പ്രമുഖ മോഡലിനെ കിടപ്പുമുറിയില്‍ തോക്കുചൂണ്ടി ബന്ദിയാക്കി യുവാവ്

315 0

ഭോപ്പാല്‍: വിവാഹം കഴിക്കണമെന്ന ആവശ്യവുമായി പ്രമുഖ മോഡലിനെ കിടപ്പുമുറിയില്‍ തോക്കുചൂണ്ടി ബന്ദിയാക്കി യുവാവ്. ഉത്തര്‍പ്രദേശ് അലിഗഡ് സ്വദേശി രോഹിത് സിങ്(30) ആണ് മോഡലിനെ അവരുടെ ഭോപ്പാലിലെ ഫ്ലാറ്റില്‍ ബന്ദിയാക്കിയത്. മുംബൈയില്‍നിന്ന് രണ്ടുമാസം മുമ്പാണ് യുവതി ഭോപ്പാലിലെത്തിയത്. ഇവിടെവച്ചാണ് രോഹിത്തുമായി സൗഹൃദത്തിലാകുന്നത്. എന്നാല്‍ ഇയാളുടെ പെരുമാറ്റത്തില്‍ മാറ്റം വന്നു തുടങ്ങിയപ്പോള്‍ യുവതി, സൗഹൃദബന്ധം ഉപേക്ഷിക്കാന്‍ ശ്രമിച്ചു. ഇതോടെ പ്രകോപിതനായ രോഹിത്ത് കഴിഞ്ഞദിവസം യുവതിയുടെ ഫ്ലാറ്റിലെത്തി അവരെ ബന്ദിയാക്കുകയായിരുന്നു. യുവതിയെ വിവാഹം കഴിക്കണമെന്നായിരുന്നു രോഹിത്തിന്റെ ആവശ്യം. ഇക്കാര്യം അംഗീകരിച്ചില്ലെങ്കില്‍ യുവതിയെ വധിക്കുമെന്നായിരുന്നു ഭീഷണി.

വിവാഹംചെയ്യാന്‍ പൊലീസിന്റെ സഹായവും യുവാവ് അഭ്യര്‍ഥിച്ചു. ഒടുവില്‍ 12 മണിക്കൂറുകള്‍ നീണ്ട അനുനയശ്രമങ്ങള്‍ക്കൊടുവില്‍ മോഡലിനെ മോചിപ്പിക്കാന്‍ രോഹിത്ത് തയാറാവുകയായിരുന്നു. യുവതിയെ ബന്ദിയാക്കിയതിന്റെ ദൃശ്യങ്ങള്‍ വീഡിയോ കോളിലൂടെ രോഹിത്ത് പുറത്തുവിട്ടിരുന്നു. ഇതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. കിടക്കയില്‍ പരുക്കേറ്റ് കിടക്കുന്നനിലയിലായിരുന്നു യുവതി. കത്രിക ഉപയോഗിച്ചാണ് ഇയാള്‍ യുവതിയെ പരുക്കേല്‍പ്പിച്ചത്. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം, യുവതി വിവാഹത്തിന് സമ്മതിച്ചെന്നും തുടര്‍ന്നാണ് രോഹിത്ത് അവരെ മോചിപ്പിച്ചതെന്നും സ്ഥിരീകരിക്കാത്ത വിവരങ്ങളുണ്ട്.

Related Post

മാണിക്യ മലരിന് പുതിയ റെക്കാഡ് 

Posted by - Mar 10, 2018, 08:23 am IST 0
മാണിക്യ മലരിന് പുതിയ റെക്കാഡ്  ഒമർ ലുലു സംവിധാനം ചെയ്യുന്ന  ഒരു അഡാർ ലൗ എന്ന ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന ചലച്ചിത്ര ഗാനത്തിന് പുതിയ…

നാടകനടിയും സിനിമാതാരവുമായിരുന്ന കെ.ജി ദേവകി അമ്മ അന്തരിച്ചു

Posted by - Dec 28, 2018, 12:24 pm IST 0
തിരുവനന്തപുരം: മുന്‍കാല നാടകനടിയും സിനിമാതാരവുമായിരുന്ന കെ.ജി ദേവകി അമ്മ (97) അന്തരിച്ചു. കുറച്ചു നാളുകളായി വാര്‍ദ്ധക്യസഹജമായ അസുഖംമൂലം ചികിത്സയിലായിരുന്നു. തനിനിറം പത്രാധിപരായിരുന്ന പരേതനായ കലാനിലയം കൃഷ്ണന്‍നായരാണ് ഭര്‍ത്താവ്.…

വിഷു ആഘോഷമാക്കാൻ മധുരരാജയും അതിരനും തീയേറ്ററുകളില്‍

Posted by - Apr 12, 2019, 12:39 pm IST 0
ഈ വര്‍ഷത്തെ വിഷു റിലീസുകളായി മധുരരാജയും അതിരനും തീയേറ്ററുകളില്‍ എത്തി. മമ്മൂട്ടിയെ നായകനാക്കി വൈശാഖ് ഒരുക്കുന്ന 'മധുരരാജ'യും ഫഹദും സായ് പല്ലവിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'അതിരനു'മാണ്…

നടന്‍ ക്യാപ്റ്റന്‍ രാജുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Posted by - Jun 26, 2018, 01:20 pm IST 0
നടന്‍ ക്യാപ്റ്റന്‍ രാജുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മസ്തിഷ്കാഘാതത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊച്ചിയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പോകവേയാണ് അദ്ദേഹത്തിന് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടത്. തുടര്‍ന്ന് അടിയന്തരമായി…

‘പിഎം നരേന്ദ്ര മോദി’ റിലീസ്  ഏപ്രിൽ 11 ന് 

Posted by - Apr 6, 2019, 01:16 pm IST 0
ന്യൂഡൽഹി: ഒടുവിൽ അക്കാര്യത്തിലൊരു തീരുമാനമായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന സിനിമ ലോക്സഭാ തെരഞ്ഞെടുപ്പ് ആരംഭിക്കുന്ന അന്നു തന്നെ തീയറ്ററുകളിൽ എത്തും. ഈ മാസം 11…

Leave a comment