മഅ്ദനിക്ക് കേരളത്തിലേക്ക് പോകാന്‍ അനുമതി

359 0

ബംഗളൂരു: അര്‍ബുദ ബാധിതയായി കഴിയുന്ന അമ്മയെ കാണുന്നതിന് വേണ്ടി മഅ്ദനിക്ക് കേരളത്തിലേക്ക് പോകാന്‍ അനുമതി. ബംഗളൂരു സ്‌ഫോടന കേസില്‍ അറസ്‌റ്റിലായി പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനിക്ക് കേരളത്തിലേക്ക് പോകാന്‍ എന്‍.ഐ.എ പ്രത്യേക കോടതിയാണ് അനുമതി നല്‍കി. 

മഅ്ദനിക്ക് ജാമ്യവ്യവസ്ഥയിലാണ് ഇളവ് അനുവദിച്ചത്. മേയ് മൂന്നു മുതല്‍ 11 വരെ മഅ്ദനിക്ക് കേരളത്തില്‍ തങ്ങാമെന്ന് കോടതി അറിയിച്ചു. 11ന് വൈകിട്ടോടെ ജയിലില്‍ തിരിച്ചെത്തണം. രോഗിയായ അമ്മയെ കാണാന്‍ കേരളത്തിലേക്ക് പോകാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് മഅ്ദനി കോടതിയെ സമീപിച്ചത്.

Related Post

ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവര്‍ 425 കവിഞ്ഞു 

Posted by - Feb 4, 2020, 09:33 am IST 0
ബെയ്ജിങ്: ചൈനയിലെ നോവല്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 425 ആയി ഉയര്‍ന്നു. രാജ്യത്ത് രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണത്തിലും വളരെ  വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ചൈനയിലെ ദേശീയ ആരോഗ്യ…

ഡൽഹി  സ്ഥിതിഗതികള്‍ ആശങ്കയുണ്ടാക്കുന്നുവെന്ന് അരവിന്ദ് കെജ്‌രിവാള്‍

Posted by - Feb 25, 2020, 10:43 am IST 0
ന്യൂഡല്‍ഹി: അഞ്ച് പേരുടെ മരണത്തിന് കാരണമായ ഡല്‍ഹി സംഘര്‍ഷത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളിലെ ഇപ്പോഴുള്ള  സാഹചര്യം ആശങ്കയുണ്ടാക്കുന്നു. നമ്മുടെ നഗരത്തില്‍ സാമാധാനം…

കുഴിബോംബ് പൊട്ടിത്തെറിച്ച്‌ ബി.എസ്.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു

Posted by - Jul 12, 2018, 06:22 am IST 0
ഛത്തിസ്ഗഡ്‌: കുഴിബോംബ് പൊട്ടിത്തെറിച്ച്‌ കര്‍ണാടക സ്വദേശികളായ രണ്ട് ബി.എസ്.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു. കാര്‍വാറിലെ വിജയാനന്ദ് സുരേഷ് നായ്ക്(28),ഖാനപൂര്‍ ഹലഗയിലെ സന്തോഷ് ലക്ഷ്മണ്‍ ഗുരുവ(27)എന്നിവരാണ് അപകടത്തില്‍പെട്ടതായി ബന്ധുക്കള്‍ക്ക് വിവരം…

ഹിന്ദു മഹാസഭ നേതാവ് കലമേഷ് തിവാരിയെ വെടിവച്ചു കൊന്നു

Posted by - Oct 18, 2019, 03:41 pm IST 0
ലക്‌നൗ: ഹിന്ദു മഹാസഭ നേതാവ് കലമേഷ് തിവാരിയെ കഴുത്തു മുറിച്ച ശേഷം  വെടിവച്ചു കൊന്നു. ലക്നൗവില്‍ വെള്ളിയാഴ്ച പകലാണ്  കമലേഷ് തിവാരിയെ അജ്ഞാതര്‍ കൊന്നത്.  റിപ്പോര്‍ട്ടുകള്‍ പ്രകാരം,…

ഹേമന്ത് സോറന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

Posted by - Dec 29, 2019, 03:08 pm IST 0
റാഞ്ചി: ജെ.എം.എം നേതാവ് ഹേമന്ത് സോറന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ജാര്‍ഖണ്ഡിന്റെ 11ാമത്തെ മുഖ്യമന്ത്രിയായിട്ടാണ്  സോറന്‍ സത്യപ്രതിജ്ഞ ചെയ്‍തത്. റാഞ്ചിയിലെ മൊറാബാദി മൈതാനത്തായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ്. ഗവര്‍ണര്‍…

Leave a comment