മെഡിക്കല്‍ കോളേജില്‍ രോഗികള്‍ക്ക് നിയന്ത്രണം

158 0

കോഴിക്കോട്: നിപ്പയുടെ പശ്‌ചാത്തലത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രോഗികളെ പ്രവേശിപ്പിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. മെഡിക്കല്‍ കോളജ് ആശുപത്രി ജീവനക്കാര്‍ക്ക് അവധി നല്‍കില്ല. സുരക്ഷയുടെ ഭാഗമായി പ്രോട്ടോക്കോള്‍ പ്രകാരമുള്ള വസ്ത്രം നിര്‍ബന്ധമാക്കാനും തീരുമാനമായി. 

അത്യാഹിത വിഭാഗത്തില്‍ ഒഴികെയുള്ളവരെ ഡിസ്ചാര്‍ജ് ചെയ്യാനും സാധാരണ പ്രസവ കേസുകള്‍ അഡ്മിറ്റ് ചെയ്യേണ്ടെന്നും തീരുമാനമായിട്ടുണ്ട്. നിപ്പ രോഗികള്‍ ചികിത്സയിലുള്ള സാഹചര്യത്തിലാണ് പുതിയ തീരുമാനം. 

അതേസമയം, നിപ്പ ബാധിച്ച ഒരാള്‍ കൂടി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നരിപ്പറ്റ ചീക്കോന്ന് പടിഞ്ഞാറുങ്ങല്‍ കല്യാണി (75) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇതോടെ നിപ്പ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 13 ആയി.

Related Post

ഇടവിട്ടുള്ള മഴ: ജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യ വകുപ്പ്‍

Posted by - May 11, 2018, 09:05 am IST 0
തിരുവനന്തപുരം : സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ ആരംഭിച്ചതോടെ പൊതുജനങ്ങ‍‍ള്‍ പകര്‍ച്ചപ്പനികള്‍ക്കെതിരെ കരുതലോടെയിരിക്കണമെന്ന് ആരോഗ്യ വകുപ്പ്‍. പകര്‍ച്ചപ്പനികള്‍ അപകടകാരികളായതിനാല്‍ സ്വയം ചികിത്സിക്കാതെ എത്രയും വേഗം വിദഗ്ധ ചികിത്സ തേടണം.…

സംസ്ഥാനത്ത് കോംഗോ പനി

Posted by - Dec 3, 2018, 05:42 pm IST 0
തൃശ്ശൂര്‍: സംസ്ഥാനത്ത് കോംഗോ പനി ബാധിച്ച്‌ ഒരാള്‍ ചികില്‍സയില്‍. വിദേശത്തു നിന്നും അവധിക്ക് നാട്ടിലെത്തിയ മലപ്പുറം സ്വദേശിക്കാണ് പനി റിപ്പോര്‍ട്ട് ചെയ്തത്. ഇദ്ദേഹം തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍…

മാര്‍ച്ച്‌ അഞ്ച് വരെ മൂന്ന‌് ട്രെയിനുകള്‍ വൈകിയോടും

Posted by - Jan 2, 2019, 08:06 am IST 0
പാലക്കാട‌്: അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ മാര്‍ച്ച്‌ അഞ്ച് വരെ മൂന്ന‌് ട്രെയിനുകള്‍ വൈകിയോടും. എട്ടിമടയ‌്ക്കും വാളയാറിനുമിടയിലാണ് അറ്റകുറ്റപ്പണികള്‍ നടക്കുന്നത്. ഷൊര്‍ണൂര്‍- കോയമ്പത്തൂര്‍ പാസഞ്ചര്‍ (56604)മാര്‍ച്ച‌് അഞ്ച് വരെ 25…

തൃപ്തി ദേശായി പ്രതിഷേധത്തെത്തുടര്‍ന്ന് ഇന്ന്‌ മടങ്ങിപ്പോകും

Posted by - Nov 16, 2018, 07:29 pm IST 0
കൊച്ചി : ശബരിമല സന്ദര്‍ശിക്കാനെത്തിയ ഭൂമാതാ ബ്രിഗേഡ്‌ നേതാവ്‌ തൃപ്തി ദേശായി പ്രതിഷേധത്തെത്തുടര്‍ന്ന് ഇന്ന്‌ മടങ്ങിപ്പോകും. ഇന്ന് രാത്രി 9.30ന് മടങ്ങിപ്പോകുമെന്ന് തൃപ്തി ദേശായി പൊലീസിനെ അറിയിച്ചു.…

പാലക്കാട് ഡോക്‌ടറുടെ മുറിയിൽ നവജാത ശിശുവിന്റെ മൃതദേഹം 

Posted by - Apr 16, 2018, 08:07 am IST 0
പാലക്കാട് ഡോക്‌ടറുടെ മുറിയിൽ നവജാത ശിശുവിന്റെ മൃതദേഹം  പാലക്കാട് കരിങ്കല്ലത്താണിയിലെ ഡോക്ടർ അബ്‌ദുൾ റഹ്മാൻ നടത്തുന്ന സ്വകാര്യ ക്ലിനിക്കിനടുത്തുള്ള ശുചി മുറിലാണ് രണ്ട് ദിവസം പ്രായമുള്ള പെൺകുട്ടിയുടെ…

Leave a comment