അമ്മയില്‍ നിന്നും രാജിവച്ച നടിമാര്‍ പ്രശ്‌നക്കാര്‍: ഗണേഷ്‌കുമാറിന്റെ ശബ്ദസന്ദേശം പുറത്ത്

301 0

കൊച്ചി: അമ്മയില്‍ നിന്നും രാജിവച്ച നടിമാര്‍ പ്രശ്‌നക്കാരെന്ന് നടനും ഇടത് എം.എല്‍.എയുമായ കെ.ബി ഗണേഷ്‌കുമാര്‍. അവര്‍ സിനിമയില്‍ സജീവമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമ്മയെ എന്നും തകര്‍ക്കാന്‍ ശ്രമിക്കുന്ന അവര്‍ പുതിയ സംഘടന ഉണ്ടാക്കി പ്രവര്‍ത്തിക്കുന്നു എന്നത് നല്ല കാര്യം തന്നെയെന്നും ഗണേഷ് പറയുന്നു. 'അമ്മ' ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന് അയച്ച ശബ്ദ സന്ദേശത്തിലാണ് ഗണേഷ്‌കുമാറിന്റെ പരാമര്‍ശം. ഒരു സ്വകാര്യ വാര്‍ത്താചാനല്‍ ആണ് ഇക്കാര്യം പുറത്തുവിട്ടത്. ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകളും ഫേസ്ബുക്ക് പോസ്റ്റുകളും കണ്ട് ഭയപ്പെടരുതെന്നാണ് ഇടവേള ബാബുവിന് ഗണേഷ് നല്‍കുന്ന മുന്നറിയിപ്പ്. ഇതെല്ലാം രണ്ടു ദിവസം കഴിയുമ്പോള്‍ കെട്ടടങ്ങും. 

ചാനലുകാരെയും പത്രക്കാരേയും സംബന്ധിച്ച്‌ മറ്റുള്ളവരെ സഹായിക്കുക എന്നുള്ളതല്ല, മറിച്ച്‌ ആരെയും നശിപ്പിക്കാന്‍ കിട്ടുന്ന ഏതൊരു അവസരവും അവര്‍ ഉപയോഗിക്കും. ഏത് പ്രസ്ഥാനമായും ആരായാലും കുഴപ്പില്ല. അവരുടെ ജോലി നെഗറ്റിവിറ്റി വിതരണം ചെയ്യുന്നതാണെന്നും ഗണേഷ്‌കുമാര്‍ വിമര്‍ശിക്കുന്നുണ്ട്. നടിമാര്‍ രാജിവച്ച്‌ പോയതില്‍ അമ്മയുടെ ഒരംഗവും ചാനലുകളിലും മറ്റും പ്രതികരിക്കരുത്. അമ്മയില്‍ നിന്ന് പുറത്തുപോയവര്‍ അവര്‍ക്ക് സംഘടനയെ വേണ്ടത്തതിനാലാണ്. അമ്മ നടത്തിയ മെഗാഷോയില്‍ പോലും അവര്‍ സഹകരിച്ചിട്ടില്ല. ഇവര്‍ ഒരു കാര്യത്തിലും സഹകരിക്കാറില്ലെന്നും . പൊതുജനങ്ങളുടെ പിന്തുണ തേടി പ്രവര്‍ത്തിക്കാന്‍ അമ്മ ഒരു രാഷ്ട്രീയ സംഘടനയുമല്ല. അതുകൊണ്ട് ഇമേജ് നോക്കി പ്രവര്‍ത്തിക്കേണ്ട കാര്യമില്ല. സിനിമയിലെ പ്രവര്‍ത്തകരുടെ ക്ഷേമത്തിനായി രൂപീകരിച്ച സംഘടനയാണെന്നും ഗണേഷ് പറയുന്നു. 

