ബി.ജെ.പി ജില്ലാ നേതാവായ അച്ഛനും മകനും പത്താം ക്ലാസ് പരീക്ഷ ഒരുമിച്ചെഴുതി: മാര്‍ക്ക് കണ്ട് ഞെട്ടി അദ്ധ്യാപകരും നാട്ടുകാരും

407 0

ഭുവനേശ്വര്‍: ഒഡിഷയിലെ തീരദേശ ജില്ലയായ ബലാസോറില്‍ പത്താം ക്ലാസ് ഓപ്പണ്‍ പരീക്ഷ എഴുതിയ ബി.ജെ.പി ജില്ലാ നേതാവായ അച്ഛനും മകനും ലഭിച്ച മാര്‍ക്ക് കണ്ടപ്പോള്‍ അദ്ധ്യാപകരും നാട്ടുകാരും അടക്കമുള്ള എല്ലാവരും ഞെട്ടി. കാരണം അച്ഛനും മകനും ലഭിച്ചത് ഒരേ മാര്‍ക്ക്. ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ അച്ഛന്‍ മരിച്ചത് മൂലം പഠനം മുടങ്ങിയ മുതിര്‍ന്ന ബി.ജെ.പി നേതാവ് അരുണ്‍ കുമാര്‍ ബേജും പത്താം ക്ലാസ് പരീക്ഷയ്‌ക്ക് തോറ്റ മകന്‍ കുമാര്‍ ബിശ്വജിത്ത് ബേജുമാണ് ഒരിക്കല്‍ കൂടി ഭാഗ്യം പരീക്ഷിക്കാന്‍ തീരുമാനിച്ചത്. 

ഔദ്യോഗിക വിദ്യാഭ്യാസം ഇല്ലാത്തതിന്റെ പേരില്‍ രാഷ്ട്രീയത്തില്‍ തന്നെ പലപ്പോഴും തഴഞ്ഞിട്ടുണ്ടെന്ന് അരുണ്‍ കുമാര്‍ പറയുന്നു. കുടുംബത്തിലെ എല്ലാവരും വിദ്യാഭ്യാസം നേടിയവരാണ്. എഴുതാനും വായിക്കാനും അറിയാമെങ്കിലും വിദ്യാഭ്യാസത്തിലെ പോരായ്‌മ വീട്ടില്‍ എപ്പോഴും ചര്‍ച്ചാ വിഷയമായിരുന്നു. 2014ല്‍ സമര്‍പ്പിട്ട തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ വിദ്യാഭ്യാസ യോഗ്യയ പൂരിപ്പിക്കേണ്ട കോളം ഒഴിച്ചിട്ടത് എന്നെ വല്ലാതെ വിഷമത്തിലാക്കി. തുടര്‍ന്നാണ് വീണ്ടും പഠിക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. 

ഒഡിഷ ഓപ്പണ്‍ സ്‌കൂളിന് കീഴില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അരുണ്‍ കുമാര്‍ 60 ശതമാനം മാര്‍ക്കോടെ പാസായി. എന്നാല്‍ തന്റെ മകനും 342 മാര്‍ക്കോടെ പരീക്ഷ പാസായി എന്നറിഞ്ഞതോടെ കുടുംബത്തിലെ എല്ലാവരും ഞെട്ടി. ഇരുവര്‍ക്കും ലഭിച്ചത് ഒരേ മാര്‍ക്കാണെന്ന് അറിഞ്ഞതോടെ സന്തോഷം ഇരട്ടിച്ചു. അരുണ്‍ കുമാറിന്റെ നേട്ടത്തില്‍ അഭിനന്ദനം രേഖപ്പെടുത്തിയ ബി.ജെ.പി നേതൃത്വം വിദ്യാഭ്യാസത്തിന് പ്രായം ഒരു പരിധിയല്ലെന്ന് അദ്ദേഹം തെളിയിച്ചതായും കൂട്ടിച്ചേര്‍ത്തു.

