ഹയര്‍സെക്കന്‍ഡറി പ്രവേശനത്തിനുളള അപേക്ഷ ബുധനാഴ്ച മുതല്‍

254 0

ഹരിപ്പാട്: ഹയര്‍സെക്കന്‍ഡറി പ്രവേശനത്തിനുളള അപേക്ഷ ബുധനാഴ്ച മുതല്‍ സ്വീകരിച്ചു തുടങ്ങും. ഹയര്‍ സെക്കന്‍ഡറി വകുപ്പിന്റെ വെബ് സൈറ്റില്‍ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. 18 വരെ സ്വീകരിക്കും. കഴിഞ്ഞവര്‍ഷത്തെ പ്രവേശനത്തിനുണ്ടായിരുന്ന പ്രോസ്‌പെക്ടസ് തന്നെയാണ് ഇത്തവണയും ബാധകമാക്കുക. അപേക്ഷ സ്വീകരിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും സംസ്ഥാന ഐ.ടി. മിഷന്റെ സഹകരണത്തോടെ വിപുലമായ ക്രമീകരണങ്ങളാണ് ഹയര്‍സെക്കന്‍ഡറി വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. വലിയ ശേഷിയുള്ള നാല് ക്ലൗഡ് സെര്‍വറുകളാണ് ക്രമീകരിച്ചിരിക്കുന്നത്. 

ഒരേസമയം, ആയിരക്കണക്കിന് അപേക്ഷകള്‍ കൈകാര്യം ചെയ്യാന്‍ കഴിയും. അണ്‍ എയ്ഡഡ് സ്‌കൂളുകളിലെയും എയ്ഡഡ് സ്‌കൂളുകളിലെ കമ്യൂണിറ്റി സീറ്റുകളിലും ഏകജാലകം ബാധകമാക്കുന്നതായിരുന്നു പ്രധാന ഭേദഗതി. പത്താംക്ലാസ് പരീക്ഷയ്ക്ക് ഗ്രേസ് മാര്‍ക്ക് ലഭിക്കുന്നവര്‍ക്ക് പ്ലസ് വണ്‍ പ്രവേശത്തിന് മുന്‍ഗണന കിട്ടുന്നത് ഒഴിവാക്കാനുളള നിര്‍ദേശവുമുണ്ടായിരുന്നു. 

ഹൈക്കോടതി, ബാലാവകാശ കമ്മിഷന്‍, ന്യൂനപക്ഷ കമ്മിഷന്‍ എന്നിവയുടെ വിധികളുടെ അടിസ്ഥാനത്തില്‍ പ്രവേശന നടപടികളില്‍ ഭേദഗതി വരുത്താന്‍ ഹയര്‍സെക്കന്‍ഡറി വകുപ്പ് സര്‍ക്കാരിന്റെ അനുമതി തേടിയെങ്കിലും തീരുമാനമുണ്ടായില്ല. മുഖ്യ അലോട്ട്‌മെന്റുകള്‍ രണ്ടെണ്ണം മാത്രമായിരിക്കും. ഇത് പൂര്‍ത്തിയാക്കി ജൂണ്‍ 13ന് ക്ലാസ് തുടങ്ങാനാണ് തീരുമാനം. കേന്ദ്ര സിലബസുകളില്‍ പത്താംക്ലാസ് പരീക്ഷാഫലം എന്നു വരുമെന്ന് വ്യക്തമല്ല. അതിനാല്‍ പ്ലസ് വണ്‍ അപേക്ഷ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം കോടതികളിലെത്താന്‍ സാധ്യതയുണ്ട്. ഇങ്ങനെ വന്നാല്‍, അവസാനതീയതി നീട്ടേണ്ടിവരും.

അപേക്ഷ സ്വീകരണം മേയ് ഒമ്പത് മുതല്‍ അവസാന തീയതി മേയ് 18 
ട്രയല്‍ അലോട്ട്‌മെന്റ് മേയ് 25 
ഒന്നാം അലോട്ട്‌മെന്റ് ജൂണ്‍ ഒന്ന് 
രണ്ടാം അലോട്ട്‌മെന്റ് ജൂണ്‍ 11 
പ്ലസ് വണ്‍ ക്ലാസ് ആരംഭം ജൂണ്‍ 13 
സപ്ലിമെന്ററി അലോട്ട്‌മെന്റ് ജൂണ്‍ 21 മുതല്‍ 
പ്രവേശനം അവസാനിപ്പിക്കുന്നത് ജൂലായ് 19

Related Post

യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ വിവിധ തസ്തികകളിലെ 119 ഒഴിവ്

Posted by - Apr 24, 2018, 11:24 am IST 0
യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ വിവിധ തസ്തികകളിലെ 119 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒാൺലൈനായി അപേക്ഷിക്കണം.  മാനേജർ(മാർക്കറ്റിങ് ആൻഡ് ട്രേഡ്) (നാഷനൽ മെഡിസിനൽ പ്ലാന്റ്സ് ബോർഡ്) (ഒഴിവ്–ഒന്ന്),…

സിബിഎസ്‌ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

Posted by - May 29, 2018, 04:22 pm IST 0
ന്യൂഡല്‍ഹി : സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഇന്ന് വൈകിട്ട് നാല് മണിക്കാണ് ഫലം പ്രസിദ്ധീകരിക്കുകയെന്ന് പറഞ്ഞിരുന്നതെങ്കിലും നേരത്തെ പ്രഖ്യാപിക്കുകയായിരുന്നു. 1624682 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയിട്ടുണ്ട്.…

പൊതുവിദ്യാലയങ്ങള്‍ തുറക്കുന്നത് തിങ്കളാഴ്ചയോ ബുധനാഴ്ചയോ എന്ന കീഴ്‌വഴക്കത്തിന് ഇക്കുറി മാറ്റം

Posted by - May 14, 2018, 07:46 am IST 0
തൃശ്ശൂര്‍: മധ്യവേനലവധിക്കുശേഷം പൊതുവിദ്യാലയങ്ങള്‍ തുറക്കുന്നത് ബുധനാഴ്ചയോ തിങ്കളാഴ്ചയോ എന്ന കീഴ്‌വഴക്കത്തിന് ഇക്കുറി മാറ്റം. ജൂണ്‍ ഒന്ന് വെള്ളിയാഴ്ചതന്നെ സ്കൂളുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മേയ് 31 തിങ്കളാഴ്ചയാണെങ്കില്‍…

മാറ്റിവെച്ച പി.എസ്.സി പരീക്ഷകളുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു

Posted by - Jun 26, 2018, 08:27 am IST 0
തിരുവനന്തപുരം: മാറ്റിവെച്ച പി.എസ്.സി പരീക്ഷകളുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു. പി.എസ്.സി ജൂണ്‍ 13ന് രാവിലെ 7.30 മുതല്‍ 9.15 വരെ നടത്താന്‍ നിശ്ചയിച്ചതും മാറ്റിവെച്ചതുമായ ഇന്‍ഡസ്ട്രിയല്‍ ട്രെയിനിങ്…

 ഹയര്‍സെക്കന്‍ഡറി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും

Posted by - May 10, 2018, 07:48 am IST 0
തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. രാവിലെ 11ന് സെക്രട്ടറിയേറ്റ് പിആര്‍ ചേമ്പറില്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് ഫലം പ്രഖ്യാപിക്കും.…

Leave a comment