രാഷ്ട്രീയക്കാര്‍ മാധ്യമങ്ങളില്‍ പ്രതികരിക്കുന്നത് അവരുടെ പേരും ചിത്രവും വരുന്നതിനാണ്. അമ്മയ്‌ക്കെതിരെ പ്രതികരിച്ച്‌ കൈയടി നേടാന്‍ വേണ്ടിയാണ്. ഇപ്പോള്‍ വിവാദങ്ങള്‍ ഉന്നയിക്കുന്നത് ഒരു പണിയും ഇല്ലാത്ത രാഷ്ട്രീയക്കാരാണ്. അവര്‍ പലതും പറഞ്ഞുവരും. ഇവര്‍ക്കൊന്നും രാഷ്ട്രീയത്തില്‍ വലിയ പ്രസക്തിയുമില്ല. നമ്മള്‍ ഇതിനു മറുപടി കൊടുക്കരുത്. ദയവുചെയ്ത് ഇതിന് കൈ കൊടുക്കരുത്. അതേസമയം, പുറത്തുവന്നത് തന്റെ ശബ്ദ രേഖ തന്നെയാണെന്നും പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുകയാണെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു. പുറത്തുവന്നത് ശബ്ദരേഖയുടെ ഒരു ഭാഗം മാത്രമാണ്. ശബ്ദരേഖ പുറത്തുവന്നത് അമ്മയില്‍ നിന്നാണ്. ഇക്കാര്യത്തില്‍ പരിശോധന വേണമെന്നു ആവശ്യപ്പെടും. സംഘടനയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരാണ് ഇതിനെല്ലം പിന്നില്‍. ഒരു വിഭാഗം മാധ്യമങ്ങള്‍ തന്നെ വേട്ടയാടുകയാണെന്നും ഇന്ത്യന്‍ പൗരനെന്ന നിലയില്‍ തനിക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു.

Related Post

നാളെ നടത്താനിരുന്ന പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് കേരള സര്‍വ്വകലാശാല

Posted by - Dec 10, 2018, 05:52 pm IST 0
തിരുവനന്തപുരം: നാളെ നടത്താനിരുന്ന പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് കേരള സര്‍വ്വകലാശാല അറിയിച്ചു. ജില്ലയില്‍ ചൊവ്വാഴ്ച ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ബിജെപിയുടെ സെക്രട്ടറിയേറ്റ് മാര്‍ച്ചിനിടയില്‍ ഉണ്ടായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ്…

വീണ്ടും പെട്രോൾ വിലയിൽ വർധനവ്

Posted by - Apr 23, 2018, 08:25 am IST 0
തിരുവനന്തപുരം: പെട്രോൾ വിലയിൽ വർധനവ് . ഡീസൽ വിലയും സർവ്വകാല റെക്കോർഡിൽ എത്തി. കൂടിയ പെട്രോൾ വില 78 .47 രൂപയാണ്. ഡീസലിന് 71.33  രൂപയായി മാറി.…

കൊച്ചിയിലെ പെട്രോള്‍ ആക്രമണം: ഉദ്ദേശം കൊലപാതകം 

Posted by - Apr 16, 2019, 05:10 pm IST 0
കൊച്ചി: പനമ്പിള്ളി നഗറിൽ പെൺകുട്ടികളുടെ ദേഹത്ത് പ്രതി പെട്രോൾ ഒഴിച്ചത് കൊല്ലാന്‍ ഉദ്ദേശിച്ച് തന്നെയായിരുന്നുവെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍. പെട്രോള്‍ ഒഴിച്ച ഉടനെ പെണ്‍കുട്ടികള്‍ ബഹളം വച്ചതിനാലാണ്…

മുത്തലാഖ് ഓര്‍ഡിനന്‍സ് വീണ്ടും പുറപ്പെടുവിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍

Posted by - Jan 1, 2019, 11:03 am IST 0
ന്യൂഡല്‍ഹി: മുത്തലാഖ് ഓര്‍ഡിനന്‍സ് വീണ്ടും പുറപ്പെടുവിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. ബില്‍ സെലക്‌ട്കമ്മിറ്റിയ്ക്ക് വിടാന്‍ അനുവദിക്കില്ല. അതേസമയം, പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് മുത്തലാഖ് ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കാന്‍ സാധിച്ചിരുന്നില്ല. മുത്തലാഖ്…

ലിഗ കൊലക്കേസില്‍ വഴിത്തിരിവ്: രണ്ട് പ്രതികൾ കുറ്റം സമ്മതിച്ചു 

Posted by - May 2, 2018, 10:15 am IST 0
തിരുവനന്തപുരം: ലിഗ കൊലക്കേസില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു. കസ്റ്റഡിയിലിരിക്കുന്ന രണ്ട് പ്രതികളാണ് കുറ്റം സമ്മതിച്ചിരിക്കുന്നത്. പീഡനത്തിനിടെയാണ് കൊലപാതകം നടന്നതെന്നാണ് പ്രതികള്‍ പറഞ്ഞത്. പ്രദേശവാസികളായ രണ്ട് പേരുടെയും അറസ്റ്റ്…

Leave a comment