കെവിന്റെ കൊലപാതക കേസിലെ കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി

103 0

തിരുവനന്തപുരം: കെവിന്റെ കൊലപാതക കേസിലെ കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയിലെ ചര്‍ച്ചയ്ക്കിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കേസില്‍ അനാവശ്യ രാഷ്ട്രീയ നിലപാട് കൊണ്ടുവരേണ്ടതില്ല. പ്രതികളായ ചാക്കോയും ഷാനു ചാക്കോയും കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നും കെവിനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയതാണെന്ന് ബോധ്യമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കൊലക്കേസില്‍ പങ്കുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്നും എസ്‌ഐ, എഎസ്‌ഐ, ഡ്രൈവര്‍ എന്നിവരെ വേണ്ടിവന്നാല്‍ പിരിച്ചുവിടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം സംഭവത്തില്‍ പ്രതിപക്ഷം സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു.  

പൊലീസിന്റെ അറിവോടെയാണ് കൊലപാതകം നടന്നതെന്നും സ്റ്റേഷനില്‍ വെച്ച്‌ അച്ഛന്‍ നീനുവിനെ തല്ലിയിട്ടും പൊലീസ് അനങ്ങിയില്ലെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. കെവിനെ കൊണ്ടുപോയതും സിപിഐഎമ്മാണെന്നും കെവിന്റെ പോസ്റ്റ് മോര്‍ട്ടം നടത്തിയത് ജൂനിയര്‍ ഡോക്ടറാണെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു.

Related Post

പോലീസ് സ്റ്റേഷനില്‍ എസ് ഐക്കും പോലീസുകാര്‍ക്കും നേരെ അക്രമം

Posted by - Sep 15, 2018, 08:25 pm IST 0
തിരുവനന്തപുരം: തുമ്പ പോലീസ് സ്റ്റേഷനില്‍ എസ് ഐക്കും പോലീസുകാര്‍ക്കും നേരെ അക്രമം. വെള്ളിയാഴ്ച രാത്രിയോടെയാണ് ഒരു സംഘം പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷനിലേക്ക് അതിക്രമിച്ച്‌ കടന്നത്. 25 സി…

പ്രതികളായ പോലീസുകാർക്കെതിരെ നടപടി ഉണ്ടായില്ലെങ്കിൽ ആത്മഹത്യചെയ്യുമെന്ന് വിനായകൻറെ കുടുംബം

Posted by - Apr 22, 2018, 03:19 pm IST 0
തൃശൂര്‍: കസ്റ്റഡി മര്‍ദ്ദനത്തിൽ മനം നൊന്ത്  വിനായകൻ ആത്മഹത്യ ചെയ്ത കേസില്‍ പ്രതികളായ പോലീസുകാർക്കെതിരെ നടപടി ഉണ്ടായില്ലെങ്കിൽ ആത്മഹത്യചെയ്യുമെന്ന് കുടുംബം.  മകൻ മരിച്ച് 9 മാസം പിന്നിടുമ്പോള്‍…

നിയമം പാലിച്ചവര്‍ക്ക് ഒരോ ലിറ്റര്‍ പെട്രോളുമായി മോട്ടോര്‍ വാഹന വകുപ്പ്

Posted by - Apr 24, 2018, 03:09 pm IST 0
കാസര്‍കോട്: നിയമം പാലിച്ചവര്‍ക്ക് ഒരോ ലിറ്റര്‍ പെട്രോളുമായി മോട്ടോര്‍ വാഹന വകുപ്പ്. മോട്ടോര്‍ വാഹന നിയമം പാലിച്ചവര്‍ക്കാണ് ഒരു ലിറ്റര്‍ പെട്രോള്‍ മോട്ടോര്‍ വാഹന വകുപ്പ് സമ്മാനിക്കുന്നത്.…

രഹ്ന ഫാത്തിമയെ കസ്റ്റഡിയില്‍ വിട്ടു കിട്ടണമെന്ന പോലീസിന്റെ ആവശ്യം കോടതി തള്ളി

Posted by - Dec 5, 2018, 04:00 pm IST 0
പത്തനംതിട്ട: രഹ്ന ഫാത്തിമയെ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ വിട്ടു കിട്ടണമെന്ന പോലീസിന്റെ ആവശ്യം കോടതി തള്ളി. ജയിലില്‍ വെച്ച്‌ രണ്ടു മണിക്കൂര്‍ ചോദ്യം ചെയ്യാന്‍ കഴിഞ്ഞ ദിവസം…

സൂര്യസംഗീതം നാളെ വാഷി സിഡ്കോ എക്സിബിഷൻ സെന്ററിൽ  

Posted by - Dec 28, 2019, 10:16 pm IST 0
ഇതിഹാസ ഗായിക  എം.എസ്  സുബ്ബലക്ഷ്മി അവശേഷിപ്പിച്ച ശൂന്യത നികത്താൻ കഴിവുള്ള  യൂട്യൂബ് പ്രതിഭാസമായ 13 വയസ്സുകാരിയായ  സൂര്യഗായത്രി 2019 ഡിസംബർ 29 ന് രാവിലെ 10.00 മുതൽ…

Leave a comment