സംസ്ഥാനത്ത് കനത്ത മഴയോടൊപ്പം അതിശക്തമായ കാറ്റിനും സാധ്യത: മുന്നറിയിപ്പ് നല്‍കി 

157 0

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയോടൊപ്പം അതിശക്തമായ കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യം കണക്കിലെടുത്ത് മത്സ്യബന്ധനത്തിനായി കടലില്‍ ഇറങ്ങുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. 

കേരളതീരത്തും അറബിക്കടലിന്റെ തെക്കുപടിഞ്ഞാറന്‍, മധ്യ, വടക്കന്‍ ഭാഗങ്ങളില്‍ കടല്‍ പ്രക്ഷുബ്ധമായിരിക്കാന്‍ സാധ്യതയുണ്ട്. ഈ ഭാഗങ്ങളില്‍ മത്സ്യബന്ധനത്തിനായി പോകരുതെന്നും മുന്നറിയിപ്പില്‍ പറയുന്നുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളില്‍ കേരളത്തില്‍ കനത്ത മഴയ്ക്കു സാധ്യതുണ്ടെന്നും പടിഞ്ഞാറന്‍ കാറ്റിന്റെ വേഗം ചില അവസരങ്ങളില്‍ മണിക്കൂറില്‍ 70 കിലോമീറ്റര്‍ വരെ ആകാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

Related Post

നടിയെ ആക്രമിച്ച കേസ് വിചാരണ ഇന്നുമുതൽ 

Posted by - Mar 14, 2018, 08:20 am IST 0
നടിയെ ആക്രമിച്ച കേസ് വിചാരണ ഇന്നുമുതൽ  നടിയെ ആക്രമിച്ച കേസിൽ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്നു മുതൽ വിചാരണ നടപടികൾ തുടങ്ങും. പൾസർ സുനിക്കും എട്ടാം…

കേരള തീരത്ത് ശക്തമായ കാറ്റിന് സാധ്യത

Posted by - May 29, 2018, 11:33 am IST 0
തിരുവനന്തപുരം: കേരള തീരത്ത് ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

ഇരിട്ടിയില്‍ ആരോഗ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം

Posted by - Jan 2, 2019, 11:17 am IST 0
കണ്ണൂര്‍: ഇരിട്ടിയില്‍ ആരോഗ്യമന്ത്രി കെ.കെ.ഷൈലജയ്ക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി വീശി പ്രതിഷേധിച്ചു. ശബരിമലയിലെ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ടായിരുന്നു യുവമോര്‍ച്ചയുടെ പ്രതിഷേധം. പോലീസ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കി.

ഇന്ധനവിലയില്‍ വീണ്ടും കുറവ്

Posted by - Dec 4, 2018, 11:42 am IST 0
കൊച്ചി : ഇന്ധനവിലയില്‍ വീണ്ടും കുറവ് രേഖപ്പെടുത്തി. പെട്രോളിന് 22 പൈസയും ഡീസലിന് 28 പൈസയുമാണ് ഇന്ന് ഇന്ധനവിലയില്‍ കുറവുണ്ടായിരിക്കുന്നത് . ഒരു ലിറ്റര്‍ പെട്രോളിന് കൊച്ചിയില്‍…

Leave a comment