ബിജെപി നേട്ടത്തില്‍ ഓഹരി വിപണി കുതിക്കുന്നു

322 0

മുംബൈ : ബിജെപി നേട്ടത്തില്‍ ഓഹരി വിപണിയില്‍ കുതിപ്പ് തുടരുന്നു. ബിഎസ്‌ഇ സെന്‍സെക്‌സ് 254.95 പോയിന്റ് ഉയര്‍ന്ന് 35,818.52 ലാണു വ്യാപാരം നടക്കുന്നത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 69.25 പോയിന്റ് ഉയര്‍ന്നു 10,871.35 ലുമാണു വ്യാപാരം നടക്കുന്നത്. 

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന്റെ പ്രതിഫലനമാണ് വിപണിയില്‍ ഉണ്ടായിട്ടുള്ളത്. പവര്‍ ഗ്രിഡ്, ടാറ്റാ സ്റ്റീല്‍, ടൈറ്റന്‍ കമ്ബനി, ബജാജ് ഫിനാന്‍സ്, ഗെയില്‍, എച്ച്‌ഡിഎഫ്‌സി ബാങ്ക്, യെസ് ബാങ്ക് എന്നിവയാണു മികച്ച നേട്ടമുണ്ടാക്കുന്ന ഓഹരികള്‍.

ബിഎസ്‌ഇയില്‍ മിക്ക സെക്ടറുകളും നേട്ടത്തിലാണ്. എന്നാല്‍ എന്‍എസ്‌ഇയില്‍ ഓട്ടോ സെക്ടര്‍ നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. എച്ച്‌പിസിഎല്‍, ടാറ്റാ മൊട്ടോഴ്‌സ്, സിപ്ല, ഭാരതി ഇന്‍ഫ്രാടെല്‍, ബജാജ് ഓട്ടോ, മാരുതി സുസിക്കി എന്നിവയാണ് കൂടുതല്‍ നഷ്ടം നേരിടുന്ന ഓഹരികള്‍.

Related Post

സ്വർണ വില കുറഞ്ഞു

Posted by - Apr 12, 2019, 04:27 pm IST 0
കൊച്ചി: സ്വർണ വില ഇന്ന് കുറഞ്ഞു. പവന് 240 രൂപയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. വ്യാഴാഴ്ച പവന് 80 രൂപ വർധിച്ച ശേഷമാണ് ആഭ്യന്തര വിപണിയിൽ ഇന്ന് വിലയിടിവുണ്ടായത്.…

നിഫ്റ്റി എക്കാലത്തെയും ഉയര്‍ന്ന നിരക്കിൽ

Posted by - Apr 16, 2019, 04:23 pm IST 0
മുംബൈ: ചൊവ്വാഴ്ച വ്യാപാരം നേട്ടങ്ങളോടെ തുടങ്ങി ഇന്ത്യന്‍ ഓഹരി വിപണി. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി ഇപ്പോള്‍ റെക്കോര്‍ഡ് ഉയരത്തിലാണ്. ഇന്ന് 77.65 പോയിന്‍റ് ഉയര്‍ന്ന് നിഫ്റ്റി എക്കാലത്തെയും…

80000 ഓളം പേർക്ക് തൊഴിൽ അവസരവുമായി റിലയന്‍സ് ജിയോ

Posted by - Apr 30, 2018, 01:03 pm IST 0
80000 ഓളം പേർക്ക് തൊഴിൽ അവസരവുമായി മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ജിയോ . ഇനിയും 75,000 മുതല്‍ 80000 വരെ ആളുകളെ നിയമിക്കുമെന്ന് കമ്പനിയുടെ ചീഫ്…

500 ഉൽപ്പന്നങ്ങൾക്ക് വിലനിയന്ത്രണം ഏർപ്പെടുത്തി

Posted by - May 7, 2018, 07:12 pm IST 0
ദോഹ: റമദാൻ മാസത്തിനു മുന്നോടിയായി 500 ഉൽപ്പന്നങ്ങൾക്ക് സാമ്പത്തീക, വാണിജ്യമന്ത്രാലയം വിലനിയന്ത്രണം ഏർപ്പെടുത്തി. മന്ത്രാലയ സർക്കുലറിൽ പറയുന്ന ഉൽപ്പന്നങ്ങൾക്ക് ഏതെങ്കിലും വ്യാപാരസ്ഥാപനം അധികവില ഈടാക്കുന്നതായി ശ്രദ്ധയിൽ പെട്ടാൽ…

ഭക്ഷ്യയെണ്ണ കമ്പനി രുചി സോയയെ പതഞ്ജലി ഏറ്റെടുക്കും

Posted by - Apr 12, 2019, 12:34 pm IST 0
ദില്ലി: വളരെ നാളുകളായി തുടര്‍ന്ന് വന്ന വിലപേശലുകള്‍ക്ക് ഒടുവില്‍ വിരാമമായി. രാജ്യത്തെ മുന്‍നിര ഭക്ഷ്യയെണ്ണ കമ്പനിയായ രുചി സോയയെ യോഗ ഗുരു ബാബ രാംദേവിന്‍റെ പതഞ്ജലി ഏറ്റെടുക്കും. കടക്കെണിയിലായ…

Leave a comment