അഭിമന്യുവിന്റെ കൊലപാതകം : നാല് എസ്ഡിപിഐ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു

282 0

ഇടുക്കി : എറണാകുളം മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകത്തില്‍, പ്രതികളെ ഒളിപ്പിച്ചതിന് നാല് എസ്ഡിപിഐ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. വണ്ടിപ്പെരിയാറിലെ എസ്ഡിപിഐ പ്രവര്‍ത്തകരുടെ വീടുകളില്‍ പോലീസ് നടത്തിയ റെയ്ഡിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. ആക്രമണത്തില്‍ പങ്കെടുത്തവര്‍ എറണാകുളം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലുള്ള പോപ്പുലര്‍ ഫ്രണ്ട് എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണെന്ന് പൊലീസ് വ്യക്തമാക്കി. 

സംഭവത്തില്‍ ഉള്‍പ്പെട്ട 12 പേരെയും തിരിച്ചറിഞ്ഞു. സമീപത്തെ രണ്ട് ഫ്‌ളാറ്റുകളിലെ സി.സി.ടി.വിയില്‍ നിന്നാണ് ദൃശ്യങ്ങള്‍ ലഭിച്ചത്. മഹാരാജാസ് കോളേജില്‍ മൂന്നു പേര്‍ മാത്രമാണ് കാമ്പസ് ഫ്രണ്ടിന്റെ സജീവ പ്രവര്‍ത്തകര്‍. ഇതില്‍ പ്രശ്‌നമുണ്ടാക്കിയ ചേര്‍ത്തല അരൂക്കുറ്റി വടുതല സ്വദേശി മുഹമ്മദ് അക്രമം നടക്കുമ്പോള്‍ തന്ത്രപരമായി മുങ്ങി. തുടക്കത്തില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടാന്‍ ഇയാള്‍ ഉണ്ടായിരുന്നു.

Related Post

എസ്‌എഫ്‌ഐ പ്രവര്‍ത്തകന്റെ കൊലപാതകം: ഒരാള്‍ കൂടി അറസ്റ്റില്‍

Posted by - Jul 7, 2018, 09:48 am IST 0
കൊച്ചി : എറണാകുളം മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയും എസ്‌എഫ്‌ഐ പ്രവര്‍ത്തകനുമായ അഭിമന്യൂവിന്റെ കൊലപാതകത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. എസ്ഡിപിഐ പ്രവര്‍ത്തകനായ മട്ടാഞ്ചേരി സ്വദേശി കാല വാല നവാസാണ്…

വനിതാ മതിലില്‍ മഞ്ജു വാര്യര്‍ കണ്ട രാഷ്ട്രീയം ഏതെന്ന് വ്യക്തമാക്കണം; മേഴ്‌സിക്കുട്ടിയമ്മ

Posted by - Dec 17, 2018, 09:25 pm IST 0
തിരുവനന്തപുരം: വനിതാ മതിലില്‍ മഞ്ജു വാര്യര്‍ കണ്ട രാഷ്ട്രീയം ഏതെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. മഞ്ജു വാര്യരെ കണ്ടുകൊണ്ടല്ല വനിതാ മതില്‍ സംഘടിപ്പിച്ചതെന്നും മേഴ്‌സിക്കുട്ടിയമ്മ…

സര്‍ക്കാരിന്‍റെ പ്രതികാര നടപടിക്ക് ഇരയാകുന്നവരെ യുഡിഎഫ് സംരക്ഷിക്കും: രമേശ് ചെന്നിത്തല

Posted by - Dec 28, 2018, 12:27 pm IST 0
പത്തനംതിട്ട: വനിതാ മതിലില്‍ പങ്കെടുക്കില്ലെന്ന കാരണത്താല്‍ വായ്പ നിഷേധിക്കുക, ട്രാന്‍സ്ഫര്‍ ചെയ്യുക, ജോലി ഇല്ലാതാക്കുക, ഭീഷണിപ്പെടുത്തുക തുടങ്ങിയ കാര്യങ്ങളിലെ വസ്തുതാ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നും അത്തരക്കാര്‍ക്ക് തങ്ങളെ സമീപിക്കാമെന്നും…

കലക്ടറേറ്റിന് മുന്നില്‍ ഭീഷണിയുമായി 10 അംഗ സംഘം

Posted by - May 8, 2018, 01:36 pm IST 0
കണ്ണൂര്‍: കലക്ടറേറ്റിന് മുന്നില്‍ ഭീഷണിയുമായി 10 അംഗ സംഘം. രാഷ്ട്രീയകൊലപാതകങ്ങളെ തുടര്‍ന്ന് ജില്ലയില്‍ ആര്‍ എസ് എസ്സും സി പി എമ്മും ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ കണ്ണൂര്‍…

രാഹുലിന്റെ റോഡ് ഷോയിൽ പാക് പതാക; വിശദീകരണം തേടി തിരഞ്ഞെടുപ്പ് കമ്മീഷൻ

Posted by - Apr 11, 2019, 12:10 pm IST 0
തിരുവനന്തപുരം: കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി പങ്കെടുത്ത വയനാട്ടിലെ റോഡ് ഷോയിൽ പാക് പതാക വീശിയെന്ന പരാതിയിൽ മുഖ്യതിരഞ്ഞെടുപ്പ് ഓ‌ഫീസർ ടീക്കാറാം മീണ വിശദീകരണം തേടി. പരാതി…

Leave a comment