കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവളെന്നാരോപിച്ച്‌ വഴിയാത്രക്കാരിയായ യുവതിയെ ജനക്കൂട്ടം മര്‍ദിച്ചു

195 0

മേളൂര്‍: കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവളെന്നാരോപിച്ച്‌ വഴിയാത്രക്കാരിയായ യുവതിയെ ജനക്കൂട്ടം മര്‍ദിച്ചു. തനിക്ക് കഴിക്കാന്‍ വാങ്ങിയ ബിസ്‌കറ്റ് യുവതി കയ്യില്‍ പിടിച്ചിരുന്നു. ഇതു കണ്ട് കുട്ടികളെ പ്രലോഭിപ്പിച്ച്‌ കൊണ്ടു പോകാനാണെന്ന് പറഞ്ഞാണ് മര്‍ദിച്ചത്. കയ്യും കാലും കെട്ടിയിട്ട ശേഷമാണ് ഒരു സംഘം ആളുകള്‍ ചേര്‍ന്ന് യുവതിയെ ക്രൂര മര്‍ദനത്തിനിരയാക്കിയത്. കുട്ടികളെ മിഠായികളും പലഹാരങ്ങളും നല്‍കി പ്രലോഭിപ്പിച്ച്‌ തട്ടിക്കൊണ്ടു പോകുന്നവര്‍ ഇറങ്ങിയിട്ടുണ്ടെന്ന് സോഷ്യല്‍ മീഡിയയിലൂടെ വ്യാജ സന്ദേശം പ്രചരിച്ചിരുന്നു. 

ഇതോടെയാണ് ബിസ്‌കറ്റ് വാങ്ങിയെന്ന ഒറ്റക്കാരണത്താല്‍ യുവതി ഇരയാക്കപ്പെട്ടത്. രാജ്യത്ത് പല ഭാഗത്തും വ്യാജ വാര്‍ത്തയെത്തുടര്‍ന്ന് സമാനമായ ആക്രമണങ്ങള്‍ വര്‍ധിക്കുകയാണ്. നിരവധി യുവാക്കള്‍ മര്‍ദനത്തില്‍ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. സംഭവമറിഞ്ഞെത്തിയ പോലീസ് യുവതിയെ മോചിപ്പിച്ചു. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശരീരത്തില്‍ പലയിടത്തും മാരകമായ പരിക്കുകള്‍ പറ്റിയിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ആക്രമിച്ച കണ്ടാലറിയാവുന്നവരെ പ്രതി ചേര്‍ത്ത് പോലീസ് കേസെടുത്തു.

Related Post

സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ഇന്ന് പ്രവൃത്തിദിവസം

Posted by - Oct 27, 2018, 08:26 am IST 0
തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ഇന്ന് പ്രവൃത്തിദിവസം ആയിരിക്കും. പ്രാദേശികമായി അവധി നല്‍കിയിട്ടുണ്ടെങ്കില്‍ അത് തുടരുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. കനത്തമഴയും പ്രളയവും മൂലം സംസ്ഥാനത്തെ സ്‌കൂളുകളില്‍ നിരവധി…

സ​രി​താ എ​സ്. നാ​യ​ര്‍​ക്ക് ജാ​മ്യ​മി​ല്ലാ അ​റ​സ്റ്റു​വാ​റ​ണ്ട് 

Posted by - Jul 10, 2018, 10:11 am IST 0
മൂ​വാ​റ്റു​പു​ഴ: കാ​റ്റാ​ടി യ​ന്ത്രം സ്ഥാ​പി​ച്ചു​ ന​ല്‍​കാ​മെ​ന്നു വാ​ഗ്ദാ​നം ചെ​യ്തു പ​ണം ത​ട്ടി​യ കേ​സി​ല്‍ സ​രി​താ എ​സ്. നാ​യ​ര്‍​ക്കു ജാ​മ്യ​മി​ല്ലാ അ​റ​സ്റ്റു​വാ​റ​ണ്ട്.സ​രി​ത​ എ​സ്. നാ​യരു​ടെ ജാ​മ്യം റ​ദ്ദാ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.…

സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ വ്യാഴാഴ്ച വരെ കനത്ത മഴയ്ക്കും കാറ്റിനും സാധ്യത

Posted by - Jun 3, 2018, 09:55 pm IST 0
തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ വ്യാഴാഴ്ച വരെ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തീരദേശത്ത് പടിഞ്ഞാറന്‍ ദിശയിലേക്ക് മണിക്കൂറില്‍ 40 മുതല്‍ 50…

സാങ്കേതിക സര്‍വകലാശാല എട്ട് പരീക്ഷകള്‍ മാറ്റിവെച്ചു

Posted by - Dec 30, 2018, 11:41 am IST 0
തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാല ജനുവരി ഒന്നിന് നടത്താനിരുന്ന എട്ട് പരീക്ഷകള്‍ മാറ്റിവെച്ചു. വനിതാ മതിന്റെ പശ്ചാത്തലത്തിലാണ് നീക്കമെന്ന് അഭ്യൂഹമുണ്ട്.ബി.ടെക്, ബി.ആര്‍ക്, എം.ടെക്, എം.ആര്‍ക്, എം.സി.എ ഉള്‍പ്പെടെയുള്ള പരീക്ഷകളാണ്…

Leave a comment