യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കൊലപാതകം : ഒന്നും രണ്ടും പ്രതികള്‍ കുറ്റക്കാരെന്ന് കോടതി 

394 0

കൊച്ചി: കാസര്‍കോട് ബാലകൃഷ്ണന്‍ വധത്തില്‍ ഒന്നും രണ്ടും പ്രതികള്‍ കുറ്റക്കാരെന്ന് കോടതി വിധിച്ചു. യൂത്ത് കോണ്‍ഗ്രസ് കാസര്‍കോട് മണ്ഡലം പ്രസിഡന്റായിരുന്നു കൊല്ലപ്പെട്ട ബാലകൃഷ്ണന്‍. 2001 സെപ്റ്റംബര്‍ 18 നാണ് ബാലകൃഷ്ണന്‍ കൊല്ലപ്പെട്ടത്. ഇയാളെ അന്നേദിവസം കാസര്‍കോട് നുള്ളിപ്പടിയില്‍നിന്ന് കാറില്‍ കയറ്റിക്കൊണ്ടുപോയി പുലിക്കുന്ന് ചന്ദ്രഗിരിപ്പുഴ കടവിന് സമീപുവെച്ച്‌ കുത്തികൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ് നിലനില്‍ക്കുന്നത്. അബ്ദുല്‍ ഗഫൂറും അബൂബക്കറുമാണ് കൊലക്ക് ക്വെട്ടേഷന്‍ നല്‍കിയതെന്ന് സി.ബി.ഐ വാദിച്ചത്. 

മാത്രമല്ല,അഞ്ചാം പ്രതിയുടെ മകളെ ബാലകൃഷ്ണന്‍ വിവാഹം ചെയ്തതിലുള്ള വിരോധമാണ് കൊലക്ക് കാരണമെന്നാണ് സി.ബി.ഐ കണ്ടെത്തിയിരിക്കുന്നത്. യുവതിയുടെ പിതാവും അഞ്ചാം പ്രതിയുമായ ഉപ്പള മണ്ണംകുഴി ഹാജി മലഗ് ദര്‍ബാറില്‍ അബൂബക്കറിനെ കോടതി വെറുതെവിട്ടു.  കൂടാതെ ലോക്കല്‍ പൊലീസ് ആറ് വര്‍ഷത്തോളം നടത്തിയ അന്വേഷണത്തില്‍ പ്രതികളെ കണ്ടെത്താന്‍ കഴിയാത്തതിനെത്തുടര്‍ന്നാണ് അന്വേഷണം സി.ബി.ഐക്ക് വിട്ടത്. മാത്രമല്ല,പ്രതികളെ ഒളിവില്‍ താമസിക്കാന്‍ സൗകര്യമൊരുക്കിയ കുറ്റമാണ് എ.എം.മുഹമ്മദിനെതിരെയുണ്ടായിരുന്നത്. എറണാകുളം പ്രത്യേക സി.ബി.ഐ കോടതിയാണ് വിധി പ്രഖ്യാപിച്ചിരിക്കുന്നത്. 

ഇവര്‍ക്കുളള ശിക്ഷ നാളെ വിധിക്കുന്നതാണ്. യുവതിയുടെ കാസര്‍കോട് കൂനിക്കുന്ന് പാദൂര്‍ റോഡ് ചട്ടഞ്ചാല്‍ ജന്നത്തുല്‍ ഫിര്‍ദൗസില്‍ ഇക്കു എന്ന മുഹമ്മദ് ഇഖ്ബാല്‍, തളങ്കര കെ.എ.ഹൗസില്‍ ജാക്കി ഹനീഫ് എന്ന മുഹമ്മദ് ഹനീഫ് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. 
തയലങ്ങാടി മല്ലിഗ ഹൗസില്‍ അബ്ദുല്‍ ഗഫൂര്‍, ചെങ്ങള മുട്ടത്തൊടി സഫീനാ മന്‍സിലില്‍ എ.എം.മുഹമ്മദ്, എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. 2010 നവംബറിലാണ് കേസില്‍ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചത്. സി.ബി.ഐ ചെന്നൈ യൂണിറ്റാണ് കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്.

Related Post

കേരളത്തിൽ കാലവർഷം ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

Posted by - Apr 16, 2019, 10:50 am IST 0
ന്യൂഡൽഹി: കൊടും ചൂടിൽ ഉരുകുന്ന കേരളത്തിന് ആശ്വാസമായി കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്‍റെ പ്രവചനം. ഇക്കൊല്ലത്തെ കാലവർഷം വൈകില്ലെന്നും കനത്ത മഴ ലഭിക്കുമെന്നും കാലാവസ്ഥ വിഭാഗം അറിയിച്ചു.  രാജ്യത്ത്…

തൊഴിൽ രഹിതൻ സഹോദര ഭാര്യയെയും മകനെയും കൊലപ്പെടുത്തി 

Posted by - Sep 10, 2019, 05:31 pm IST 0
നവി മുംബൈ: നവി മുംബൈയിലെ കമോതെയിൽ 22 കാരിയായ യുവതിയെയും രണ്ട് വയസുള്ള മകനെയും ജോലിയില്ലാത്ത സഹോദരൻ മർദ്ദിച്ചു കൊന്നതായി പോലീസ് പറഞ്ഞു. ചൊവ്വാഴ്ച രാവിലെയാണ് സുരേഷ്…

10 കിലോ ഹാഷിഷ് ഓയിലുമായി രണ്ടു പേർ പിടിയിൽ 

Posted by - Jan 19, 2019, 11:00 am IST 0
തിരുവനന്തപുരം: 10 കിലോ ഹാഷിഷ് ഓയിലുമായി രണ്ടു പേരെ തിരുവനന്തപുരം എക്സൈസ്  പിടികൂടി. സാബു, സാദിഖ് എന്നിവരാണ് പിടിയിലിയാലത്. ഹാഷിഷ് ഓയിലിന് 12  കോടി രൂപ വിലവരുമെന്ന് എക്സൈസ്…

കുംഭമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും; കനത്ത പോലീസ് സുരക്ഷയില്‍ ശബരിമല

Posted by - Feb 12, 2019, 07:42 am IST 0
പത്തനംതിട്ട: കുംഭമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകീട്ട് 5നാണ് നട തുറക്കുക. മേല്‍ശാന്തി വി.എന്‍. വാസുദേവന്‍ നമ്ബൂതിരിയാണ് നട തുറക്കുക. അതേസമയം യുവതീ പ്രവേശനവുമായി…

ഭാര്യയെ വെട്ടിയ ശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ചു

Posted by - Jun 13, 2018, 06:31 am IST 0
കൊച്ചി: ഭാര്യയെ വെട്ടിയ ശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ചു. ​ മകളെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ മാതാവിനും വെ​ട്ടേറ്റു. പെരുമ്പാവൂര്‍ ഓടക്കാലി പുന്നയം ശ്രീകൃഷ്​ണ ഭവനില്‍ മനോജ്​ (46)…

Leave a comment