ആറ്റില്‍ നിന്നും മനുഷ്യ ശരീരഭാഗം കണ്ടെത്തി 

143 0

അടിമാലി: കുഞ്ചിത്തണ്ണിക്ക്‌ സമീപം മുതിരപ്പുഴയാറ്റില്‍ സ്‌ത്രീയുടേതെന്നു തോന്നിക്കുന്ന, അരക്ക്‌ താഴോട്ടുള്ള ഒരു കാലിന്റെ ഭാഗം പൂര്‍ണമായാണ്‌ പുഴയോട്‌ ചേര്‍ന്ന്‌ കിടക്കുന്നതായി കണ്ടെത്തി.  പുഴയുടെ സമീപ പ്രദേശങ്ങളില്‍ തിരച്ചില്‍ നടത്തിയെങ്കിലും മറ്റ്‌ ശരീരഭാഗങ്ങള്‍ ഒന്നും കണ്ടെത്താനായില്ല. കുഞ്ചിത്തണ്ണി സര്‍ക്കാര്‍ സ്‌കൂളിന്‌ താഴ്‌ഭാഗത്തായിട്ടുള്ള പുഴയിലാണ്‌ ഇന്നലെ രാവിലെ പത്തോടെ സമീപവാസിയായ തോമസും ഭാര്യയും സംഭവം കണ്ടത്‌. പുല്ലുവെട്ടുന്നതിനായി പുഴക്കരയിലെത്തിയപ്പോഴാണ്‌ പഴക്കം ചെന്ന ശരീര ഭാഗം കണ്ടത്‌. തുടര്‍ന്ന്‌ സമീപവാസികളെ വിവരമറിയിക്കുകയും വെള്ളത്തൂവല്‍ എസ്‌.ഐ: എസ്‌. ശിവലാലിന്റെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘം സ്‌ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്‌തു. 

മൂന്നാര്‍ ആറ്റുകാടില്‍ നിന്നും ഒരു സ്‌ത്രീയെയും, ഒന്നരയാഴ്‌ച്ച മുമ്പ് പള്ളിവാസല്‍ എട്ടാം വാര്‍ഡ്‌ പവര്‍ ഹൗസിലുള്ള മറ്റൊരു സ്‌ത്രീയെയും കാണാതായിരുന്നു. ഇതുസംബന്ധിച്ച പരാതിയും ബന്ധുക്കള്‍ പോലീസില്‍ നല്‍കിയിട്ടുണ്ട്‌. ഇവരില്‍ ആരുടെയെങ്കിലുമാണോ ശരീരഭാഗം എന്നതിനെ സംബന്ധിച്ച്‌ പോലീസ്‌ അന്വേഷണം നടത്തുന്നുണ്ട്‌. ഇരുവരുടെയും ബന്ധുക്കള്‍ സ്‌ഥലത്തെത്തിയെങ്കിലും ശരീരഭാഗം തിരിച്ചറിയാന്‍ സാധിച്ചില്ല. നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ച്‌ ശരീരഭാഗം ഫോറന്‍സിക്‌ പരിശോധനക്കായി കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലേയ്‌ക്ക്‌ മാറ്റി. സമീപ സ്‌റ്റേഷനുകളിലെ മാന്‍ മിസിംങ്‌ കേസുകള്‍ കേന്ദ്രീകരിച്ച്‌ പോലീസ്‌ അന്വേഷണം പുരോഗമിക്കുകയാണ്‌. 

Related Post

തൊടുപുഴയിൽ മർദനത്തിനിരയായ എഴുവയസുകാരന്‍ മരണത്തിന് കീഴടങ്ങി

Posted by - Apr 6, 2019, 01:44 pm IST 0
തൊടുപുഴ: അമ്മയുടെ സുഹൃത്തിന്റെ ക്രൂര മർദനത്തിനിരയായ എഴുവയസുകാരന്‍ മരണത്തിന് കീഴടങ്ങി. നീണ്ട പത്ത് ദിവസം വെന്‍റിലേറ്ററില്‍ മരണത്തോട് മല്ലിട്ട ശേഷമാണ് കേരളത്തിന്‍റെ ഹൃദയത്തെ നൊമ്പരപ്പെടുത്തി കൊണ്ട് ഏഴ്…

മദനിയുടെ മാതാവ് അസ്മാ ബീവി അന്തരിച്ചു

Posted by - Nov 6, 2018, 08:46 pm IST 0
കൊല്ലം:  പി ഡി പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനിയുടെ മാതാവ് അസ്മാ ബീവി(67) അന്തരിച്ചു. ഏറെ കാലമായി അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് മൂന്നു…

നാമജപ പ്രതിഷേധം നടത്തിയവരെ അറസ്റ്റു ചെയ്തതില്‍ ജുഡീഷല്‍ അന്വേഷണം വേണമെന്ന് പി.എസ്. ശ്രീധരന്‍പിള്ള

Posted by - Nov 19, 2018, 09:45 am IST 0
കോഴിക്കോട്: ശബരിമല സന്നിധാനത്ത് നാമജപ പ്രതിഷേധം നടത്തിയവരെ അറസ്റ്റു ചെയ്തതില്‍ ജുഡീഷല്‍ അന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള. ജാമ്യമില്ലാ വകുപ്പ് പോലീസ് ദുരുപയോഗം…

തൃശൂര്‍ മേയര്‍ അജിത ജയരാജന്‍ രാജിവെച്ചു

Posted by - Nov 18, 2018, 02:11 pm IST 0
തൃശൂര്‍: മേയര്‍ അജിത ജയരാജന്‍ രാജിവെച്ചു. ഇടത് മുന്നണിയിലെ ധാരണ പ്രകാരമാണ് മേയര്‍ രാജി വെച്ചത്. സി.പി.ഐയില്‍ നിന്നുള്ള പുതിയ മേയര്‍ ഉടന്‍ സ്ഥാനമേല്‍ക്കും. സി.പി.ഐയിലെ അജിത…

വട്ടപ്പാറ വളവില്‍ ടാങ്കര്‍ ലോറി മറിഞ്ഞു

Posted by - Dec 29, 2018, 08:05 am IST 0
മലപ്പുറം: മലപ്പുറം വളാഞ്ചേരിക്ക് സമീപം വട്ടപ്പാറ വളവില്‍ ടാങ്കര്‍ ലോറി മറിഞ്ഞു. ടാങ്കറിലുണ്ടായിരുന്ന സ്പിരിറ്റ് റോഡില്‍ ഒഴുകി. പൊന്നാനി, തിരൂര്‍ എന്നിവിടങ്ങളില്‍ നിന്ന് ഫയര്‍ഫോഴ്സ് എത്തിയാണ് സ്പിരിറ്റ്…

Leave a comment