വിദേശവനിതയുടെ കൊലപാതകം: പൊലീസിന് നിര്‍ണായകമൊഴി ലഭിച്ചതായി റിപ്പോർട്ട് 

233 0

തിരുവനന്തപുരം: കോവളത്ത് കൊല്ലപ്പെട്ട വിദേശവനിത ലിഗയുടെ കൊലപാതകക്കേസില്‍ പൊലീസിന് നിര്‍ണായകമൊഴി ലഭിച്ചു. മാനഭംഗശ്രമത്തിനുള്ള ബലപ്രയോഗത്തിലാണ് ലിഗ കൊല്ലപ്പെട്ടതെന്ന് വ്യക്തമായെങ്കിലും പഴുതടച്ച കുറ്റപത്രം തയ്യാറാക്കാനാണ് ഈ തെളിവുശേഖരണം. തീവ്ര നിലപാടുള്ള ഒരു ദളിത് സംഘടനയുമായി ബന്ധമുള്ളവരാണ് കസ്റ്റഡിയിലുള്ള മൂന്നുപേരെന്ന് പൊലീസ് പറഞ്ഞു. പരസ്പരവിരുദ്ധമായ മൊഴി നല്‍കി ഇവര്‍ പൊലീസിനെ കുഴപ്പിക്കുകയാണ്. മൃതദേഹം കണ്ടെത്തിയ പൂനംതുരുത്തിലെ കണ്ടല്‍കാട്ടിലും തൊട്ടടുത്തെ പാര്‍വതീ പുത്തനാറിലും പൊലീസ് ഇന്നലെയും തിരച്ചില്‍ നടത്തിയിരുന്നു. 

പൊലീസ് സംശയിക്കുന്നവരെല്ലാം നാട്ടുകാരാണ്. ആന്തരികാവയവങ്ങളുടെ പരിശോധന കഴിഞ്ഞ ശേഷമേ അറസ്റ്റ് നടപടികള്‍ ഉണ്ടാവുകയുള്ളു എന്ന് പൊലീസ് അറിയിച്ചു. ലിഗയെ കണ്ടല്‍ക്കാട്ടിലേക്ക് കൊണ്ടുപോയ ആളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ബോട്ട് യാത്രയുടെ പേര് പറഞ്ഞാണ് ലിഗയെ കണ്ടല്‍കാട്ടിലേക്ക് കൊണ്ടുപോയതെന്ന് കസ്റ്റഡിയിലുള്ളവരില്‍ ഒരാള്‍ പൊലീസിന് മൊഴി നല്‍കി. 35 ദിവസം പഴക്കമുള്ളതും അഴുകിയതുമായ മൃതദേഹത്തില്‍ നിന്ന് തെളിവുകള്‍ ശേഖരിക്കാനാവാതിരുന്നതാണ് പൊലീസുകാരെ കുഴപ്പിച്ചത്. 

Related Post

കെവിന്റെ കൊലപാതകം : പ്രതികളുടെ മൊഴി പുറത്ത് 

Posted by - May 30, 2018, 08:37 am IST 0
കോട്ടയം: മര്‍ദനമേറ്റ് അവശനായ കെവിന്‍ വെളളം ചോദിച്ചപ്പോള്‍ ഒന്നാം പ്രതി ഷാനു ചാക്കോ വായില്‍ മദ്യം ഒഴിച്ചുകൊടുത്തെന്ന് പിടിയിലായ പ്രതികളുടെ മൊഴി. ആദ്യം പിടിയിലായ നിയാസ്, റിയാസ്,…

ഷോളയാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറക്കും 

Posted by - Sep 23, 2018, 12:27 pm IST 0
തൃശ്ശൂര്‍: കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഷോളയാര്‍ ഡാമിന്റെ നാല് ഷട്ടറുകള്‍ ഇന്ന് ഉച്ചയോടെ ഉയര്‍ത്തുമെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. ഉച്ചയ്ക്ക് 12.30 ഒടെ…

ജ​സ്റ്റീ​സ് സി​ക്രി നല്‍സ എക്സിക്യൂട്ടീവ് ചെ​യ​ര്‍​മാ​ന്‍

Posted by - Jan 1, 2019, 02:08 pm IST 0
ന്യൂഡല്‍ഹി: ജ​സ്റ്റീ​സ് എ.​കെ.​സി​ക്രി നാ​ഷ​ണ​ല്‍ ലീ​ഗ​ല്‍ സ​ര്‍​വീ​സ​സ് അ​ഥോ​റി​റ്റി(നല്‍സ) എ​ക്സി​ക്യൂ​ട്ടീ​വ് ചെ​യ​ര്‍​മാന്‍. രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദാ​ണ് നാ​മ​നി​ര്‍​ദേ​ശം ചെ​യ്ത​ത്.

പത്മകുറിനെ ന്യായീകരിച്ച്‌ കാനം രാജേന്ദ്രന്‍

Posted by - Dec 26, 2018, 11:17 am IST 0
തിരുവനന്തപുരം: പത്മകുറിനെ ന്യായീകരിച്ച്‌ കാനം രാജേന്ദ്രന്‍ രംഗത്ത്. ശബരിമലയിലേയ്ക്ക് യുവതികള്‍ വരരുതെന്ന ദേവസ്വം ബോര്‍ഡിന്റെ പ്രസ്ഥാവനയെ കുറ്റം പറയാനാകില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. യുവതീ പ്രവേശനത്തിന് പറ്റിയ സാഹചര്യം…

മുഖ്യമന്ത്രിയുടെ മുറിക്ക് മുന്നില്‍ കത്തിയുമായി മലയാളി യുവാവ്

Posted by - Aug 4, 2018, 11:04 am IST 0
ന്യൂഡല്‍ഹി : മുഖ്യമന്ത്രി പിണറായി വിജയന്‍ താമസിക്കുന്ന ഡല്‍ഹി കേരള ഹൗസില്‍ കത്തിയുമായി മലയാളി യുവാവ്. മുഖ്യമന്ത്രി താമസിക്കുന്ന മുറിക്ക് മുന്നിലാണ് യുവാവ് ആയുധവുമായി എത്തിയത്. ജോലി…

Leave a comment