സംസ്ഥാനത്ത് കനത്തമഴ: നാലു വയസുകാരി ഉള്‍പ്പെടെ ഏഴു മരണം

96 0

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്തമഴയും കാറ്റും തുടരവേ നാലു വയസുകാരി ഉള്‍പ്പെടെ ഏഴു മരണം. മഴ ശക്തമായതിനെ തുടര്‍ന്ന് തീരപ്രദേശത്ത് കടലാക്രമണവും രൂക്ഷമാണ്.  തിരുവനന്തപുരം നഗരത്തില്‍ മാത്രം നാല്‍പത്തിയഞ്ചിടത്ത് മരം കടപുഴകി. ദേശീയപാതയിലുള്‍പ്പെടെ പ്രധാന റോഡുകളില്‍ഗതാഗതം തടസ്സപ്പെട്ടു. പതിമൂന്നാം തീയതിവരെ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 

തിരുവനന്തപുരം, കോഴിക്കോട്, ആലപ്പുഴ, കാസര്‍കോട് ജില്ലകളിലാണ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. കോഴിക്കോട് എല്ലാ താലൂക്കിലും കണ്‍ട്രോള്‍ റൂം തുറന്നു. നാദാപുരം, കുറ്റ്യാടി, വടകര മേഖലയില്‍ മാത്രം നാല്പതിലധികം വീടുകള്‍ തകര്‍ന്നു. ഇടുക്കിയിലും ശക്തമായ മഴതുടരുകയാണ്. കല്ലാര്‍കുട്ടി ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ തുറന്നു. പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. ഇടുക്കിയില്‍വ്യാപകമായ കൃഷിനാശവുമുണ്ടായി.

Related Post

നെയ്യാറ്റിന്‍കര കൊലപാതക കേസിലെ പ്രതി ഡിവൈഎസ്പി പി ആത്മഹത്യ ചെയ്തു

Posted by - Nov 13, 2018, 12:47 pm IST 0
തിരുവനന്തപുരം: നെയ്യാറ്റിന്‍കര കൊലപാതക കേസിലെ പ്രതി ഡിവൈഎസ്പി പി ഹരികുമാര്‍ ആത്മഹത്യ ചെയ്തു. കല്ലമ്പലത്തെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിനു ശേഷം വധക്കേസില്‍ ഡിവൈഎസ്പി…

ശ്രീജിത്ത് കസ്റ്റഡി മരണം എസ്.ഐക്ക് ജാമ്യം നിഷേധിച്ചു 

Posted by - Apr 24, 2018, 08:15 am IST 0
വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് നാലാം പ്രതിയായ എസ്.ഐ ദീപക് കുമാർ പറവൂർ കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളി. കേസ് ഗൗരവമേറിയതാണെന്നും ഇപ്പോൾ ജാമ്യം…

സ്‌കൂട്ടറില്‍ ലോറിയിടിച്ച്‌ പഞ്ചായത്ത് സെക്രട്ടറി മരിച്ചു

Posted by - Apr 28, 2018, 01:21 pm IST 0
കണ്ണൂര്‍: സ്‌കൂട്ടറില്‍ ലോറിയിടിച്ച്‌ പഞ്ചായത്ത് സെക്രട്ടറി മരിച്ചു. ശനിയാഴ്ച രാവിലെ മാത്തില്‍ വെച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ കാങ്കോല്‍- ആലപ്പടമ്പ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഹരിദാസ് ആണ് മരിച്ചത്.  മൃതദേഹം…

വി.എം രാധാകൃഷ്ണന്റെ സ്വത്തുക്കൾ കണ്ടുകെട്ടി

Posted by - Nov 11, 2018, 10:29 am IST 0
കൊച്ചി: മലബാര്‍ സിമന്റ്‌സ് അഴിമതി കേസില്‍ വ്യവസായി വി.എം രാധാകൃഷ്ണന്റെ 23 കോടിയുടെ ആസ്തികള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് കണ്ടുകെട്ടി. മലബാര്‍സിമന്റ്‌സിലേക്ക് ചാക്ക് നല്‍കുന്നതുമായി ബന്ധപ്പെട്ട് പത്ത് വര്‍ഷം…

വിദേശ വനിത ലിഗയുടെ കൊലപാതകം: രണ്ടുപേരുടെ അറസ്റ്റ് ഉടൻ 

Posted by - Apr 29, 2018, 08:57 am IST 0
തിരുവനന്തപുരം: വിദേശ വനിത ലിഗയുടെ കൊലപാതകത്തില്‍ കസ്റ്റഡിയിലുള്ള രണ്ടുപേരുടെ അറസ്റ്റ് ഉടനെന്ന് പോലീസ്. കൂടാതെ ശാസ്ത്രീയ പരിശോധനക്കായി അയച്ചതിന്റെ ഫലങ്ങള്‍ കൂടി വന്നാല്‍ അറസ്റ്റ് ഉടനുണ്ടാകുമെന്നാണ് പോലീസ്…

Leave a comment