സംസ്ഥാനത്ത് ചില പ്രദേശങ്ങളില്‍ നേരിയ ഭൂചലനം

82 0

തിരുവനന്തപുരം: തലസ്ഥാന ജില്ലയിലെ തെക്കുകിഴക്കന്‍ ഭാഗങ്ങളില്‍ ചൊവ്വാഴ്ച നേരിയ ഭൂചലനം അനുഭവപ്പെട്ടു. ആദ്യം വന്‍ ശബ്ദവും പിന്നീട് നേരിയ വിറയലുമാണ് അനുഭവപ്പെട്ടതെന്ന് നാട്ടുകാര്‍ പറഞ്ഞു. ദുരന്തനിവാരണ വിഭാഗവും ഫയര്‍ഫോഴ്‌സും കൂടുതല്‍ നിരീക്ഷണങ്ങള്‍ നടത്തിവരുന്നു.ഭൂകമ്പമാപിനിയില്‍ രണ്ട് തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം വെഞ്ഞാറമൂട്, കല്ലറ ഭാഗങ്ങളിലാണ് ഏറെ അനുഭവപ്പെട്ടത്. വെഞ്ഞാറമൂട്, കല്ലറ, ഭൂതമടക്കി, കരിച്ച, പുല്ലമ്ബാറ, ശാസ്താംനട, പരപ്പില്‍, ചെറുവാളം, പാലുവള്ളി, മുതുവിള, തെങ്ങുംകോട്, വാഴത്തോപ്പ് പച്ച, തണ്ണിയം, മിതൃമ്മല ഭാഗങ്ങളിലാണ് ഭൂമി കുലുങ്ങിയത്. 

ഇതിന്റെ ഡാറ്റാ വിശകലനം ചെയ്തിട്ടില്ലെന്ന് ദുരന്ത നിവാരണ അതോറിറ്റി അധികൃതര്‍ വ്യക്തമാക്കി. ഇതിന്റെ പ്രഭവകേന്ദ്രം കണ്ടെത്തിയിട്ടില്ല. വാമനപുരം നദിയുടെ കരയില്‍ 70 കളില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടതായും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. വെഞ്ഞാറമൂടിനും കല്ലറയ്ക്കുമിടയില്‍ ചൊവ്വാഴ്ച സന്ധ്യയ്ക്ക് 7.45ഓടെയായിരുന്നു നേരിയ ഭൂചലനം അനുഭവപ്പെട്ടത്. പരിഭ്രാന്തരായ നാട്ടുകാര്‍ വീടുവിട്ട് പലദിക്കിലും പാഞ്ഞു. ചിലര്‍ പരിഭ്രാന്തരായി പൊലീസ് സ്‌റ്റേഷനുകളിലും ഫയര്‍ഫോഴ്‌സിലും വിളിച്ചു. 

Related Post

സംസ്ഥാനത്തെ വാട്‌സ്‌ആപ്പ് ഹര്‍ത്താല്‍; എ.ബി.വി.പി പ്രവർത്തകൻ അറസ്റ്റിൽ 

Posted by - Apr 27, 2018, 07:29 pm IST 0
മഞ്ചേരി: സംസ്ഥാനത്ത് നടന്ന വാട്‌സ്‌ആപ്പ് ഹര്‍ത്താലുമായി ബന്ധപ്പെട്ട് എ.ബി.വി.പി പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു. കൊല്ലം ചടയമംഗലം സ്വദേശി സൗരവ് സനുവാണ് അറസ്റ്റിലായിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ സൗരവിനെ റിമാന്‍ഡ്…

മൃതദേഹം വീട്ടിൽ സൂക്ഷിച്ചത് രണ്ട് വർഷം

Posted by - Apr 6, 2018, 06:28 am IST 0
മൃതദേഹം വീട്ടിൽ സൂക്ഷിച്ചത് രണ്ട് വർഷം ദക്ഷിണ കൊൽക്കത്തയിൽ ബെഹാല മേഖലയിൽ വൃദ്ധയുടെ മൃതദേഹം വീട്ടിലെ ഫ്രീസറിൽ സൂക്ഷിച്ചത് രണ്ടുവർഷമാണ്. വൃദ്ധയ്ക്ക് ലഭിക്കുന്ന പെൻഷൻ തുക കൈക്കലാക്കാനാണ്…

ഷോളയാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറക്കും 

Posted by - Sep 23, 2018, 12:27 pm IST 0
തൃശ്ശൂര്‍: കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഷോളയാര്‍ ഡാമിന്റെ നാല് ഷട്ടറുകള്‍ ഇന്ന് ഉച്ചയോടെ ഉയര്‍ത്തുമെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. ഉച്ചയ്ക്ക് 12.30 ഒടെ…

കുറ്റവിമുക്തനായി ഫാദർ പുതൃക്കയിൽ, 26 വർഷങ്ങൾക്ക് ശേഷമുള്ള വിചാരണ

Posted by - Mar 8, 2018, 07:42 am IST 0
കുറ്റവിമുക്തനായി ഫാദർ പുതൃക്കയിൽ, 26 വർഷങ്ങൾക്ക് ശേഷമുള്ള വിചാരണ 1992 മാർച്ച് 27 ഇന് രാവിലെയാണ് സിസ്റ്റർ അഭയയെ കോട്ടയം പയസ് ടെൻത് കോൺവെന്റ് വളപ്പിലെ കിണറ്റിൽ…

ചെങ്ങന്നൂരില്‍ വാഹനാപകടം: നാലു പേര്‍ക്ക് ദാരുണാന്ത്യം 

Posted by - Jun 27, 2018, 08:34 am IST 0
മുളക്കഴ: കെ.എസ്.ആര്‍.ടി.സി ബസ് ഓട്ടോറിക്ഷയില്‍ ഇടിച്ച് അപകടം . ചെങ്ങന്നൂരിലുണ്ടായ വാഹനാപകടത്തില്‍ ആലപ്പുഴ സ്വദേശികളായ നാലു പേര്‍ മരിച്ചു. ചെങ്ങന്നൂരിലെ മുളക്കഴയിലാണ് സംഭവം. ഗുഡ്സ് ഓട്ടോറിക്ഷയിലെ യാത്രക്കാരാണ്…

Leave a comment