തിളച്ചു കൊണ്ടിരുന്ന പഞ്ചസാരലായനിയില്‍ വീണ് മൂന്നുവയസ്സുകാരി മരിച്ചു

447 0

ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ തിളച്ചു കൊണ്ടിരുന്ന പഞ്ചസാരലായനിയില്‍ വീണ് മൂന്നുവയസ്സുകാരി മരിച്ചു. കളിക്കുന്നതിനിടയില്‍ ലായനി തിളച്ചു കൊണ്ടിരുന്ന അലുമിനിയം പാത്രത്തിലേക്ക് കുട്ടി വീഴുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

ഉത്തര്‍പ്രദേശിലെ നാസിക്കിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഗുലാബ് ജാമുന്‍ ഉണ്ടാക്കാനായി തിളപ്പിച്ച പഞ്ചസാര ലായനിയില്‍ കുട്ടി വീഴുകയായിരുന്നു. കാറ്ററിങ് ജോലി ചെയ്യുന്നവരാണ് കുട്ടിയുടെ വീട്ടുകാര്‍. ഓര്‍ഡര്‍ അനുസരിച്ച്‌ ഗുലാബ് ജാമുന്‍ ഉണ്ടാക്കാനായി തിളപ്പിച്ചതായിരുന്നു പഞ്ചസാര ലായനി. സംഭവവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് പറഞ്ഞു.
 

Related Post

ഐ.ആര്‍.ഇ.പി പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിക്കും

Posted by - Jan 17, 2019, 08:24 am IST 0
കേരളം കണ്ട ഏറ്റവും വലിയ നിക്ഷേപ പദ്ധതിയായ കൊച്ചി അമ്പലമുഗളിലെ ബി.പി.സി.എല്‍ സംയോജിത റിഫൈനറി വിപുലീകരണ പദ്ധതി (ഐ.ആര്‍.ഇ.പി) ഈമാസം 27ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന്…

നടി സേജല്‍ ശര്‍മയെ മരിച്ച നിലയില്‍ കണ്ടെത്തി

Posted by - Jan 25, 2020, 02:31 pm IST 0
മുംബൈ:   മുംബൈയിലെ വീട്ടില്‍ വെള്ളിയാഴ്ച ടെലിവിഷന്‍ നടി സേജല്‍ ശര്‍മയെ മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യ കുറിപ്പ് പോലീസ് കണ്ടെടുത്തു. സ്റ്റാര്‍ പ്ലസ് ചാനലിലെ 'ദില്‍…

ദേശീയ മെഡിക്കൽ കമ്മീഷൻ ബിൽ ഭേദഗതികൾക്ക് മന്ത്രിസഭ അംഗീകാരം നൽകി

Posted by - Aug 29, 2019, 01:32 pm IST 0
ഈ മാസം ആദ്യം പാർലമെന്റ് പാസാക്കിയ ദേശീയ മെഡിക്കൽ കമ്മീഷൻ (എൻഎംസി) ബിൽ 2019 ഭേദഗതിക്ക് കേന്ദ്ര മന്ത്രിസഭ ബുധനാഴ്ച അംഗീകാരം നൽകി. “ബില്ലിന്റെ യഥാർത്ഥ പതിപ്പ്…

കര്‍ണാടക ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തുടങ്ങി

Posted by - Dec 5, 2019, 10:15 am IST 0
ബെംഗളൂരു: കര്‍ണാടകത്തിൽ  ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തുടങ്ങി. സ്പീക്കര്‍ അയോഗ്യരാക്കിയ എംഎല്‍എമാര്‍ പ്രതിനിധീകരിച്ച 15 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ്. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകീട്ട് ആറിന്…

പ്രധാനമന്ത്രി നരേന്ദ്ര മോഡി ക്രിസ്മസ് ആശംസകൾ നേർന്നു

Posted by - Dec 25, 2019, 05:06 pm IST 0
ന്യൂ ഡൽഹി : രാജ്യമെമ്പാടുമുള്ള  വിശ്വാസികൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡി ക്രിസ്മസ് ആശംസകൾ നേർന്നു.  തന്റെ ജീവിതം മനുഷ്യരുടെ കഷ്ടപ്പാടുകൾ പരിഹരിക്കുന്നതിനായി സമർപ്പിച്ച ക്രിസ്തു സേവനത്തിന്റെയും സഹാനുഭുതിയുടെയും…

Leave a comment