ഷാപ്പ് മാനേജരെ കള്ള് ചെത്ത് തൊഴിലാളി കുത്തിക്കൊന്നു

251 0

ആലപ്പുഴ: ആലപ്പുഴയില്‍ ഷാപ്പ് മാനേജരെ കള്ള് ചെത്ത് തൊഴിലാളി കുത്തിക്കൊന്നു. ഷാപ്പ് മാനേജര്‍ ജോസിയെയാണ് പുളിങ്കുന്ന് സ്വദേശി വിനോദ് കൊലപ്പെടുത്തിയതെന്ന് പോലീസ് പറയുന്നു. എന്നാല്‍ കൊലപാതക കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. 

ആലപ്പുഴ പുളിങ്കുന്നില്‍ ഷാപ്പിലാണ് സംഭവം. കൊല നടത്തിയ ശേഷം ഇയാള്‍ രക്ഷപ്പെട്ടു എന്നാണ് പോലീസ് പറയുന്നത്. ഇയാളെ പിടികൂടാനായി തിരച്ചില്‍ ആരംഭിച്ചു കഴിഞ്ഞു എന്നാണ് പോലീസ് പറയുന്നത്. ജില്ലകളില്‍ കൊലപാതകവും കൊള്ളയും വന്‍തോതില്‍ കൂടിവരുകയാണ്. പോലീസിന്റെയും സര്‍ക്കാരിന്റെയും നിഷ്ക്രിയത്വമാണ് ഇതിന് കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Related Post

വട്ടപ്പാറ വളവില്‍ ടാങ്കര്‍ ലോറി മറിഞ്ഞു

Posted by - Dec 29, 2018, 08:05 am IST 0
മലപ്പുറം: മലപ്പുറം വളാഞ്ചേരിക്ക് സമീപം വട്ടപ്പാറ വളവില്‍ ടാങ്കര്‍ ലോറി മറിഞ്ഞു. ടാങ്കറിലുണ്ടായിരുന്ന സ്പിരിറ്റ് റോഡില്‍ ഒഴുകി. പൊന്നാനി, തിരൂര്‍ എന്നിവിടങ്ങളില്‍ നിന്ന് ഫയര്‍ഫോഴ്സ് എത്തിയാണ് സ്പിരിറ്റ്…

മീന്‍ പിടിക്കാന്‍ പോയ രണ്ടു മല്‍സ്യത്തൊഴികളെ കാണാനില്ല; രക്ഷാബോട്ട് തെരച്ചില്‍ തുടങ്ങി

Posted by - Dec 30, 2018, 04:01 pm IST 0
മലപ്പുറം: പൊന്നാനിയില്‍ നിന്ന് വെള്ളിയാഴ്ച മീന്‍ പിടിക്കാന്‍ പോയ രണ്ടു മല്‍സ്യത്തൊഴികളെ കാണാനില്ല. പൊന്നാനി സ്വദേശി മൊയ്തീന്‍ ബാവ, സേലം സ്വദേശി ഫയസ് മുഹമ്മദ് എന്നിവരെയാണ് കാണാനില്ലാത്തത്.…

ആര്‍ബിഐ ഗവര്‍ണര്‍ ഊര്‍ജ്ജിത് പട്ടേല്‍ രാജിവെച്ചു

Posted by - Dec 10, 2018, 05:55 pm IST 0
ന്യൂഡല്‍ഹി: ആര്‍ബിഐ ഗവര്‍ണര്‍ ഊര്‍ജ്ജിത് പട്ടേല്‍ രാജിവെച്ചു. വ്യക്തിപരമായ കാരണത്താലാണ് രാജിയെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. ആര്‍ബിഐയും കേന്ദ്രസര്‍ക്കാരും തമ്മില്‍ തര്‍ക്കം രൂക്ഷമായിരിക്കെ പ്രശ്‌നം പരിഹരിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര…

മെഡിക്കല്‍ കോളേജില്‍ രോഗികള്‍ക്ക് നിയന്ത്രണം

Posted by - May 26, 2018, 10:05 pm IST 0
കോഴിക്കോട്: നിപ്പയുടെ പശ്‌ചാത്തലത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രോഗികളെ പ്രവേശിപ്പിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. മെഡിക്കല്‍ കോളജ് ആശുപത്രി ജീവനക്കാര്‍ക്ക് അവധി നല്‍കില്ല. സുരക്ഷയുടെ ഭാഗമായി പ്രോട്ടോക്കോള്‍ പ്രകാരമുള്ള…

പതിനഞ്ചുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ പിടിയില്‍

Posted by - Dec 28, 2018, 09:45 pm IST 0
മാവേലിക്കര : പതിനഞ്ചുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ പിടിയില്‍. ചെട്ടികുളങ്ങര കണ്ണമംഗലത്താണ് സംഭവം നടന്നത്. വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങാനായി സൈക്കിളില്‍ പോയ പതിനഞ്ചുകാരിയെ പിന്നാലെ…

Leave a comment