മുതിര്‍ന്നവരുടെ കാല്‍പാദം തൊട്ടുവണങ്ങുന്നതിന് പിന്നിലെ ഐതിഹ്യം

465 0

കാല്‍ തൊട്ടു വണങ്ങുന്നതിന് പാദസ്പര്‍ശം എന്നാണ് ഹിന്ദു മിഥോളജിയില്‍ പറയുന്നത്. ഒരു കെട്ടിടത്തിന് അതിന്റെ അടിത്തറ ശക്തിപകരുന്നതുപോലെ മനുഷ്യ ശരീരത്തിന്റെ അടിത്തറയാണ് കാല്‍പാദങ്ങള്‍. ഒരു വ്യക്തിയുടെ ഭാരം അത്രമേല്‍ താങ്ങി നിറുത്തുന്നത് അവന്റെ പാദങ്ങളാണ്. നമ്മള്‍ ഒരാളുടെ പാദം വണങ്ങുമ്പോള്‍ നാം നമ്മുടെ അഹംഭാവം വെടിഞ്ഞ് അവരുടെ പ്രായത്തെയും, ജ്ഞാനത്തെയും, അവരുടെ നേട്ടങ്ങളെയും ആദരിക്കുകയാണ്. 

ഈ ആദരത്തിന് പ്രതിഫലമായി നമ്മുടെ ഉയര്‍ച്ചക്കായി അവര്‍ നമ്മളെ അനുഗ്രഹിക്കുന്നു. അതാണ്‌ കാല്‍ തൊട്ടു വന്ദിക്കുന്നതിനു പിന്നിലുള്ളത്. ആത്മീയ ഗുരുക്കന്മാര്‍, അധ്യാപകര്‍, മുത്തശ്ശന്മാര്‍, മുത്തശ്ശിമാര്‍, മൂത്ത സഹോദരങ്ങള്‍, പ്രായമായവര്‍ എന്നിവരുടെ കാലുകളാണ് തൊട്ടുവണങ്ങുന്നത്. കാല്‍ തൊട്ടു വണങ്ങുന്നതിനുള്ള രീതിയും പഴമക്കാര്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. നടുവളച്ച് കൈനീട്ടിയാണ് പാദസ്പര്‍ശം നടത്തേണ്ടതെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ഈ ആചാരത്തെ അംഗീകരിക്കാത്തവരും പുതിയ തലമുറയില്‍ ഉണ്ട്.

Related Post

ശ്രീശങ്കരാചാര്യരുടെ ഭജ ഗോവിന്ദം

Posted by - Apr 1, 2018, 09:33 am IST 0
ശ്രീശങ്കരാചാര്യരുടെ ഭജ ഗോവിന്ദം കസ്‌ത്വം കോഹം കുത ആയാത: കാ മേ ജനനീ കോ മേ താത: ഇതി പരിഭാവയ സര്‍വമസാരം വിശ്വം തൃക്ത്വാ സ്വപ്‌നവിചാരം നീ ആരാണ്‌?…

വിജയദശമിയിൽ ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ;മുംബൈയിൽ എഴുത്തിനിരുത്തിനായി ക്ഷേത്രങ്ങളിൽ വലിയ തിരക്ക്

Posted by - Oct 13, 2024, 05:50 pm IST 0
മുംബൈ:വിജയദശമി പ്രമാണിച്ച് ആദ്യാക്ഷരം കുറിച്ച് അക്ഷര മുറ്റത്തേക്ക് കാൽ വയ്ക്കാൻ മുംബൈയിലെങ്ങും ക്ഷേത്രങ്ങളിൽ വൻ തിരക്ക്.എഴുത്തിനിരുത്തലിനോട് അനുബന്ധിച്ച് വിപുലമായ ഒരുക്കങ്ങളാണ് മാട്ടുങ്ക ഗുരുവായൂർ ക്ഷേത്രത്തിലും താനെ വർത്തക്…

മനുഷൃൻ ഈപ്രപഞ്ചത്തിലെ ശ്രേഷ്ഠജീവിആയത് എന്തുകൊണ്ടാവാം 

Posted by - Apr 6, 2018, 06:03 am IST 0
മനുഷൃൻ ഈപ്രപഞ്ചത്തിലെ ശ്രേഷ്ഠജീവിആയത് എന്തുകൊണ്ടാവാം  മനുഷൃനിൻ ചിത്ത് രൂപേണ ഞാൻ വസിക്കുന്നു എന്നു ഗീതയുംഎൻെറ പ്രതിരൂപത്തി ഞാൻമനുഷൃനേ ശ്രിഷ്ടിച്ചു എന്നു ബൈബിളും പറയുന്നത് എന്തുകൊണ്ടാവാം  ജീവികളിൽ മനുഷൃനുമാത്രമാണു…

പല പൂജകളിൽ ശക്തിയുടെ (ദേവിയുടെ) മുദ്ര ആയി കാണിക്കുന്നത് യോനി മുദ്ര ആണ്, ഇത് അശ്ലീല ചേഷ്ടകൾ അല്ലേ ?

Posted by - Mar 12, 2018, 09:13 am IST 0
പല പൂജകളിൽ ശക്തിയുടെ (ദേവിയുടെ) മുദ്ര ആയി കാണിക്കുന്നത് യോനി മുദ്ര ആണ്, ഇത് അശ്ലീല ചേഷ്ടകൾ അല്ലേ ? മനുഷ്യരുടെ ഇടയിൽ രണ്ടു തരത്തിലുള്ള നിയമങ്ങൾ…

പയ്യന്നൂര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം

Posted by - Apr 14, 2018, 10:42 am IST 0
പയ്യന്നൂര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം കണ്ണൂര്‍ ജില്ലയുടെ വടക്കേ അറ്റത്ത് പയ്യന്നൂര്‍ നഗരത്തില്‍ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ഒരു ക്ഷേത്രമാണ് പയ്യന്നൂര്‍ സുബ്രഹ്മണ്യസ്വാമിക്ഷേത്രം. പയ്യന്നൂര്‍ നഗരത്തിന്റെ ഒത്ത നടുക്ക്…

Leave a comment