Related Post

ചൂട് കൂടിയിട്ടും പരീക്ഷ മാറ്റാതെ കാലിക്കറ്റ് യൂണിവേഴ്സിറ്റി 

Posted by - Mar 29, 2019, 05:21 pm IST 0
തേഞ്ഞിപ്പലം: കനത്ത ചൂടും വരൾച്ചയും കാരണം ഹോസ്റ്റലുകൾ അടച്ചിട്ടിട്ടും കാലിക്കറ്റ് യൂണിവേഴ്സിറ്റി ലോ പരീക്ഷകൾ മാറ്റാൻ തയ്യാറാവുന്നില്ലെന്ന് പരാതി. വെക്കേഷൻ സമയത്ത് നടത്താൻ തീരുമാനിച്ച പരീക്ഷകൾ മാറ്റണമെന്ന്…

ഗവർണ്ണർ വൈസ് ചാന്സലര്മാരുടെ യോഗം വിളിച്ചു 

Posted by - Nov 29, 2019, 05:21 pm IST 0
തിരുവനന്തപുരം: എംജി സര്‍വ്വകലാശാല മാര്‍ക്ക്ദാന വിവാദത്തില്‍  ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇടപെട്ടു . സര്‍വകലാശാല പരീക്ഷകളുടെ വിശ്വാസ്യത നിലനിര്‍ത്തുന്ന കാര്യത്തില്‍ ഒരു ഒത്തുതീര്‍പ്പിനും തയ്യാറല്ലെന്നും  സര്‍വ്വകലാശാലകളുടെ…

 ഹയര്‍സെക്കന്‍ഡറി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും

Posted by - May 10, 2018, 07:48 am IST 0
തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. രാവിലെ 11ന് സെക്രട്ടറിയേറ്റ് പിആര്‍ ചേമ്പറില്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് ഫലം പ്രഖ്യാപിക്കും.…

സ്പെ​യ്സ് എ​ക്സ് ഏ​ഴ് ഉ​പ​ഗ്ര​ഹ​ങ്ങ​ള്‍ ബ​ഹി​രാ​കാ​ശ​ത്തെ​ത്തി​ച്ചു

Posted by - May 23, 2018, 08:09 am IST 0
ലോ​സ് ആ​ഞ്ച​ല​സ്: അ​മേ​രി​ക്ക​ന്‍ എ​യ്റോ​സ്പെ​യ്സ് കമ്പ​നി​യാ​യ സ്പെ​യ്സ് എ​ക്സ് ഏ​ഴ് ഉ​പ​ഗ്ര​ഹ​ങ്ങ​ള്‍ ബ​ഹി​രാ​കാ​ശ​ത്തെ​ത്തി​ച്ചു. ക​ലി​ഫോ​ര്‍​ണി​യ​യി​ലെ വ​ന്‍​ഡെ​ന്‍​ബ​ര്‍​ഗ് വ്യോ​മ​സേ​ന കേ​ന്ദ്ര​ത്തി​ലെ സ്പെ​യ്സ് ലോ​ഞ്ച് കോം​പ്ല​ക്സി​ല്‍ നി​ന്നാ​യി​രു​ന്നു വി​ക്ഷേ​പ​ണം.  നാ​സ​യു​ടെ​യും…

ജോയന്റ് എന്‍ട്രന്‍സ് എക്സാമിനേഷന്‍ അഡ്വാന്‍സ്ഡ് ഫലം പ്രസിദ്ധീകരിച്ചു

Posted by - Jun 10, 2018, 11:55 am IST 0
ന്യൂഡല്‍ഹി: ജോയന്റ് എന്‍ട്രന്‍സ് എക്സാമിനേഷന്‍ (ജെ.ഇ.ഇ) അഡ്വാന്‍സ്ഡ് ഫലം പ്രസിദ്ധീകരിച്ചു. ഐ.ഐ.ടി.കളിലെ ബി.ടെക് കോഴ്‌സുകളിലേക്കുള്ള യോഗ്യതാ പരീക്ഷയാണ് ജെ.ഇ.ഇ.അഡ്വാന്‍സ്ഡ്.   https://results.jeeadv.ac.in എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ നമ്പറും…

Leave a comment