വിവാഹ സദ്യക്കിടെ ഭക്ഷണം വിളമ്പുന്ന പാത്രം തികഞ്ഞില്ല:  ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു

383 0

ലഖ്നൗ: വിവാഹ സദ്യക്കിടെ ഭക്ഷണം വിളമ്പുന്ന പാത്രം തീര്‍ന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിലും ഏറ്റുമുട്ടലിലും ഒരാള്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ നാലുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.  ബുഫെ രീതിയില്‍ ഭക്ഷണം വിളമ്പുന്നതിനിടെ പാത്രം തീര്‍ന്നു പോകുകയായിരുന്നു. ഇതോടെ അതിഥികളില്‍ ചിലര്‍ പ്രകോപിതരായി. 

തുടര്‍ന്ന് അതിഥികളും സംഘാടകരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും വാക്കേറ്റം സംഘര്‍ഷമാകുകയും ചെയ്തു. ഇതിനിടയിലാണ് അതിഥികളിലൊരാളായ വിശാലി(20)ന് പരിക്കേറ്റത്. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് വിശാല്‍ മരിച്ചത്. പരിക്കേറ്റ മറ്റ് നാലു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ ബല്ലിയ ജില്ലയിലെ വിക്രംപുരയിലാണ് സംഭവം.
 

Related Post

ഡല്‍ഹി കലാപത്തിൽ  മരണം 27 ആയി, 106 പേര്‍ അറസ്റ്റിലായി

Posted by - Feb 27, 2020, 09:13 am IST 0
ന്യൂഡല്‍ഹി:  ഡല്‍ഹി കലാപത്തില്‍ ഇതുവരെ 27 പേര്‍ കൊല്ലപ്പെട്ടുവെന്നും 18 കേസുകളെടുത്തെന്നും 106 പേര്‍ അറസ്റ്റിലായെന്നും ഡല്‍ഹി പോലീസ് അറിയിച്ചു. സംഘര്‍ഷ ബാധിത പ്രദേശങ്ങളിലേക്ക് ഉന്നത പോലീസ്…

കേ​ന്ദ്ര​മ​ന്ത്രി ഉ​പേ​ന്ദ്ര കു​ശ്വ രാ​ജി​വ​ച്ചു

Posted by - Dec 10, 2018, 02:09 pm IST 0
ന്യൂ​ഡ​ല്‍​ഹി: കേ​ന്ദ്ര​മ​ന്ത്രി ഉ​പേ​ന്ദ്ര കു​ശ്വ രാ​ജി​വ​ച്ചു. രാ​ഷ്ട്രീ​യ ലോ​ക് സ​മ​താ പാ​ര്‍​ട്ടി (ആര്‍എല്‍എസ്പി) നേ​താ​വാ​യ കു​ശ്വ എ​ന്‍​ഡി​എ സ​ര്‍​ക്കാ​രി​ല്‍ മാ​ന​വ വി​ഭ​വ​ശേ​ഷി സ​ഹ​മ​ന്ത്രി​യാ​യി​രു​ന്നു. അ​ടു​ത്ത വ​ര്‍​ഷം ലോ​ക്സ​ഭാ…

ജാര്‍ഖണ്ഡിൽ ഹേമന്ത് സോറൻ മുഖ്യമന്ത്രി പദത്തിലേക്ക് 

Posted by - Dec 23, 2019, 09:33 pm IST 0
റാഞ്ചി: ജാര്‍ഖണ്ഡ് നിയമസഭ തിരഞ്ഞെടുപ്പില്‍ മഹാസഖ്യംഅധികാരമുറപ്പിച്ചു. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടെ (ജെഎംഎം) നേതൃത്വത്തിലുള്ള മഹാസഖ്യം 46 സീറ്റുകളിലാണ് ഇപ്പോൾ മുന്നേറുന്നത്. ബിജെപി 26 സീറ്റുകളിലേക്ക് ചുരുങ്ങി. ജെഎംഎം…

അയോദ്ധ്യ കേസിൽ സുപ്രീം കോടതിയുടെ വിധി ആരുടേയും ജയമോ പരാജയമോ അല്ല: നരേന്ദ്ര മോദി 

Posted by - Nov 9, 2019, 03:06 pm IST 0
ന്യൂ ഡൽഹി : അയോദ്ധ്യ കേസിൽ സുപ്രീം കോടതിയുടെ വിധി ആരുടേയും ജയമോ പരാജയമോ അല്ല എന്ന്  പ്രധാനമന്ത്രി നരേന്ദ്ര മോഡി. എല്ലാവരുടെയും വാദങ്ങൾ കേട്ട് സുപ്രീം…

രാഹുൽ ഗാന്ധിയെ അപായപ്പെടുത്താൻ നോക്കിയെന്ന പരാതിയുമായി കോൺഗ്രസ്

Posted by - Apr 11, 2019, 03:15 pm IST 0
ലക്‌നൗ: കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയെ സ്‌നൈപ്പർ ഗൺ ഉപയോഗിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന പരാതിയുമായി കോൺഗ്രസ് നേതൃത്വം രംഗത്തെത്തി. അമേത്തിയിൽ പത്രിക നൽകാൻ എത്തിയ രാഹുലിന് നേരെ പലതവണ…

Leave a comment