സംസ്ഥാനത്ത് ഇന്നും ശക്തമായ മഴക്ക് സാധ്യത 

207 0

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം. വ്യാഴാഴ്ച വരെ കനത്ത മഴ തുടരുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നല്‍കി. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ 12 മുതല്‍ 20 സെന്റീമീറ്റര്‍ വരെ അതിശക്തമായ മഴ പെയ്‌തേക്കും.  കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളിലെ മല്‍സ്യതൊഴിലാളികള്‍ക്കും കാലാവസ്ഥാ നീരീക്ഷണ കേന്ദ്രവും ദുരന്ത നിവാരണ അതോറിറ്റിയും ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കടല്‍ പ്രക്ഷുബ്ധമാകാന്‍ ഇടയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നാണ് മുന്നറിയിപ്പ്. കേരളാ തീരത്ത് മണിക്കൂറില്‍ 40 മുതല്‍ 60 കിലോ മീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. രണ്ട് ദിവസമായി തുടരുന്ന മഴയില്‍ സംസ്ഥാനത്ത് 16 പേരാണ് മരിച്ചത്. വ്യാപക നാശനഷ്ടവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
 

Related Post

പെട്രോള്‍, ഡീസല്‍ വിലയില്‍ നേരിയ കുറവ് 

Posted by - Nov 14, 2018, 10:51 am IST 0
കൊച്ചി : പെട്രോള്‍, ഡീസല്‍ വിലയില്‍ ഇന്നും നേരിയ കുറവ്. തിരുവന്തപുരത്ത് ഇന്ന് പെട്രോളിന്റെ വില 80.77 രൂപയും ഡീസലിന്റെ വില 77.41 രൂപയുമാണ്. അന്താരാഷ്ട്ര വിപണിയില്‍…

ബ​സ് കൊ​ക്ക​യി​ലേ​ക്കു മ​റി​ഞ്ഞ് 14 പേ​ര്‍ മ​രി​ച്ചു

Posted by - Sep 4, 2018, 07:40 am IST 0
ഉ​ത്ത​ര​കാ​ശി: ഉ​ത്ത​രാ​ഖ​ണ്ഡി​ല്‍ മി​നി ബ​സ് കൊ​ക്ക​യി​ലേ​ക്കു മ​റി​ഞ്ഞ് 14 പേ​ര്‍ മ​രി​ച്ചു. ഒ​രാ​ള്‍​ക്കു പ​രി​ക്കേ​റ്റു. ഉ​ത്ത​ര​കാ​ശി ജി​ല്ല​യി​ലെ സ​ന്‍​ഗ്ലാ​യി​ക്കു സ​മീ​പം തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ടാ​ണു ബ​സ് 100 മീ​റ്റ​ര്‍…

കെ.സുരേന്ദ്രനെതിരെ മറ്റൊരു കേസ് കൂടി

Posted by - Nov 28, 2018, 01:19 pm IST 0
കൊച്ചി: ബിജെപി സംസ്ഥാന സെക്രട്ടറി കെ.സുരേന്ദ്രനെതിരെ മറ്റൊരു കേസ് കൂടി. നെടുമ്പാശേരിയില്‍ തൃപ്തി ദേശായിയെ തടഞ്ഞ സംഭവത്തിലാണ് കേസ് എടുത്തിരിക്കുന്നത്. അതേസമയം, കെ സുരേന്ദ്രന് മറ്റൊരു കേസില്‍…

വിശ്വാസത്തിന്റെ പേര് പറഞ്ഞ് ആര്‍എസ്‌എസും ബിജെപിയും കോണ്‍ഗ്രസും ശബരിമലയില്‍ കലാപം ഉണ്ടാക്കുന്നു; എംഎം മണി

Posted by - Nov 16, 2018, 09:59 pm IST 0
ഇടുക്കി: വിശ്വാസത്തിന്റെ പേര് പറഞ്ഞാണ് ആര്‍എസ്‌എസും ബിജെപിയും കോണ്‍ഗ്രസും ശബരിമലയില്‍ കലാപം ഉണ്ടാക്കുന്നതെന്ന് മന്ത്രി എംഎം മണി. സുപ്രീം കോടതിയുടെയും ഭരണഘടനയുടെയും മുകളില്‍ ആചാരങ്ങളെ സ്ഥാപിക്കണമെന്നാണ് ഇവര്‍…

അമൃത ആശുപത്രിയിലെത്തിച്ച നവജാത ശിശുവിന്‍റെ ആരോഗ്യ നില ഗുരുതരം 

Posted by - Apr 17, 2019, 11:39 am IST 0
കൊച്ചി: ഹൃദയ ശസ്ത്രക്രിയയ്ക്കായി മംഗലാപുരത്ത് നിന്ന് കൊച്ചി അമൃത ആശുപത്രിയിലെത്തിച്ച നവജാതശിശു തീവ്ര പരിചരണ വിഭാഗത്തിൽ തുടരുന്നു. കുട്ടിയുടെ ആരോഗ്യ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണെന്ന് ഡോക്ടർമാർ അറിയിച്ചു. …

Leave a comment