അര്‍ജന്റീനയുടെ വിജയത്തിനു പിന്നാലെ ഫുട്‌ബോള്‍ ഇതിഹാസം മറഡോണ കുഴഞ്ഞുവീണു

325 0

സെന്റ് പീറ്റേഴ്‌സബര്‍ഗ്: ഫിഫ ലോക കപ്പില്‍ അര്‍ജന്റീനയുടെ വിജയത്തിനു പിന്നാലെ അര്‍ജന്റീനയുടെ ഫുട്‌ബോള്‍ ഇതിഹാസം മറഡോണ കുഴഞ്ഞുവീണു. ചൊവ്വാഴ്ച രാത്രി നൈജീരിയയ്‌ക്കെതിരായ അര്‍ജന്റീനയുടെ വിജയം ആഘോഷിക്കുന്നതിനിടെയാണ് മറഡോണ കുഴഞ്ഞുവീണത്. ഉടന്‍തന്നെ വിദഗ്ദസംഘം അദ്ദേഹത്തിന് ചികിത്സ നല്‍കി. മയക്കുമരുന്നിന് അടിമയായ മറഡോണയുടെ ആരോഗ്യനില നേരത്തെതന്നെ മോശമായിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 

2007ല്‍ അദ്ദേഹം കടുത്ത ശാരീരിക അവശതകളെ തുടര്‍ന്ന് ഏറെക്കാലം ചികിത്സ തേടിയിരുന്നു.നൈജീരിയയ്‌ക്കെതിരായി അര്‍ജന്റീന വിജയ ഗോള്‍ നേടിയതോടെ മറഡോണ തന്റെ ഇരിപ്പിടത്തില്‍നിന്ന് ചാടിയെഴുന്നേല്‍ക്കുകയും ആഹ്ലാദാരവം മുഴക്കുകയും ചെയ്തു. പിന്നീടാണ് അദ്ദേഹത്തിന് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. രക്തസമ്മര്‍ദ്ദം വര്‍ധിച്ചതാണ് മറഡോണയ്ക്ക് ശാരീരിക ക്ഷീണമുണ്ടാക്കിയതെന്നാണ് റിപ്പോര്‍ട്ട്. ചികിത്സയ്ക്കു വിധേയനായ മറഡോണയുടെ ആരോഗ്യനില മെച്ചപ്പെട്ടെന്നും അദ്ദേഹത്തിന് നടക്കാന്‍ സാധിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പിന്നീട് അദ്ദേഹം സ്റ്റേഡിയത്തില്‍നിന്ന് തന്റെ ഹോട്ടലിലേക്ക് പോയി.

Related Post

ബ്രസീൽ ജർമനിയെ പിടിച്ചു കെട്ടി 

Posted by - Mar 28, 2018, 07:48 am IST 0
ബ്രസീൽ ജർമനിയെ പിടിച്ചു കെട്ടി  ബ്രസീൽ ജർമനിയെ ഒന്നേ പൂജ്യം എന്ന നിലക്ക് ഗോൾ നേടി ജർമനിയോട് മധുര പ്രതികാരം വീട്ടി. കഴിഞ്ഞ ലോക കപ്പ് മത്സരത്തിൽ…

ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സിന്  ഏഴാം തോല്‍വി

Posted by - Apr 16, 2019, 11:40 am IST 0
മുംബൈ: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ഏഴാം തോല്‍വി. മുംബൈ ഇന്ത്യന്‍സിനോട് അഞ്ച് വിക്കറ്റിനാണ് വിരാട് കോലിയും സംഘവും പരാജയപ്പെട്ടത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബാംഗ്ലൂര്‍…

ഐപിഎല്ലിൽ ഇന്ന് ചെന്നൈ- ഡൽഹി പോരാട്ടം 

Posted by - Mar 26, 2019, 01:32 pm IST 0
ദില്ലി: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സ് ഇന്ന് ഡൽഹി കാപിറ്റൽസിനെ നേരിടും. രാത്രി എട്ടിന് ഡൽഹിയുടെ ഹോം ഗ്രൗണ്ടായ ഫിറോസ് ഷാ കോട്‍ലയിലാണ് മത്സരം.  യുവത്വത്തിന്‍റെ പ്രസരിപ്പുമായി…

ഐപിഎല്ലിലെ ആദ്യജയം നേടി മുംബൈ ഇന്ത്യന്‍സ് 

Posted by - Mar 29, 2019, 04:30 pm IST 0
ബംഗളൂരു: അവസാന ഓവറില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ തോല്‍പ്പിച്ച് മുംബൈ ഇന്ത്യന്‍സ് ഐപിഎല്ലിലെ ആദ്യജയം സ്വന്തമാക്കി. ബംഗളൂരുവിന്റെ ഹോംഗ്രൗണ്ടായ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് റണ്‍സിനായിരുന്നു…

ഐപിഎല്ലില്‍  മുംബൈയെ 34 റണ്‍സിന് തോൽപിച്ച് നൈറ്റ് റൈഡേഴ്സ്  

Posted by - Apr 29, 2019, 12:50 pm IST 0
കൊല്‍ക്കത്ത: ഹര്‍ദ്ദിക് പാണ്ഡ്യയുടെ അവിശ്വസനീയ ഇന്നിംഗ്സിനും മുംബൈയെ രക്ഷിക്കാനായില്ല . ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനോട് 34 റണ്‍സിന് തോറ്റ മുംബൈ ഇന്ത്യന്‍സിന് പ്ലേ ഓഫ് ഉറപ്പിക്കാന്‍…

Leave a comment