വീണ്ടും അഗ്നിപര്‍വത സ്ഫോടനം: ജനങ്ങള്‍ പരിഭ്രാന്തിയില്‍ 

293 0

ഗ്വാട്ടിമല സിറ്റി: ജനങ്ങളെ പരിഭ്രാന്തിയിലാക്കി ഗ്വാട്ടിമാലയില്‍ വീണ്ടും അഗ്നിപര്‍വത സ്ഫോടനം. 72 പേരുടെ ജീവന്‍ നഷ്ടമായ അഗ്‌നിപര്‍വത സ്ഫോടനത്തിനു ശേഷമാണ് വീണ്ടും ഗ്വാട്ടിമാലയില്‍ അഗ്‌നിപര്‍വത സ്ഫോടനം ഉണ്ടായത്. ഞായറാഴ്ചയാണ് ആദ്യ സ്ഫോടനമുണ്ടായത്. ഇതുമായി ബന്ധപ്പെട്ട രക്ഷാപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെയാണ് വീണ്ടും പൊട്ടിത്തെറിയുണ്ടായത്. 

ആദ്യ സ്ഫോടനത്തില്‍ നിരവധിപ്പേരെ കാണാതാവുകയും ആയിരത്തിലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ആളുകള്‍ വീടിനു പുറത്തേക്ക് ഇറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ് ഉണ്ടായത്. ആദ്യ സ്ഫോടനത്തിനു പിന്നാലെ സമീപപ്രദേശങ്ങളില്‍ നിന്നടക്കം ആയിരങ്ങളെ ഒഴിപ്പിച്ചിരുന്നു. 

വീണ്ടും പൊട്ടിത്തെറിയുണ്ടാകാനിടയുണ്ടെന്ന് മുന്നറിയിപ്പും നല്‍കിയിരുന്നു. സ്ഫോടനത്തെ തുടര്‍ന്ന് 10 കിലോമീറ്റര്‍ ദൂരത്തേക്ക് വരെ പുകപറന്നെത്തിയിരുന്നു. കാണാതായവര്‍ക്കുള്ള തെരച്ചില്‍ നടന്നുവരുന്നതിനിടെ വീണ്ടും ഉണ്ടായ പൊട്ടത്തെറി രക്ഷാപ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചു. 

Related Post

ഫേസ്ബുക്ക് ആസ്ഥാനത്ത് ബോംബ് ഭീഷണി

Posted by - Dec 12, 2018, 05:28 pm IST 0
സിലിക്കണ്‍ വാലിയിയിലെ ഫേസ്ബുക്ക് ആസ്ഥാനത്ത് ബോംബ് ഭീഷണി. സ്ഫോടനം നടക്കുമെന്ന ഭീഷണിയെ തുടര്‍ന്ന് സിലിക്കണ്‍ വാലിയിലെ ഓഫീസ് കെട്ടിടങ്ങളില്‍ ഒന്ന് ഒഴിപ്പിച്ചു. പ്രധാന ഓഫീസുമായി ബന്ധമില്ലാത്ത ഒരു…

 ഓ​യി​ല്‍ റി​ഫൈ​ന​റി​യി​ല്‍ പൊ​ട്ടി​ത്തെ​റി: 11 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു

Posted by - Apr 27, 2018, 07:48 am IST 0
ഷി​ക്കാ​ഗോ: യു​എ​സ് സം​സ്ഥാ​ന​മാ​യ വി​സ്കോ​ന്‍​സി​നി​ലെ ഓ​യി​ല്‍ റി​ഫൈ​ന​റി​യി​ല്‍ പൊ​ട്ടി​ത്തെ​റി. 11 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഹ​സ്കി എ​ന​ര്‍​ജി ക​മ്പ​നി​യു​ടെ ഓ​യി​ല്‍ റി​ഫൈ​ന​റി​യി​ലാ​ണ് അ​പ​ക​ടം. ക്രൂ​ഡ് ഓ​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന ചെ​റി​യ…

സൗദിയില്‍ നാളെ മുതല്‍ കനത്ത മഴക്ക് സാധ്യത

Posted by - Nov 1, 2018, 08:22 am IST 0
ദമ്മാം: സൗദിയില്‍ പലയിടങ്ങളിലും നാളെ മുതല്‍ ഞായറാഴ്ചവരെ മഴക്ക് സാധ്യതയുണ്ടെന്ന് സൗദി കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കി. ചിലയിടങ്ങളില്‍ ഇടിയോടു കൂടിയ ശക്തമായ മഴക്ക് സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍…

നേപ്പാളില്‍ ബസ് അപകടത്തില്‍ 21 പേര്‍ മരിച്ചു;15 പേര്‍ക്ക് പരിക്കേറ്റു

Posted by - Dec 22, 2018, 12:19 pm IST 0
കാഠ്മണ്ഡു: നേപ്പാളില്‍ ബസ് അപകടത്തില്‍ 21 പേര്‍ മരിച്ചു. 15 പേര്‍ക്ക് പരിക്കേറ്റു. കോളേജ് വിദ്യാര്‍ഥികളും അധ്യാപകരും അടങ്ങുന്ന സംഘമാണ് ബസിലുണ്ടായിരുന്നത്. പഠന യാത്രകഴിഞ്ഞ് ഗൊരാഹിയിലേക്ക് മടങ്ങുകയായിരുന്ന…

യുഎഇയില്‍ പൊതുമാപ്പ് കാലാവധി നീട്ടി

Posted by - Dec 3, 2018, 05:37 pm IST 0
ദുബൈ: യുഎഇയില്‍ പൊതുമാപ്പ് കാലാവധി നീട്ടി. ഡിസംബര്‍ 31 വരെയാണ് പൊതുമാപ്പ് നീട്ടിയത്. ഓഗസ്റ്റില്‍ ആരംഭിച്ച പൊതുമാപ്പ് രണ്ടാം തവണയാണ് നീട്ടുന്നത്. ദേശീയ ദിനത്തോടനുബന്ധിച്ചാണ് യുഎഇ ഭരണകൂടത്തിന്റെ…

Leave a comment