തിയേറ്റര്‍ ഉടമയുടെ അറസ്റ്റ് താന്‍ അറിഞ്ഞിട്ടില്ല: എം ആര്‍ അജിത് കുമാര്‍

121 0

തിരുവനന്തപുരം: എടപ്പാള്‍ തിയേറ്റര്‍ പീഡന കേസില്‍ തിയേറ്റര്‍ ഉടമയുടെ അറസ്റ്റ് താന്‍ അറിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി തൃശൂര്‍ റേഞ്ച് ഐജി എം ആര്‍ അജിത് കുമാര്‍. ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റയ്ക്കു നല്‍കിയ റിപ്പോര്‍ട്ടിലാണ് അജിത് കുമാര്‍ വിശദമാക്കിയിരിക്കുന്നത്. അറസ്റ്റിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച്‌ മലപ്പുറം എസ്.പി പ്രതീഷ്‌കുമാര്‍ ബോധവാനായിരുന്നില്ലെന്നും ഡിവൈ.എസ്.പിയുടെ നടപടിയാണു പ്രശ്‌നങ്ങള്‍ക്കു കാരണമെന്നും റിപ്പോര്‍ട്ടില്‍ ഇദ്ദേഹം വ്യക്തമാക്കി പറയുന്നുണ്ട്. 

പീഡന ദൃശ്യങ്ങള്‍ പുറത്തുവിട്ടതടക്കം പരാതി നല്‍കാന്‍ വൈകി എന്നതു സംബന്ധിച്ച കാരണത്താലാണ് തിയേറ്റര്‍ ഉടമയെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കൂടാതെ ഇപ്പോള്‍ സംഭവത്തില്‍ മുഖ്യമന്തി പിണറായി വിജയനും അതൃപ്തി അറിയിച്ചിയിരിക്കുകയാണ്. മാത്രമല്ല സംഭവത്തെക്കുറിച്ച്‌ വിശദമായ അന്വേഷണം നടത്തണമെന്നും നിലവില്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.ഡിവൈ.എസ്.പിക്കെതിരേ നടപടിയുണ്ടാകുമെന്നാണു സൂചന. 

Related Post

 ശ്രീജിത്ത് കസ്റ്റഡി മരണം സി.ഐ അറസ്റ്റിൽ 

Posted by - May 2, 2018, 06:28 am IST 0
വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് പറവൂർ സി.ഐ ക്രിസ്പിൻ സാമിനെ അറസ്റ്റ് ചെയ്തു. ആലുവ പോലീസ് ക്ലബ്ബിൽ വെച്ച് ചോദ്യം ചെയ്തതിനുശേഷമാണ് ക്രിസ്പിനെ അറസ്റ്റ് ചെയ്തത്.…

സ്കൂള്‍ ബസ്സ് മറിഞ്ഞ് കുട്ടികള്‍ക്ക് പരിക്ക്

Posted by - Dec 17, 2018, 11:14 am IST 0
ആലപ്പുഴ: ആലപ്പുഴയില്‍ സ്കൂള്‍ ബസ്സ് മറിഞ്ഞ് മൂന്ന് കുട്ടികള്‍ക്ക് പരിക്ക്. രാമങ്കരി സഹൃദയ സ്പെഷ്യല്‍ സ്കൂളിലെ കുട്ടികള്‍ സഞ്ചരിച്ച ബസ്സാണ് അപകടത്തില്‍പ്പെട്ടത്. 12 കുട്ടികളായിരുന്നു ബസിലുണ്ടായിരുന്നത്. ആരുടേയും…

പുതിയ മദ്യ നയം : ബാറുകൾ രാത്രി 12 വരെ 

Posted by - Mar 15, 2018, 08:09 am IST 0
പുതിയ മദ്യ നയം : ബാറുകൾ രാത്രി 12 വരെ  ഇന്നലെ കൂടിയ മന്ത്രിസഭാ യോഗത്തിൽ പുതിയ മദ്യനയം പാസാക്കി.ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ ബാറുകളെ ലക്ഷ്യം വച്ചാണ് പുതിയ…

ശബരിമല യുവതീ പ്രവേശനം; വരുമാനത്തില്‍ വന്‍ കുറവ് 

Posted by - Oct 25, 2018, 10:22 pm IST 0
ശബരിമല: ശബരിമലയിലെ മൂന്ന് മാസത്തെ വരുമാനത്തില്‍ 8.32 കോടിയുടെ കുറവ്. പ്രളയവും അതിന് പിന്നാലെ യുവതി പ്രവേശനവിവാദവുമാണ് ദേവസ്വം ബോര്‍ഡിന്റെ വരുമാനത്തെ ബാധിച്ചതെന്നാണ് സൂചന. കഴിഞ്ഞ വര്‍ഷം…

ഓൺലൈൻ മരുന്ന് വ്യപാരത്തിനു നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കഴിയാതെ കേന്ദ്ര സർക്കാർ: ആശങ്കകൾ ഒഴിയാതെ സംസ്ഥാന സർക്കാർ

Posted by - Apr 28, 2018, 08:38 am IST 0
കൊച്ചി : ഓൺലൈൻ മരുന്നു വ്യാപാര വിഷയത്തിൽ ആശങ്കകൾ ഒഴിയാതെ സംസ്ഥാന സർക്കാർ. ഓൺലൈൻ മരുന്ന് വ്യപാരത്തിനു നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനായി കേന്ദ്ര സർക്കാർ പരിശ്രമങ്ങൾ തുടങ്ങിയെങ്കിലും അത്…

Leave a comment