പാക്കിസ്ഥാനെ ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയ എഫ്എടിഎഫിയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് ഇന്ത്യ

242 0

ന്യൂഡല്‍ഹി: ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പണമൊഴുകുന്നത് തടയുവാന്‍ പരാജയപ്പെട്ടതായി ആരോപിച്ച്‌ പാക്കിസ്ഥാനെ ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയ എഫ് എ ടി എഫി(ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ്)ന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് ഇന്ത്യ. കള്ളപ്പണം വെളുപ്പിക്കുന്നതിനെതിരെ പ്രവര്‍ത്തിക്കുന്ന ആഗോള സംഘടനയാണ് എഫ്.എ.ടി.എഫ്. തീവ്രവാദ സംഘടനകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നത് നിയന്ത്രിക്കാന്‍ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് പാകിസ്ഥാനെ 'ഗ്രേ ലിസ്റ്റില്‍' ഉള്‍പ്പെടുത്തിയത്.

ഭീകരപ്രവര്‍ത്തനങ്ങള്‍ക്കുള്ള പണമൊഴുക്ക്, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവ നിയന്ത്രിക്കാനുള്ള അന്താരാഷ്ട്ര സംഘടനയാണ് എഫ് എ ടി എഫ്. ഗ്രേ പട്ടികയില്‍ ഉള്‍പ്പെട്ട പശ്ചാത്തലത്തില്‍ ഭീകരവാദത്തിനെതിരായുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ ആശങ്ക പരിഗണിച്ച്‌ പാക്കിസ്ഥാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വിദേശകാര്യ വക്താവ് രാവീഷ് കുമാര്‍ വ്യക്തമാക്കി. എത്യോപ്യ, സെര്‍ബിയ, ശ്രീലങ്ക, സിറിയ, ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ, ടുണീഷ്യ, യെമന്‍ എന്നീ രാജ്യങ്ങളാണ് പാക്കിസ്ഥാനൊപ്പം എഫ് എ ടി എഫിന്റെ ലിസ്റ്റിലുള്ള മറ്റു രാജ്യങ്ങള്‍. പാരീസില്‍ നടന്ന പ്ലീനറി സമ്മേളനത്തിലാണ് പാകിസ്ഥാനെ ഗ്രേ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനമുണ്ടായത്.

Related Post

യു.എ.ഇ.യില്‍ ഇന്ധനവില കുറയും

Posted by - Dec 29, 2018, 08:07 am IST 0
ദുബായ്: യു.എ.ഇ.യില്‍ അടുത്ത മാസം ഇന്ധനവില കുറയും. വാറ്റ് ഉള്‍പ്പെടെയുള്ള പുതുക്കിയ ഇന്ധന വില ഊര്‍ജമന്ത്രാലയം വ്യാഴാഴ്ച പുറത്തുവിട്ടു. പെട്രോള്‍ സൂപ്പര്‍ 98-ന്റെ വില ലിറ്ററിന് 2.25…

സൗദിയിൽ ശക്തമായ മഴയും ഇടിമിന്നലും കാറ്റും: ജാഗ്രതാ നിർദ്ദേശം നൽകി

Posted by - Apr 27, 2018, 08:51 am IST 0
 റിയാദ്: സൗദിയിലെ ബുറൈദ, ഖസീം തുടങ്ങി വിവിധ പ്രദേശങ്ങളില്‍ ശക്തമായ മഴയും ഇടിമിന്നലും കാറ്റും. വീടുകളുടെയും വാഹനങ്ങളുടെയും വാതിലുകള്‍ കാറ്റ് പിഴുതെറിഞ്ഞു. വിവിധ സ്ഥാപനങ്ങളുടെ ബോര്‍ഡുകളും കാറ്റില്‍…

യെമനിലെ ജയിലില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് മലയാളി യുവതി

Posted by - May 4, 2018, 02:00 pm IST 0
യെമനിലെ ജയിലില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് മലയാളി യുവതി. പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷപ്രിയ ശിക്ഷിക്കപ്പെട്ടത് കൊലക്കേസിലാണ്. യെമനി യുവാവിനെ കൊന്നകേസിലെ പ്രതിയാണ് നിമിഷ. ജീവനും മാനവും നഷ്ടപ്പെടുമെന്ന…

യുവാവിന് പുതുജീവൻ സമ്മാനിച്ച് ദുബായില്‍ 18 മണിക്കൂര്‍ നീണ്ടുനിന്ന സര്‍ജറി

Posted by - Apr 17, 2018, 06:20 pm IST 0
ദുബായ്: യുവാവിന് പുതുജീവൻ സമ്മാനിച്ച് ദുബായില്‍ 18 മണിക്കൂര്‍ നീണ്ടുനിന്ന സര്‍ജറി. ദുബായിലെ ഒരു സംഘം ഡോക്ടര്‍മാരാണ് 37 കാരനായ തായ്ലാന്‍ഡ് സ്വദേശിയുടെ ജീവന്‍ രക്ഷിച്ചത്. അരോര്‍ട്ടിക്…

ശ്രീലങ്കയിൽ അടിയന്തരാവസ്ഥ

Posted by - Mar 7, 2018, 11:45 am IST 0
ശ്രീലങ്കയിൽ അടിയന്തരാവസ്ഥ ശ്രീലങ്കയിൽ വർഗീയ ലഹള കത്തിപടരുന്നു. വർഗീയലഹള നിയന്ത്രിക്കുന്നതിന് ഭാഗമായി ശ്രീലങ്കയിൽ 10 ദിവസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സിംഹള വിഭാഗവും മുസ്ലിം വിഭാഗവും തമ്മിലുള്ള സംഘർഷത്തിന്റെ…

Leave a comment