ദേരാ സച്ഛാ സൗദയുടെ നിയന്ത്രണം ഗുര്‍മീതിന്റെ അമ്മയിലേക്ക് കേന്ദ്രീകരിക്കുന്നതായി സൂചനകള്‍

249 0

ചണ്ഡീഗഢ്: വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിങ് ജയിലില്‍ ആയതോടെ ദേരാ സച്ഛാ സൗദയുടെ നിയന്ത്രണം ഗുര്‍മീതിന്റെ അമ്മ നസീബ് കൗറിലേക്ക് കേന്ദ്രീകരിക്കുന്നതായി സൂചനകള്‍. ഞായറാഴ്ചകളില്‍ നടക്കുന്ന 'നാം ചര്‍ച്ച'യിലാണ് നസീബ സാധാരണയായി പങ്കെടുക്കാറുള്ളത്. ആശ്രമത്തിലെ രണ്ട് അന്തേവാസികളെ ബലാത്സംഗം ചെയ്ത കുറ്റത്തില്‍ നിലവില്‍ ജയിലിലാണ് ഗുര്‍മീത്. 

കുറ്റക്കാരനെന്നു കണ്ടെത്തിയതോടെ ഗുര്‍മീതിന് 20 വര്‍ഷം തട വാണ് പഞ്ച്കുളയിലെ സി ബി ഐ പ്രത്യേക കോടതി വിധിച്ചത്. ദേരാ സച്ഛാ സൗദയുടെ ആസ്ഥാനമായ സിര്‍സയിലേക്ക് നസീബ് കൗര്‍ പ്രതിവാര സന്ദര്‍ശനം നടത്തുന്നതായി രഹസ്യകേന്ദ്രങ്ങളെ ഉദ്ധരിച്ച്‌ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ദേരയുടെ തലപ്പത്തേക്ക് അടുത്തതായി എത്തുക ഗുര്‍മീതിന്റെ മകന്‍ ജസ്മീത് ഇന്‍സാന്‍ ആണെന്ന് നേരത്തെ നസീബ് പ്രഖ്യാപിച്ചിരുന്നു. 

കേസില്‍ ഗുര്‍മീത് കുറ്റക്കാരനെന്ന് കണ്ടെത്തിയതിന് ഒരുമാസത്തിനു പിന്നാലെ ആയിരുന്നു നസീബിന്റെ പ്രഖ്യാപനം. രാജസ്ഥാനിലെ ഗുര്‍സാര്‍ മോദിയ ഗ്രാമത്തില്‍നിന്നാണ് എഴുപതുകാരിയായ നസീബ് കൗര്‍ ആഴ്ചയില്‍ ഒരുദിവസം സിര്‍സലെത്തുന്നത്. ഗുര്‍മീത് ജയിലിലായതിനു ശേഷം സിര്‍സയിലേക്ക് നസീബ് ഇടയ്ക്കിടെ സന്ദര്‍ശനം നടത്താറുണ്ടായിരുന്നു.
 

Related Post

ചന്ദ്രയാൻ -2: ചന്ദ്ര ലാൻഡർ വേർതിരിക്കൽ വിജയിച്ചു

Posted by - Sep 2, 2019, 08:20 pm IST 0
  ബെംഗളൂരു: ചന്ദ്രയാൻ -2 ഭ്രമണപഥത്തിൽ നിന്ന് ലാൻഡർ 'വിക്രം' വേർതിരിക്കുന്നത് ഐ സ് ർ ഓ  തിങ്കളാഴ്ച വിജയകരമായി നടത്തി. ഉച്ചയ്ക്ക് 12.45 ന് ആരംഭിച്ച…

പ്രധാനമന്ത്രി മോദി കൊവിഡ് വാക്സിന്‍ സ്വീകരിച്ചു  

Posted by - Mar 1, 2021, 02:14 pm IST 0
ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി കൊവിഡ് വാക്സിന്‍ സ്വീകരിച്ചു. ഇന്നു രാവിലെ ഡല്‍ഹി എയിംസില്‍ നിന്നാണ് കൊവാക്‌സിന്റെ ആദ്യ ഡോസ് പ്രധാനമന്ത്രി സ്വീകരിച്ചത്. പുതുച്ചേരി സ്വദേശി പി…

ബിഎസ്എൻഎൽ സ്വയം വിരമിക്കൽ പദ്ധതി നിലവിൽ വന്നു 

Posted by - Nov 7, 2019, 10:06 am IST 0
ന്യൂ ഡൽഹി : കേന്ദ്രസർക്കാർ സ്ഥാപനമായ  ബിഎസ്എൻഎലിലെ സ്വയംവിരമിക്കൽ പദ്ധതി നിലവിൽ വന്നു.  ജീവനക്കാരുടെ ശമ്പളയിനത്തിൽ 7000 കോടി രൂപയോളം ലാഭിക്കാൻ സാധിക്കുമെന്നാണ് സർക്കാർ കണക്കാക്കുന്നത്. ഈ…

അമിത് ഷാ ചെറിയ ശസ്ത്രക്രിയയ്ക്ക് വിധേയനായി   

Posted by - Sep 4, 2019, 06:42 pm IST 0
അഹമ്മദാബാദ്: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അഹമ്മദാബാദിൽ ചെറിയ ശസ്ത്രക്രിയക് വിധേയാനായി . രാവിലെ ഒൻപതിന് ഷായെ കെഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ആശുപത്രിയിൽ നിന്നുള്ള ഒരു പ്രസ്താവനയിൽ…

സൂറത്തിൽ പതിനൊന്നുകാരിക്ക് പീഡനം 

Posted by - Apr 16, 2018, 07:30 am IST 0
സൂറത്തിൽ പതിനൊന്നുകാരിക്ക് പീഡനം  കാശ്മീരിലും യു.പിയിലെയും  സംഭവങ്ങൾക്കു പിന്നാലെ സൂറത്തിൽ പീഡനം. ഗുജറാത്തിലെ സൂറത്തിൽ നിന്നും കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയ പെൺക്കുട്ടി ദിവസങ്ങളോളം തടങ്കലിൽവെച്ച്…

Leave a comment