയിരുത്തുന്നുണ്ട്.  അതേസമയം സംസ്ഥാനത്ത് രണ്ടു ദിവസേത്തേക്ക് കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. 
 

Related Post

പെട്രോള്‍, ഡീസല്‍ വിലയില്‍ നേരിയ കുറവ് 

Posted by - Nov 14, 2018, 10:51 am IST 0
കൊച്ചി : പെട്രോള്‍, ഡീസല്‍ വിലയില്‍ ഇന്നും നേരിയ കുറവ്. തിരുവന്തപുരത്ത് ഇന്ന് പെട്രോളിന്റെ വില 80.77 രൂപയും ഡീസലിന്റെ വില 77.41 രൂപയുമാണ്. അന്താരാഷ്ട്ര വിപണിയില്‍…

ശബരിമലയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ

Posted by - Nov 16, 2018, 07:40 pm IST 0
സന്നിധാനം: ശബരിമലയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ. വെള്ളിയാഴ്ച പുലര്‍ച്ചെ തുടങ്ങിയ ചാറ്റല്‍ മഴ രാവിലെ പത്തോടെ ശക്തിയാര്‍ജിച്ചു. മഴ പെയ്തതോടെ സന്നിധാനത്തെ പൊടി ശല്യത്തിനും ശമനമായി.…

സംസ്ഥാനത്ത് നാളെ മുതല്‍ മൂന്നു ദിവസം വീണ്ടും ശക്തമായ മഴ

Posted by - Aug 5, 2018, 12:37 pm IST 0
തിരുവനന്തപുരം : സംസ്ഥാനത്ത് നാളെ മുതല്‍ മൂന്നു ദിവസം വീണ്ടും ശക്തമായ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ വടക്കുപടിഞ്ഞാറ് ദിശയില്‍ മണിക്കൂറില്‍…

ശോഭാ സുരേന്ദ്രനെ അറസ്റ്റു ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി

Posted by - Dec 28, 2018, 04:36 pm IST 0
തിരുവനന്തപുരം: ശബരിമല വിഷയം സംബന്ധിച്ച്‌ നിരാഹാര സമരം നടത്തുന്ന ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനെ അറസ്റ്റു ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി. പത്തു ദിവസമായി നിരാഹാരം…

വിദ്യാരംഭം കുറിച്ച് കുട്ടികൾ |

Posted by - Oct 13, 2024, 06:31 pm IST 0
അറിവിന്റെ അക്ഷയ ഖനി തേടിയിറങ്ങാൻ കുരുന്നുകൾക്ക് നാവിൽ ആദ്യാക്ഷരം നുകർന്ന് മാനാം കുന്ന് ശ്രീ മഹാദേവ ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങൾ സമാപിച്ചു. ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ ജനാർദ്ദനൻ…

Leave a comment