വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞ് ജിഷയുടെ അമ്മ രാജേശ്വരി

206 0

പെരുമ്പാവൂര്‍: വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞ് ജിഷയുടെ 'അമ്മ രാജേശ്വരി. മകളുടെ കൊലയാളി അമീര്‍ ഉള്‍ ഇസ്ളാം മാത്രമാണോ എന്നാണ് രാജേശ്വരിയുടെ സംശയം. തനിച്ച്‌ ഇത്തരമൊരു കൊലപാതകം ചെയ്യാന്‍ അമീറിന്‌ കഴിയുമോ എന്ന പലരുടെയും ചോദ്യമാണ്‌ തന്നെയും ഇത്തരത്തില്‍ ചിന്തിപ്പിച്ചതെന്നും സത്യം വെളിച്ചത്തുകൊണ്ടുവരാന്‍ കൂടുതല്‍ അന്വേഷണം നടത്തണമെന്നും രാജേശ്വരി ആവശ്യപ്പെട്ടു. 

ഇതിനായി ഇവര്‍ പ്രത്യേക അപേക്ഷ തപാലില്‍ ഹൈക്കോടതിയില്‍ എത്തിച്ചു എന്നും പത്ര സമ്മേളനം നടത്തി പറഞ്ഞു.  അമീര്‍ ഉള്‍ ഇസ്ലാം മാത്രമാണു പ്രതിയെന്ന ബി. സന്ധ്യയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്റെ കണ്ടെത്തലിന്റെ അടിസ്‌ഥാനത്തില്‍ കോടതി ഇയാള്‍ക്ക്‌ വധശിക്ഷ വിധിച്ചിരുന്നു. 

കൊലപാതകത്തില്‍ അമീറിന്റെ പങ്ക്‌ കോടതിയില്‍ തെളിഞ്ഞതാണെങ്കിലും കൃത്യം നടക്കുമ്പോള്‍ അമീറിനെ സഹായിക്കാന്‍ മറ്റാരെങ്കിലും ഉണ്ടായിരുന്നോ എന്നത്‌ വൃക്‌തമല്ല. കേസില്‍ മറ്റാര്‍ക്കും പങ്കുള്ളതായി സംശയിമില്ലെന്നു രാജേശ്വരിയും മുന്‍പ്‌ പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോഴുണ്ടായ പുതിയ സംശയവും തുടര്‍ന്നുള്ള നടപടികളും കേസിനെ കൂടുകല്‍ സങ്കീര്‍ണമാക്കും. 
 

Related Post

പെ​ട്രോ​ള്‍ ഡീ​സ​ല്‍ വി​ല​യി​ല്‍ ഇ​ന്നും നേ​രി​യ കു​റ​വ്

Posted by - Dec 1, 2018, 09:01 am IST 0
തി​രു​വ​ന​ന്ത​പു​രം: പെ​ട്രോ​ള്‍ ഡീ​സ​ല്‍ വി​ല​യി​ല്‍ ഇ​ന്നും നേ​രി​യ കു​റ​വ്. പെ​ട്രോ​ളി​ന് 35 പൈ​സ​യും ഡീ​സ​ലി​ന് 39 പൈ​സ​യു​മാ​ണ് ഇ​ന്ന് കു​റ​ഞ്ഞ​ത്. ഇ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​രു ലി​റ്റ​ര്‍ പെ​ട്രോ​ളി​ന്…

തൃശൂര്‍ മേയര്‍ അജിത ജയരാജന്‍ രാജിവെച്ചു

Posted by - Nov 18, 2018, 02:11 pm IST 0
തൃശൂര്‍: മേയര്‍ അജിത ജയരാജന്‍ രാജിവെച്ചു. ഇടത് മുന്നണിയിലെ ധാരണ പ്രകാരമാണ് മേയര്‍ രാജി വെച്ചത്. സി.പി.ഐയില്‍ നിന്നുള്ള പുതിയ മേയര്‍ ഉടന്‍ സ്ഥാനമേല്‍ക്കും. സി.പി.ഐയിലെ അജിത…

തങ്കഅങ്കിയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര സന്നിധാനത്ത് ഇന്ന് എത്തും

Posted by - Dec 26, 2018, 10:34 am IST 0
ശബരിമല : ശബരിമല അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനായി തങ്കഅങ്കിയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര സന്നിധാനത്ത് ഇന്ന് എത്തും. പമ്പ ഗണപതി ക്ഷേത്രത്തില്‍ ഉച്ചയ്ക്ക് എത്തുന്ന ഘോഷയാത്ര വൈകീട്ട് മൂന്ന്…

യുവതികള്‍ സന്നിധാനത്ത് ദര്‍ശനം നടത്തിയതായി പൊലീസ്

Posted by - Jan 2, 2019, 10:14 am IST 0
ശബരിമലയില്‍ സന്നിധാനത്ത് യുവതികള്‍ ദര്‍ശനം നടത്തിയതായി പൊലീസ് സ്ഥീകരിച്ചു. . കനകദുര്‍ഗയും ബിന്ദുവുമാണ് ശബരിമലയില്‍ ദര്‍ശനം നടത്തിയത്. ഇന്ന് പുലര്‍ച്ചെയാണ് ഇരുവരും ദര്‍ശനം നടത്തിയത്. ഈ മാസം…

 സംസ്ഥാനത്ത് എലിപ്പനി ബാധിച്ച്‌ നാല് മരണം 

Posted by - Sep 8, 2018, 07:25 pm IST 0
കാസര്‍കോട്: സംസ്ഥാനത്ത് ഇന്ന് എലിപ്പനി ബാധിച്ച്‌ നാലുപേര്‍ മരിച്ചു. മൂന്ന് പേര്‍ എലിപ്പനി ലക്ഷണങ്ങളോടെയാണ് മരിച്ചത്. കാസര്‍കോട് സ്വദേശിയുടെ മരണം എലിപ്പനി ബാധിച്ചാണെന്ന് സ്ഥിരീകരിച്ചിരുന്നു. എറണാകുളം, കോഴിക്കോട്,…

Leave a comment