നേതാക്കളുടെ ആക്രമണ ഭീഷണി:  ബിജെപി പ്രവര്‍ത്തക പോലീസില്‍ സംരക്ഷണം തേടി

337 0

മരട്: നേതാക്കളുടെ ആക്രമണ ഭീഷണിയെ തുടര്‍ന്ന് ബിജെപി പ്രവര്‍ത്തക പോലീസ് സംരക്ഷണം തേടി. കാശ്മീരിലെ കഠ്വയില്‍ എട്ടുവയസുകാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ഉണ്ടായ വാദപ്രതിവാദങ്ങളുടെ പേരിലാണ് ബിജെപി നേതാക്കള്‍ ഭീഷണിപ്പെടുത്തിയത്. 

ഏതുസമയവും ആക്രമണത്തിന് സാധ്യതയുള്ളതായാണ് ബിജെപി പ്രവര്‍ത്തകയുടെ പരാതിയില്‍ പറയുന്നത്. കശ്മീര്‍ പെണ്‍കുട്ടി പീഡനത്തിനിരയായി കൊലചെയ്യപ്പെട്ട സംഭവത്തില്‍ ആര്‍എസ്‌എസ് നേതാവും അന്താരാഷ്ട്ര പുസ്തകോത്സവസമിതി സംഘാടകനുമായ നന്ദകുമാറിന്റെ മകന്‍ വിഷ്ണു നടത്തിയ പരാമര്‍ശം മലയാളിസമൂഹത്തിനാകെ നാണക്കേടുണ്ടാക്കിയിരുന്നു. ഇതുസംബന്ധിച്ച വാദപ്രതിവാദങ്ങളാണ് ബിജെപി നേതാക്കളെ പ്രകോപിപ്പിച്ചത്.

വാട്‌സ് ആപ് ഗ്രൂപ്പിലെ വാര്‍ത്തയില്‍ വനിതാ പ്രവര്‍ത്തകയുടെ സഹോദരനെ അനാവശ്യമായി ബന്ധപ്പെടുത്തിയതിനെ ചോദ്യംചെയ്തപ്പോള്‍, പാര്‍ട്ടി പ്രതികരിച്ചിരുന്നെങ്കില്‍ സഹോദരന്‍ ഇപ്പോള്‍ വികലാംഗനായി നടന്നേനേയെന്നും ഇതിനെല്ലാം ഉള്ള സംവിധാനം പാര്‍ട്ടിക്കുണ്ടെന്നും ബിജെപി നേതാക്കള്‍ വെളിപ്പെടുത്തിയതിന്റെ തെളിവുകള്‍ സഹിതമാണ് ബിജെപി പ്രവര്‍ത്തക സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. 

Related Post

നിഷയുടെ ദ അദര്‍ സൈഡ് ഓഫ് ദിസ് ലൈഫ് എന്ന പുസ്തകം വിവാദമാകുന്നു

Posted by - Mar 17, 2018, 04:22 pm IST 0
നിഷയുടെ ദ അദര്‍ സൈഡ് ഓഫ് ദിസ് ലൈഫ് എന്ന പുസ്തകം വിവാദമാകുന്നു ജോസ് കെ മാണി എംപി യുടെ ഭാര്യ നിഷ എഴുതിയ ദ അദര്‍…

സിപിഎം പോളിറ്റ് ബ്യൂറോ അംഗം നിരുപം സെന്‍ അന്തരിച്ചു

Posted by - Dec 24, 2018, 10:42 am IST 0
കൊല്‍ക്കത്ത: സിപിഎം പോളിറ്റ് ബ്യൂറോ അംഗം നിരുപം സെന്‍ (71) അന്തരിച്ചു. വൃക്ക രോഗത്തെ തുടര്‍ന്ന് കൊല്‍ക്കത്ത സാള്‍ട്ട്ലേക്ക് എ.എം.ആര്‍.ഐ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാവിലെ അഞ്ചു…

പി എം മോദി സിനിമ റിലീസ്; സുപ്രീംകോടതി ഇന്ന് പരിഗണിക്കും

Posted by - Apr 9, 2019, 12:16 pm IST 0
ദില്ലി:  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന പി എം മോദി സിനിമയുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. സിനിമ എങ്ങനെ തെരഞ്ഞെടുപ്പിനെ…

അഡ്വ. കെ. ജയന്ത്​ കെ.പി.സി.സി സെക്രട്ടറി സ്​ഥാനം രാജിവെച്ചു

Posted by - Jun 8, 2018, 08:17 am IST 0
കോണ്‍ഗ്രസിന്റെ രാജ്യസഭ സീറ്റ് കേരള കോണ്‍ഗ്രസിന്​ നല്‍കാനുള്ള നേതൃത്വത്തി​ന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച്‌​ അഡ്വ. കെ. ജയന്ത്​ കെ.പി.സി.സി സെക്രട്ടറി സ്​ഥാനം രാജിവെച്ചു. രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന്…

 മഹാരാഷ്ട്രയിൽ കോൺഗ്രസ്സും എന്‍സിപിയും ശിവസേനയുമായി ധാരണയിലായി   

Posted by - Nov 13, 2019, 05:10 pm IST 0
മുംബൈ: രാഷ്ട്രീയ നാടകങ്ങള്‍ അവസാനിച് രാഷ്ട്രപതി ഭരണത്തിലേക്ക് പോയെങ്കിലും മഹാരാഷ്ട്രയില്‍ ബിജെപി ഇതര സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലെത്തി. രണ്ടര വര്‍ഷം വീതം മുഖ്യമന്ത്രിസ്ഥാനം ശിവസേനയും…

Leave a comment