മനുഷ്യ ലക്ഷണങ്ങളുമായി പിറന്ന പന്നിക്കുഞ്ഞ്: ഹിറ്റായ കഥയ്ക്ക് പിന്നിലെ സത്യാവസ്ഥ ഇങ്ങനെ 

162 0

മനുഷ്യ ലക്ഷണങ്ങളുമായി പിറന്ന് വീണ ഒരു വിചിത്രജീവിയുടെ ചിത്രങ്ങള്‍ കണ്ട് ആശ്ചര്യപ്പെട്ടിരിക്കുകയാണ് സോഷ്യല്‍ മീഡിയ. കെനിയയിലെ മുരങ്ങയില്‍ ആകസ്മികമായി മനുഷ്യ സാദൃശ്യമുള്ള പന്നിക്കുഞ്ഞിനെ പ്രസവിക്കുകയായിരുന്നുവെന്നാണ് സോഷ്യല്‍ മീഡിയയില്‍ വന്ന വാര്‍ത്ത. ലൈറ മഗനുകോ എന്ന ഇറ്റാലിയന്‍ ശില്പിയുടെ കരവിരുതാണ് സമൂഹ മാധ്യമങ്ങളില്‍ ഇത്രയും ചിന്താകുഴപ്പങ്ങള്‍ സൃഷ്ട്ടിച്ചത്. ഇവയെ വില്‍ക്കാന്‍ ആഗ്രഹിക്കുന്നതായി അറിയിച്ചുകൊണ്ട് ഈ വിചിത്ര ജീവിയുടെ ചിത്രങ്ങളും ലൈറ തന്‍റെ ഫേസ്ബുക്കില്‍ പങ്ക് വെച്ചിരുന്നു. 

കൂടാതെ പ്രസവ ശേഷം ആരോഗ്യസ്ഥിതി മോശമായ മനുഷ്യ-പന്നിക്കുഞ്ഞ് മരിച്ചെന്നും ഇതിനിടെ വാര്‍ത്ത പടര്‍ന്നു. ഈ അത്ഭുത ജീവിയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ലോകാവസാനം വരെ പലരും ഉറപ്പിച്ചു. ശില്പത്തിന് തൊഴുത്തിന്‍റെ പശ്ചാത്തലവും അമ്മ പന്നിയുടെ സാന്നിധ്യവും കൂടി കൃത്രിമമായി നല്‍കിയതോടെ മനുഷ്യ-പന്നി സത്യമാണെന്ന് ആളുകള്‍ വിശ്വസിച്ചു.  ഇതിനു മുന്‍പും ഇത്തരം ശില്പങ്ങള്‍ നിര്‍മ്മിച്ച് ജനശ്രദ്ധ പിടിച്ചുപറ്റിയ ആളാണ്‌ ലൈറ. സ്ത്രീയോട് സാദൃശ്യമുള്ള എലിയായിരുന്നു ഇതിനു മുന്‍പ് ലൈറയുടെതായി പുറത്തുവന്ന കരവിരുത്. സിലിക്കണ്‍ റബ്ബര്‍ ഉപയോഗിച്ചാണ് ലൈറ ജീവനുള്ള ശില്പങ്ങള്‍ നിര്‍മ്മിക്കാറുള്ളത്.

Related Post

ശ്രീലങ്കയുടെ പ്രധാനമന്ത്രിയായി റനില്‍ വിക്രമസിംഗെ വീണ്ടും സ്ഥാനമേറ്റു

Posted by - Dec 17, 2018, 09:16 am IST 0
കൊളംബോ: ശ്രീലങ്കയുടെ പ്രധാനമന്ത്രിയായി റനില്‍ വിക്രമസിംഗെ(69) വീണ്ടും (5-ാം തവണ) സ്ഥാനമേറ്റു. ഇതോടെ ദ്വീപുരാജ്യത്തെ രാഷ്ട്രീയ അനിശ്ചിതത്വത്തിന് വിരാമമായി. വിക്രമസിംഗെയെ വീണ്ടും പ്രധാനമന്ത്രിയാക്കില്ലെന്ന് ആവര്‍ത്തിച്ച പ്രസിഡന്റ് മൈത്രിപാല…

ശക്തമായ ഭൂചലനം: 6.2 തീവ്രത രേഖപ്പെടുത്തി 

Posted by - May 22, 2018, 08:05 am IST 0
വെല്ലിംഗ്ടണ്‍: ന്യൂസിലാന്‍ഡില്‍ ശക്തമായ ഭൂചലനം രേഖപ്പെടുത്തി. റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രതയെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ ആളപായമോ നാശ നഷ്ടമോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.  സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല. ന്യൂസിലാന്‍ഡിലെ…

ഫ്ര​ഞ്ച് പ്ര​സി​ഡ​ന്റിനെതിരെ ആ​ക്ര​മ​ണ​ത്തി​ന് പ​ദ്ധ​തി​യി​ട്ട ആ​റ് പേ​ര്‍ അ​റ​സ്റ്റി​ല്‍

Posted by - Nov 7, 2018, 07:55 am IST 0
പാ​രീ​സ്: ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വേ​ല്‍ മാ​ക്രോ​ണി​നെ​തി​രെ ആ​ക്ര​മ​ണ​ത്തി​ന് പ​ദ്ധ​തി​യി​ട്ട ആ​റ് പേ​ര്‍ അ​റ​സ്റ്റി​ല്‍. ഒ​രു സ്ത്രീ ​ഉ​ള്‍​പ്പെ​ട്ട സം​ഘ​മാ​ണ് പി​ടി​യി​ലാ​യ​ത്. ഫ്രാ​ന്‍​സി​ന്‍റെ വ​ട​ക്കു​കി​ഴ​ക്ക​ന്‍, തെ​ക്കു​കി​ഴ​ക്ക​ന്‍ മേ​ഖ​ല​ക​ളി​ല്‍ നി​ന്ന്…

വിമാനം തകര്‍ന്നുവീണ് പൈലറ്റ് മരിച്ചു

Posted by - Jun 9, 2018, 06:59 am IST 0
മെല്‍ബണ്‍: ഓസ്ട്രേലിയയില്‍ ചെറുവിമാനം തകര്‍ന്നുവീണ് പൈലറ്റ് മരിച്ചു. അപകടത്തില്‍ പൈലറ്റ് മരിച്ചതായും മറ്റാര്‍ക്കും പരിക്കില്ലെന്നും പോലീസ് അറിയിച്ചു.  മെല്‍ബണില്‍നിന്നും 25 കിലോമീറ്റര്‍ മാറി മൊര്‍ദില്ലോക്കിലാണ് സംഭവമുണ്ടായത്. സിംഗിള്‍…

അഫ്ഗാനിൽ സൈനിക താവളം നിർമിക്കാൻ ചൈന; ഭീകരരെ തടയാനെന്ന് വിശദീകരണം…  

Posted by - Feb 2, 2018, 05:17 pm IST 0
കാബൂൾ ∙ ഭീകരവാദികൾ നുഴഞ്ഞുകയറുന്നത് തടയാൻ അഫ്ഗാനിസ്ഥാനിൽ സൈനിക താവളം നിർമിക്കാനുള്ള ശ്രമവുമായി ചൈന ബജറ്റ് അവതരണം അവസാനിച്ചു 11:38:23 AM സ്റ്റാമ്പ് ഡ്യൂട്ടി കൂട്ടി 11:37:57…

Leave a comment