നടന്‍ വിജയന്‍ പെരിങ്ങോട് അന്തരിച്ചു

467 0

പാലക്കാട്: ഒട്ടേറെ മലയാള ചിത്രങ്ങളിലും പരസ്യചിത്രങ്ങളിലും ശ്രദ്ധേയമായ വേഷം ചെയ്തിട്ടുള്ള നടന്‍ വിജയന്‍ പെരിങ്ങോട് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് സ്വന്തം വീട്ടില്‍ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്. പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവായി സിനിമയില്‍ എത്തിയ വിജയന്‍ പെരിങ്ങോട് സൂപ്പര്‍താര സിനിമകളില്‍ ഉള്‍പ്പെടെ ഒട്ടേറെ മലയാള സിനിമയില്‍ ചെറുതും ശ്രദ്ധേയമായതുമായി അനേകം വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. 

മലയാളത്തില്‍ വന്‍ ഹിറ്റായ ദേവാസുരം, മീശമാധവന്‍, കിളിച്ചുണ്ടന്‍ മാമ്പഴം, പട്ടാളം, അച്ചുവിന്റെ അമ്മ, വടക്കുംനാഥന്‍, സെല്ലുലോയ്ഡ്, രക്ഷാധികാരി ബൈജു തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു. നാല്‍പ്പതിലേറെ ചിത്രങ്ങളില്‍ വേഷമിട്ടിട്ടുള്ള താരമാണ്. 

1983 ല്‍ പിഎന്‍ മേനോന്‍ സംവിധാനം ചെയ്ത അസ്ത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ വിജയന്‍ ഗ്രാമീണ കഥകള്‍ പറയുന്ന ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലെ ഒട്ടേറെ പരസ്യചിത്രങ്ങളിലും വിജയന്‍ അഭിനയിച്ചിട്ടുണ്ട്. സംസ്‌ക്കാരം സംബന്ധിച്ച കാര്യങ്ങള്‍ അറിവായിട്ടില്ല.

Related Post

നടി ലക്ഷ്മി കൃഷ്ണമൂര്‍ത്തി അന്തരിച്ചു

Posted by - Nov 10, 2018, 09:49 pm IST 0
ചെന്നൈ: നടിയും ആകാശവാണിയിൽ മുന്‍ അനൗൺസറുമായിരുന്ന ലക്ഷ്മി കൃഷണമൂർത്തി (90) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ഉച്ചയോടെയായിരുന്നു അന്ത്യം. കോഴിക്കോട് ആകാശവാണിയില്‍ ഏറെ കാലം അനൗണ്‍സറും വാര്‍ത്താവതാരികയുമായിരുന്നു…

ബിഗ്‌ ബോസ് കുടുംബത്തില്‍ മറ്റൊരു വിവാഹം കൂടി

Posted by - Sep 4, 2018, 09:25 am IST 0
മലയാളം ബിഗ് ബോസ് ഹൗസിലെ ശ്രീനീഷ് പേളി വിവാഹം സമൂഹമാധ്യമങ്ങളിലും അല്ലാതേയും വന്‍ ചര്‍ച്ച വിഷയമായിരുന്നു. ഈ വിവാഹത്തിനെ ചുററിപ്പറ്റി നിരവധി ട്രോളുകളും ഇതിനോടകം പ്രചരിച്ചിരുന്നു. എന്നാല്‍…

യു​വ റാ​പ് ഗാ​യ​ക​ന്‍ മ​രി​ച്ച നി​ല​യി​ല്‍

Posted by - Sep 8, 2018, 07:59 am IST 0
ക​ലി​ഫോ​ര്‍​ണി​യ: അ​മേ​രി​ക്ക​ന്‍ സം​ഗീ​ത​പ്ര​മി​ക​ളെ ഹ​രം കൊ​ള്ളി​ച്ച യു​വ റാ​പ് ഗാ​യ​ക​ന്‍ മാ​ക് മി​ല്ല​റെ(26) മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. മാ​ക് മി​ല്ല​ര്‍ എ​ന്ന പേ​രി​ല്‍ അ​റി​യ​പ്പെ​ടു​ന്ന മാ​ര്‍​ക്കം ജെ​യിം​സ്…

നടന്‍ ക്യാപ്റ്റന്‍ രാജുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Posted by - Jun 26, 2018, 01:20 pm IST 0
നടന്‍ ക്യാപ്റ്റന്‍ രാജുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മസ്തിഷ്കാഘാതത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊച്ചിയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പോകവേയാണ് അദ്ദേഹത്തിന് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടത്. തുടര്‍ന്ന് അടിയന്തരമായി…

Leave a comment