കനത്ത മഴ: സംഭവത്തില്‍ 19 മരണം

212 0

ഗാന്ധിനഗര്‍: ഗുജറാത്തില്‍ കനത്ത മഴ തുടരുന്നു. മഴക്കെടുതിയില്‍ 19 പേരോളം മരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആയിരത്തോളം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. പലയിടത്തും വൈദ്യുതി ബന്ധം താറുമാറായിരിക്കുകയാണ്. പത്തോളം പ്രദേശങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.  സൗത്ത് ഗുജറാത്തില്‍ നിന്നും 978 ആളുകളെ ഇതുവരെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. 84 ഓളം പശുക്കളും മഴയില്‍ ചത്തതായാണ് ഞങ്ങളുടെ കണക്കുകള്‍ – ഗുജറാത്ത് ദുരിതാശ്വാസ കമ്മീഷണര്‍ മനോജ് കോത്താരി പറഞ്ഞു. ഗ്രാമങ്ങളില്‍ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമം നടക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. 

കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന മഴയില്‍ 19 ഓളം ആളുകള്‍ മരിച്ചതായാണ് കണക്കാക്കുന്നത്. ഗാന്ധിനഗറില്‍ മൂന്നും അംറെലി, ജംനഗര്‍, മഹിസാഗര്‍, പലന്‍പുര്‍ എന്നിവിടങ്ങളില്‍ ഓരോ സംഘത്തെ വീതവും രക്ഷാപ്രവര്‍ത്തനത്തിന് നിയോഗിച്ചിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. നാവ്‌സാരി ജില്ലയിലാണ് മഴക്കെടുതി ഏറ്റവുമധികം ബാധിച്ചത്. ഇവിടെ 641 ആളുകളെ രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനത്താക്കി. പ്രളയം ബാധിച്ച സൗത്ത് ഗുജറാത്തിലും വഡോദരയിലും ദേശീയ ദുരന്തനിവാരണ സേനയുടെ(എന്‍ഡിആര്‍എഫ്) നാലു സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.

Related Post

ശബരിമല നട ഇന്ന് തുറക്കും, സുരക്ഷ ശക്തം

Posted by - Nov 16, 2019, 10:41 am IST 0
പത്തനംതിട്ട :  മണ്ഡലകാല പൂജകൾക്കായി  ശബരിമല നട ഇന്ന് തുറക്കും. വൈകുന്നേരം അഞ്ച് മണിക്കാണ് നട ഭക്തർക്കായി തുറക്കുക. ശക്തമായ  സുരക്ഷ ഒരുക്കിയാണ് ഇത്തവണ ശബരിമല തീർത്ഥാടന…

ജനുവരി 31നും ഫെബ്രുവരി 1 നും ബാങ്ക് സമരം

Posted by - Jan 24, 2020, 02:19 pm IST 0
ന്യൂഡല്‍ഹി: ജനുവരി 31നും ഫെബ്രുവരി 1 നും ബാങ്ക് തൊഴിലാളി യൂണിയനുകള്‍ പണമുടക്ക് നടത്തുന്നതിനാല്‍ ബാങ്ക് ഇടപാടുകള്‍ തടസ്സപ്പെടും.  വേതന പരിഷ്‌കരണ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് രണ്ട്…

കര്‍ണാടകത്തില്‍ ബിജെപി 11 സീറ്റില്‍ മുന്നില്‍; ആഘോഷം തുടങ്ങി

Posted by - Dec 9, 2019, 10:51 am IST 0
ബെംഗളൂരു: കര്‍ണാടക ഉപതിരഞ്ഞെടുപ്പിൽ  വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍  ബിജെപി 15-ല്‍ 11 സീറ്റുകളില്‍ മുന്നേറുന്നു.  ബിജെപി പ്രവര്‍ത്തകര്‍ ആഘോഷം ആരംഭിച്ചു കഴിഞ്ഞു . പാര്‍ട്ടി ഓഫീസുകള്‍ക്ക് മുമ്പില്‍ പ്രവര്‍ത്തകര്‍…

ഡൽഹിയിൽ ആം ആദ്മി പാർട്ടി വീണ്ടും അധികാരത്തിലേക്ക്

Posted by - Feb 12, 2020, 09:21 am IST 0
ന്യൂ ഡൽഹി: ഡൽഹിയിൽ ആം ആദ്മി പാർട്ടി വീണ്ടും അധികാരത്തിലേക്ക്.  പ്രതിപക്ഷ നേതാക്കൾ അരവിന്ദ് കെജ്‌രിവാളിന് ആശംസകൾ നേർന്നുകൊണ്ട് രംഗത്തെത്തി. 70 അംഗ നിയമസഭയിൽ 63 സീറ്റുകളാണ്…

മതത്തിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് രാജ്യത്തെ വിഭജിച്ചില്ലായിരുന്നെങ്കില്‍ ഇപ്പോള്‍ ബില്ലിന്റെ ആവശ്യമില്ലായിരുന്നു: അമിത് ഷാ   

Posted by - Dec 9, 2019, 02:32 pm IST 0
ന്യൂഡല്‍ഹി: ലോക്സഭയില്‍ ദേശീയ പൗരത്വ ഭേദഗതി ബില്‍ അവതരിപ്പിച്  കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.  കോണ്‍ഗ്രസ് ഉള്‍പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ ബില്ലിനെ എതിര്‍ത്തു. രാജ്യത്തെ ന്യൂനപക്ഷങ്ങളെ…

Leave a comment