മുംബൈ വിമാനത്താവളത്തിന്‍റെ പ്രധാന റണ്‍വെ ഇന്ന്​ മൂന്നു മണിക്കൂര്‍ അടച്ചിടും

553 0

മുംബൈ: മുംബൈ ഛത്രപതി ശിവജി രാജ്യാന്തര വിമാനത്താവളത്തിന്‍റെ പ്രധാന റണ്‍വെ ഇന്ന്​ മൂന്നു മണിക്കൂര്‍ അടച്ചിടും. പ്രധാന റണ്‍വെ ഉപയോഗിക്കുന്നതിന് താല്‍കാലിക വിലക്ക് ഏര്‍പ്പെടുത്തിയത് വിമാനങ്ങളുടെ സമയക്രമത്തെ ബാധിച്ചേക്കുമെന്ന്​ അന്താരാഷ്​ട്ര വാര്‍ത്താ ഏജന്‍സിയായ എ.എന്‍.​ഐ റിപ്പോര്‍ട്ട്​ ചെയ്​തു. ഉച്ചക്ക്​ രണ്ട്​ മുതല്‍ വൈകീട്ട്​ അഞ്ച്​ വരെ പ്രധാന റണ്‍വെയിലൂടെ വിമാനം ഉയരുകയോ ഇറങ്ങുകയോ ചെയ്യില്ല​. 

ഇന്‍സ്​ട്രുമെന്‍റ്​ ലാന്‍റിങ്​ സിസ്​റ്റത്തി​ന്‍റെ (​ഐ.എല്‍.എസ്​) വിപുലീകരണ പ്രവര്‍ത്തിയു​ടെ ഭാഗമായാണിത്.​ മെയ്​ 17ന്​ തുടങ്ങിയ ​ഐ.എല്‍.എസ്​ വിപുലീകരണ പ്രവര്‍ത്തി ജൂണ്‍ അഞ്ച്​ വരെ തുടരും. രാജ്യത്തെ രണ്ടാമത്തെ വലിയ വിമാനത്താവളമാണ്​ മുംബൈയിലേത്​. ദിനംപ്രതി 970 വിമാനങ്ങളാണ്​ ഇവിടെ ഇറങ്ങുകയും പറന്നുയരുകയും ചെയ്യുന്നത്​. ചില വിമാനങ്ങള്‍ റദ്ദാക്കുകയും ചിലതി​ന്‍റെ സമയക്രമത്തില്‍ മാറ്റം വരുത്തുകയും ചെയ്​തത്​ യാത്രക്കാരെ പ്രതികൂലമായി ബാധിക്കും.

Related Post

കെ. സുരേന്ദ്രൻ  കേരള ബി ജെ പി പ്രസിഡന്റ് 

Posted by - Feb 15, 2020, 12:44 pm IST 0
തിരുവനന്തപുരം: കെ.സുരേന്ദ്രനെ സംസ്ഥാന ബിജെപി അധ്യക്ഷനായി ബിജെപി കേന്ദ്ര നേതൃത്വം തെരഞ്ഞെടുത്തു.  ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയാണ് പ്രഖ്യാപനം നടത്തിയത്. 

പൈലറ്റ് ലൈംഗികമായി ഉപദ്രവിച്ചുവെന്ന പരാതിയുമായി എയര്‍ഹോസ്റ്റസ്

Posted by - May 7, 2018, 02:45 pm IST 0
ന്യുഡല്‍ഹി: എയര്‍ ഇന്ത്യ വിമാനത്തില്‍ പറക്കലിനിടെ പൈലറ്റ് ലൈംഗികമായി ഉപദ്രവിച്ചുവെന്ന പരാതിയുമായി എയര്‍ഹോസ്റ്റസ്. വിമാനത്തിനുള്ളില്‍ വച്ച്‌ എയര്‍ഹോസ്റ്റസും പൈലറ്റും തമ്മില്‍ വഴക്കുണ്ടായെന്നും ഇതിന്റെ പേരില്‍ മുംബൈയില്‍ സെഹര്‍…

ചെന്നൈയില്‍  പൗരത്വ നിയമ ഭേദഗതിക്കെതിരായ മെഗാറാലി ആരംഭിച്ചു

Posted by - Dec 23, 2019, 03:12 pm IST 0
ചെന്നൈ:പൗരത്വ നിയമ ഭേദഗതിക്കെതിരെ തമിഴ്‌നാട്ടില്‍ ഡി.എം.കെയും സഖ്യകക്ഷികളും നടത്തുന്ന മഹാറാലി ചെന്നൈയിൽ തുടങ്ങി.  ഡി.എം.കെ നേതക്കളായ എം.കെ.സ്റ്റാലിന്‍, കനിമൊഴി, കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം, എം.ഡി.എം.കെ നേതാവ് വൈകോ…

പ്രതിപക്ഷപാര്‍ട്ടികളുടെ യോഗത്തില്‍നിന്ന്   മായാവതിയും മമതയും പിൻവാങ്ങി   

Posted by - Jan 13, 2020, 10:22 am IST 0
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിപക്ഷ നീക്കത്തിന് തിരിച്ചടി. കോണ്‍ഗ്രസ് നയിക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത യോഗത്തില്‍ നിന്ന്  ബഹുജന്‍ സമാജ് വാദി പാര്‍ട്ടി നേതാവ് മായാവതിപിന്മാറി.…

ജ​മ്മു കാ​ഷ്മീ​രി​ല്‍ സൈ​ന്യ​ത്തി​നു നേ​രെ ഭീ​ക​രാ​ക്ര​മ​ണം

Posted by - Dec 29, 2018, 10:54 am IST 0
പു​ല്‍​വാ​മ: ജ​മ്മു കാ​ഷ്മീ​രി​ല്‍ സൈ​ന്യ​ത്തി​നു നേ​രെ ഭീ​ക​രാ​ക്ര​മ​ണം. കാ​ഷ്മീ​രി​ലെ പു​ല്‍​വാ​മ​യി​ലും രാ​ജ്പു​ര​യി​ലു​മാ​ണ് സൈ​ന്യ​ത്തി​നു നേ​രെ ഭീ​ക​ര​ര്‍ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ശനിയാഴ്ച പുലര്‍ച്ചെ സൈ​നി​ക പ​ട്രോ​ളിം​ഗി​നു നേ​രെ ഭീ​ക​ര​ര്‍…

Leave a comment