പ്രോടെം സ്പീക്കറായി ബൊപ്പയ്യക്ക് തുടരാം

242 0

ന്യൂഡല്‍ഹി: കര്‍ണ്ണാടകത്തില്‍ പ്രോ ടേം സ്‌പീക്കറായി ബിഎസ് യെദ്യൂരപ്പയുടെ വിശ്വസ്തന്‍ കെജി ബൊപ്പയ്യ തന്നെ തുടരും. പ്രോ ടേം സ്‌പീക്കറെ മാറ്റാനാവില്ലെന്ന് സുപ്രീം കോടതി നിലപാടെടുത്തു. എന്നാല്‍ നടപടികള്‍ വീഡിയോയില്‍ പകര്‍ത്തണമെന്നതടക്കമുള്ള കോണ്‍ഗ്രസ്-ജെഡിഎസ് പക്ഷത്തിന്‍റെ ആവശ്യങ്ങള്‍ സുപ്രീം കോടതി അംഗീകരിച്ചു. അതേസമയം കര്‍ണാടക നിയമസഭാ നടപടികള്‍ ആരംഭിച്ചു. അംഗങ്ങളുടെ സത്യപ്രതിജ്ഞ ചടങ്ങ് സഭയില്‍ തുടങ്ങി. മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയും മുന്‍ മുഖ്യമന്ത്രി സിദ്ധരാമ്മയ്യയും സത്യപ്രതിജ്ഞ ചെയ്തു. ഇന്ന് വൈകീട്ട് നാലിനാണ് വിശ്വാസ വോട്ടെടുപ്പ്.

Related Post

നാനാവതി കമ്മീഷൻ റിപ്പോർട്ടിൽ നരേന്ദ്ര മോഡിക്ക് ക്ലീൻ ചിറ്റ്

Posted by - Dec 11, 2019, 02:05 pm IST 0
അഹമ്മദാബാദ് : 2002ലെ ഗുജറാത്ത് കലാപങ്ങളിൽ നരേന്ദ്ര മോഡിക്കും അന്ന് മന്ത്രിസഭയിൽ ഉണ്ടായിരുന്ന ആർക്കും പങ്കില്ലായെന്ന്  ജസ്റ്റിസ് നാനാവതി കമ്മീഷൻ റിപ്പോർട്ട്. ആർക്കും കലാപത്തിൽ നേരിട്ട് പങ്കില്ലെന്നും…

കാശ്മീരിൽ ഏറ്റുമുട്ടലിൽ 3 പേരെ സൈന്യം വധിച്ചു

Posted by - Oct 22, 2019, 11:58 pm IST 0
ശ്രീനഗർ: ജമ്മു കശ്മീരിലെ അവന്തിപ്പോറ മേഖലയിൽ സുരക്ഷാസേനയും, ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടു. ഇവിടെ ഭീകരർ ഒളിഞ്ഞിരിപ്പുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് സൈന്യം തിരച്ചിൽ…

ശശി തരൂരിനും, വി മധുസൂദനനും കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് 

Posted by - Dec 18, 2019, 06:17 pm IST 0
ന്യൂ ഡൽഹി: ശശി തരൂർ എംപിയും, വി മധുസൂദനൻ നായരും ഈ വർഷത്തെ കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരത്തിന്  അർഹനായി. 'ആൻ ഇറ ഓഫ് ഡാർക്നസ്: ബ്രിട്ടീഷ് എംപയർ…

വാട്‌സ്‌ആപ്പിലെ ഫാമിലി ഗ്രൂപ്പില്‍ ചിത്രം പോസ്റ്റ് ചെയ്തതിന് യുവാവിനെ ബന്ധുക്കള്‍ തല്ലിക്കൊന്നു

Posted by - Jun 5, 2018, 05:52 pm IST 0
സോണിപ്പത്ത്: വാട്‌സ്‌ആപ്പിലെ ഫാമിലി ഗ്രൂപ്പില്‍ ചിത്രം പോസ്റ്റ് ചെയ്തതിന് യുവാവിനെ ബന്ധുക്കള്‍ തല്ലിക്കൊന്നു. ഹരിയാനയിലെ സോണിപ്പത്തിലാണ് സംഭവം. ലവ് (20) എന്ന യുവാവാണ് മരിച്ചത്. ലവിന്റെ സഹോദരന്‍…

കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ്സിന്റെ അംഗബലം കുറയുന്നു

Posted by - May 19, 2018, 12:46 pm IST 0
ബംഗളുരു: കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ്സിന്റെ അംഗബലം കുറയുന്നു. രണ്ട് കോണ്‍ഗ്രസ്സ് എംഎല്‍എമാര്‍ സത്യപ്രതിഞ്ജയ്ക്ക് എത്തിയില്ല. കോണ്‍ഗ്രസിന്റെ ആനന്ദ് സിങ്ങും പ്രതാപ് ഗൗഡ പാട്ടീലുമാണ് സഭയില്‍ എത്താഞ്ഞത്.  ഇതില്‍ ആനന്ദ്…

Leave a comment