ശമ്പളവും ഭക്ഷണവുമില്ലാതെ യുഎഇയില്‍ കുടുങ്ങിക്കിടക്കുന്നത് 8 മലയാളികള്‍

129 0

യുഎഇയില്‍ ശമ്പളവും ഭക്ഷണവുമില്ലാതെ കുടുങ്ങിക്കിടക്കുന്നത് 8 മലയാളികള്‍. 2017 ഒക്ടോബര്‍ 11,16 തിയതികളിലായാണ് അല്‍ റിയാദ ട്രേഡിംഗ് ബില്‍ഡിംഗ് മെറ്റീരിയല്‍സ് എന്ന കമ്പനി 8 മലയാളികളെ കണ്‍സ്ട്രക്ഷന്‍ ജോലി വാഗ്ദാനം ചെയ്ത് യുഎഇയിയിലെ ഫിജറയില്‍ എത്തിച്ചത്. 3 മാസത്തെ വിസിറ്റിംഗ് വിസയില്‍ ഫിജറയില്‍ എത്തിയ ശേഷം ജോബ് വിസയിലേക്ക് മാറ്റാം എന്നും ഇവര്‍ക്ക് കമ്പനി എംഡി ഷംസുദ്ദീന്‍ വാക്കുനല്‍കിയിരുന്നു. 

എന്നാല്‍ രണ്ടുമാസം ഇവര്‍ക്ക് കൃത്യമായി ശമ്പളം നല്‍കുകയും അടുത്ത മാസം മുതല്‍ നല്‍കാതിരിക്കുകയുമായിരുന്നു. എന്നാല്‍ ശമ്പളം നല്‍കിയാല്‍ മാത്രമേ ജോലി ചെയ്യൂ എന്ന് തൊഴിലാളികള്‍ പറഞ്ഞതിനെ തുടര്‍ന്ന് അവര്‍ക്കുള്ള ഭക്ഷണവും കമ്പനി നല്‍കാതിരിക്കുകയായിരുന്നു. 

കിളിമാനൂര്‍ സ്വദേശികളാണ് മാസങ്ങളായി ശമ്പളമോ ഭക്ഷണമോ ഇല്ലാതെ യുഎയിയിലെ ഫിജറയില്‍ കഴിയുന്നത്. ജോലി തട്ടിപ്പിനിരായായവരാണ് ഈ എട്ടു മലയാളികളും. ഈ വിഷയത്തില്‍ അധികൃതര്‍ വേണ്ട നടപടി സ്വീകരിക്കുന്നില്ലെന്ന് കാട്ടി ബന്ധുക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്.
 

Related Post

യുഎഇയില്‍  സമൂഹ മാധ്യമങ്ങള്‍ വഴിയുള്ള പരസ്യ പ്രചാരണങ്ങള്‍ക്ക് ഇനി പിടിവീഴും

Posted by - May 12, 2018, 08:17 am IST 0
യുഎഇ: യുഎഇയില്‍  സമൂഹ മാധ്യമങ്ങള്‍ വഴിയുള്ള പരസ്യ പ്രചാരണങ്ങള്‍ക്ക് നിയന്ത്രണം. സാധാരണയായി ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാതാക്കളില്‍ നിന്ന് പണം വാങ്ങിയാണ് പരസ്യ പ്രചാരണങ്ങള്‍ നടത്തുന്നത്. എന്നാല്‍ ഇനി മുതല്‍…

യുദ്ധവിമാനം കടലില്‍ തകര്‍ന്ന് വീണെന്ന് റിപ്പോര്‍ട്ട് 

Posted by - Jun 11, 2018, 08:11 am IST 0
വാഷിംഗ്ടണ്‍: അമേരിക്കന്‍ യുദ്ധവിമാനം കടലില്‍ തകര്‍ന്ന് വീണതായി റിപ്പോര്‍ട്ട്. എഫ്-15 സി എന്ന വിമാനമാണ് ജപ്പാന്‍ തീരത്തു നിന്ന് 50 കിലോമീറ്റര്‍ അകലെ തകര്‍ന്നു വീണത്. വിമാനത്തിന്‍റെ…

മിനറൽ വാട്ടറിൽ പ്ലാസ്റ്റിക്ക് തരികൾ, വിഷയത്തിൽ ഡബ്ല്യുഎച്ച്ഒ

Posted by - Mar 17, 2018, 08:17 am IST 0
മിനറൽ വാട്ടറിൽ പ്ലാസ്റ്റിക്ക് തരികൾ, വിഷയത്തിൽ ഡബ്ല്യുഎച്ച്ഒ കുപ്പിവെള്ളത്തിൽ പ്ലാസ്റ്റിക്ക് തരികൾ കണ്ടുവെന്നാരോപിച്ച് വിഷയത്തിൽ ലോക ആരോഗ്യ സംഘടന ഇടപെടുന്നു.ഈ പ്ലാസ്റ്റിക്ക് തരികൾ വയറ്റിൽ ചെന്നാൽ പലരോഗങ്ങൾക്കും…

യുവാവിന് പുതുജീവൻ സമ്മാനിച്ച് ദുബായില്‍ 18 മണിക്കൂര്‍ നീണ്ടുനിന്ന സര്‍ജറി

Posted by - Apr 17, 2018, 06:20 pm IST 0
ദുബായ്: യുവാവിന് പുതുജീവൻ സമ്മാനിച്ച് ദുബായില്‍ 18 മണിക്കൂര്‍ നീണ്ടുനിന്ന സര്‍ജറി. ദുബായിലെ ഒരു സംഘം ഡോക്ടര്‍മാരാണ് 37 കാരനായ തായ്ലാന്‍ഡ് സ്വദേശിയുടെ ജീവന്‍ രക്ഷിച്ചത്. അരോര്‍ട്ടിക്…

ഐഎസ് ഐഎസിലേക്ക് റിക്രൂട്ട്‌മെന്റ് നടന്നതായി സൂചന:  കാസര്‍കോട് നിന്ന് 11 പേരെ കാണാതായി

Posted by - Jun 27, 2018, 07:50 am IST 0
ദുബായ് ; വീണ്ടും തീവ്രവാദ സംഘടനയായ ഐഎസ് ഐഎസിലേക്ക് റിക്രൂട്ട്‌മെന്റ് നടന്നതായി സൂചന. കാസര്‍കോട് ജില്ലയില്‍ നിന്ന് രണ്ടു കുടുംബങ്ങളില്‍ നിന്നുള്ള 11 പേരെ കാണാതായി. കാസര്‍കോട്…

Leave a comment