വധഭീഷണി നേരിടുന്നതായി ജെ.എന്‍.യു വിദ്യര്‍ത്ഥി

310 0

ന്യൂഡല്‍ഹി: വധഭീഷണിയുണ്ടെന്ന പരാതിയുമായി ജെ.എന്‍.യു വിദ്യാര്‍ഥി ഉമര്‍ ഖാലിദ്​. അധോലോക നായകന്‍ രവിപൂജാരിയെന്ന്​ സ്വയം പരിചയപ്പെടുത്തിയ ഒരാള്‍ തനിക്കെതിരെ വധഭീഷണി മുഴക്കിയെന്നാണ്​ പരാതി. ഡല്‍ഹി പൊലീസിലാണ്​ ഉമര്‍ ഖാലിദ്​ പരാതി നല്‍കിയിരിക്കുന്നത്​. 

പരാതി നല്‍കിയ വിവരം ഉമര്‍ ഖാലിദ്​ ട്വിറ്ററിലുടെ അറിയിച്ചു. തനിക്ക്​ പൊലീസ്​ സംരക്ഷണം നല്‍കാന്‍ അധികാരികള്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 2016ല്‍ ഖാലിദിന്​ വധഭീഷണിയുണ്ടെന്ന്​ കാണിച്ച്‌​ പിതാവും പൊലീസില്‍ പരാതി നല്‍കിയിരുന്നു. പുജാരി വധഭീഷണി മുഴക്കിയെന്ന്​ കാണിച്ച്‌​ ദലിത്​ സ്വതന്ത്ര എം.എല്‍.എയായ ജിഗ്​നേഷ്​ മേവാനിയും പൊലീസില്‍ പരാതി നല്‍കിയിരുന്നു. 

Related Post

ഇന്ത്യയും റഷ്യയും തമ്മിലുള്ള സാമ്പത്തിക സഹകരണം മെച്ചപ്പെടുത്താന്‍ തീരുമാനം

Posted by - May 22, 2018, 08:12 am IST 0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും തമ്മില്‍ നടത്തിയ അനൗദ്യോഗിക ചര്‍ച്ചകള്‍ക്കൊടുവില്‍ ഇന്ത്യയും റഷ്യയും തമ്മിലുള്ള സാമ്പത്തിക സഹകരണം മെച്ചപ്പെടുത്താന്‍ തീരുമാനം.  ഇന്ത്യയും…

കേരളത്തിന്‍റെ ആവശ്യങ്ങള്‍ വിലയിരുത്താന്‍ യുഎന്‍ സംഘം

Posted by - Sep 14, 2018, 07:44 am IST 0
കേരളത്തിന്‍റെ പ്രളയാനന്തര ആവശ്യങ്ങള്‍ വിലയിരുത്താന്‍ യുഎന്‍ സംഘം സംസ്ഥാനത്തെത്തി. 17ന് ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉന്നതതല ഉദ്യോഗസ്ഥരുമായി സംഘം ചര്‍ച്ച നടത്തും. വിവിധ വകുപ്പുതല ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ചയ്ക്കും…

ഫിലിം നിർമ്മാണത്തിന്  ഭാഷ തടസ്സമില്ലെന്ന്   കേരളത്തിൽ നിന്നുള്ള  മൂവി നിർമ്മാതാക്കൾ തെളിയിച്ചു  

Posted by - Sep 22, 2019, 09:02 pm IST 0
 കേരളത്തിൽ നിന്നുള്ള ആദ്യ ചലച്ചിത്ര പ്രവർത്തകരും മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തിൽ നിന്നുള്ള ആദ്യ അഭിനേതാക്കളും സഹകരിച്ച് ഒരു മറാത്തി ഫീച്ചർ ഫിലിം 'എ തിങ് ഓഫ് മാജിക്…

മന്ത്രിമാരുടെ പേരുകള്‍ വൈകുന്നേരത്തോടെ; കേരളത്തില്‍ നിന്ന് ആരൊക്കെയെന്ന് ചര്‍ച്ചകള്‍ തുടരുന്നു  

Posted by - May 29, 2019, 06:30 pm IST 0
ന്യൂഡല്‍ഹി: നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം എന്‍ഡിഎ സര്‍ക്കാര്‍ നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കാനിരിക്കെ മന്ത്രിമാര്‍ ആരൊക്കെയെന്ന് ഇന്നു വൈകുന്നേരത്തോടെ അറിയാനായേക്കും. കേന്ദ്ര ഭരണത്തിലെ കേരളത്തിന്റെ പ്രാതിനിധ്യത്തെക്കുറിച്ച് ചര്‍ച്ചകള്‍…

യാത്രയ്ക്കിടെ പുകവലിച്ച യാത്രക്കാരനെ വിമാന ജീവനക്കാര്‍ കൈയ്യോടെ പിടികൂടി

Posted by - Dec 27, 2018, 11:04 am IST 0
പനാജി: യാത്രയ്ക്കിടെ വിമാനത്തിന്റെ ശുചിമുറിയില്‍ പുകവലിച്ച യാത്രക്കാരനെ വിമാന ജീവനക്കാര്‍ കൈയ്യോടെ പിടികൂടി. ക്രിസ്മസ് ദിനത്തില്‍ അഹമ്മദാബാദില്‍ നിന്ന് ഗോവയിലേക്ക് വരികയായിരുന്ന ഇന്‍ഡിഗോ വിമാനത്തിലായിരുന്നു സംഭവം. വിമാനം…

Leave a comment