അതിശക്​തമായ മഞ്ഞുവീഴ്​ച: വനിതാ തീര്‍ഥാടക ഹൃദയാഘാതം മൂലം മരിച്ചു

318 0

ഡെറാഡൂണ്‍: അതിശക്​തമായ മഞ്ഞുവീഴ്​ചയെ തുടര്‍ന്ന്​ പ്രശ്​സ്​ത തീര്‍ഥാടന കേന്ദ്രമായ ബദ്രിനാഥില്‍ വനിതാ തീര്‍ഥാടക ഹൃദയാഘാതം മൂലം മരിച്ചു. കേദാര്‍നാഥ്​ ക്ഷേത്രത്തിലായിരുന്നു അന്ത്യം. ശക്​തമായ മഴയും കൊടുങ്കാറ്റും നേരിടുന്ന ഉത്തരാഖണ്ഡില്‍ കാലാവസ്ഥാ നിരീക്ഷ കേന്ദ്രം നേരത്തെ മുന്നറിയിപ്പ്​ നല്‍കിയിരുന്നു. 

കേദാര്‍നാഥിലെ തീര്‍ഥാടകരെ സഹായിക്കാന്‍ സൗകര്യമൊരുക്കിയിട്ടുണ്ടെന്നും കാലാവസ്ഥ മെച്ചപ്പെടുന്നത്​ വരെ സുരക്ഷിതമായ ഇടങ്ങളില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും രുദ്രപ്രയാഗ്​ ജില്ലാ മജിസ്ട്രേറ്റ് മങ്കേഷ്​ ഘില്‍ഡിയാല്‍ അറയിച്ചു. 

ഉത്തരാഖണ്ഡ് മുന്‍​ മുഖ്യമന്ത്രി ഹരീഷ്​ റാവത്, രാജ്യ സഭാംഗം പ്രദീപ്​ താംത എന്നിവരടക്കം നൂറ്​ കണക്കിന്​ തീര്‍ഥാടകര്‍ മഞ്ഞുവീഴ്​ചയെ തുടര്‍ന്ന്​ ക്ഷേത്രങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണ്​. മഞ്ഞുവീഴ്​ചയെ തുടര്‍ന്ന്​ കേദാര്‍നാഥി​ലേക്കുള്ള ഹെലിക്കോപ്​റ്റര്‍ സേവനവും തീര്‍ഥാടകരുടെ പ്രവേശനവും നിര്‍ത്തിവെച്ചിരിക്കുകയാണ്​. 

Related Post

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമ്മാണത്തിനു അധിക സമയം അനുവദിക്കില്ല : മുഖ്യമന്ത്രി.       

Posted by - Apr 4, 2018, 08:54 am IST 0
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമ്മാണത്തിനു അധിക സമയം അനുവദിക്കില്ല : മുഖ്യമന്ത്രി.                       …

ഷെയ്ഖ് ഹസീനയുമായി മന്‍മോഹാൻസിങ്ങും  സോണിയയും കൂടിക്കാഴ്ച നടത്തി  

Posted by - Oct 7, 2019, 03:22 pm IST 0
ന്യൂഡല്‍ഹി: ഇന്ത്യയിൽ  സന്ദര്‍ശനം നടത്തുന്ന ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായി മുന്‍  മന്‍മോഹന്‍ സിങ്ങും കോണ്‍ഗ്രസിന്റെ ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയും കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ ദിവസം…

കൂടുതല്‍ ബലാത്സംഗം ചെയ്തിട്ടുള്ളത്‌ നെഹ്‌റു: സാധ്വി പ്രാച്ചി

Posted by - Dec 9, 2019, 02:52 pm IST 0
മീററ്റ്: മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെതിരെ വിവാദ പരാമര്‍ശവുമായി വിഎച്ച്പി നേതാവ് സാധ്വി പ്രാച്ചി. ഏറ്റവും കൂടുതല്‍ ബലാത്സംഗം നടത്തിയത്‌ നെഹ്‌റുവായിരുന്നുവെന്നും അദ്ദേഹമാണ് രാമന്റെയും കൃഷ്ണന്റെയും രാജ്യമായ…

ലോക്‌സഭയിലും നിയമസഭകളിലും ആംഗ്ലോ ഇന്ത്യന്‍ സംവരണം നിർത്തലാക്കി

Posted by - Dec 5, 2019, 10:07 am IST 0
ന്യൂഡല്‍ഹി: ബുധനാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ ലോക്‌സഭയിലും നിയമസഭകളിലും ആംഗ്ലോ ഇന്ത്യന്‍ വിഭാഗങ്ങള്‍ക്കുള്ള സംവരണം നിര്‍ത്തലാക്കി. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തിനുള്ള സംവരണം പത്തു വര്‍ഷത്തേയ്ക്കു കൂടി നീട്ടുന്നതിനുള്ള…

എസ് എ ബോബ്‌ഡെയെ സുപ്രീംകോടതി ചീഫ് ജസ്റ്റിസായിനിയമിക്കാന്‍ ചീഫ് ജസ്റ്റിസ് ഗൊഗോയ് ശുപാര്‍ശ ചെയ്തു    

Posted by - Oct 18, 2019, 02:28 pm IST 0
ന്യൂഡൽഹി:  സുപ്രീം കോടതി ചീഫ് ജസ്റ്റിസായി  ജസ്റ്റിസ് എസ് എ ബോബ്‌ഡെയെ നിയമിക്കാൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് കേന്ദ്ര സർക്കാരിന് കത്ത് നൽകി. നിലവിലെ രീതി…

Leave a comment