80000 ഓളം പേർക്ക് തൊഴിൽ അവസരവുമായി റിലയന്‍സ് ജിയോ

291 0

80000 ഓളം പേർക്ക് തൊഴിൽ അവസരവുമായി മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ജിയോ . ഇനിയും 75,000 മുതല്‍ 80000 വരെ ആളുകളെ നിയമിക്കുമെന്ന് കമ്പനിയുടെ ചീഫ് ഹ്യൂമന്‍ റിസോഴ്‌സസ് ഓഫീസര്‍ സഞ്ജയ് ജോഗ് പറഞ്ഞു. കൂടാതെ, ചില കോളേജുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് റിലയന്‍സിന് അനുയോജ്യമായ പ്രത്യേക കോഴ്‌സുകളും നല്‍കിവരുന്നുണ്ട്. 

ജിയോ നിലവില്‍ രാജ്യവ്യാപകമായി ടെക്‌നിക്കല്‍ സ്ഥാപനങ്ങള്‍ ഉള്‍പ്പടെ 6000 കോളേജുകളുമായി സഹകരിച്ചുവരുന്നുണ്ട്. നിയമനങ്ങളൊക്കെ ശുപാര്‍ശകള്‍ വഴിയും സോഷ്യല്‍ മീഡിയ സഹായത്തോടെയും നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 70 ശതമാനത്തോളം നിയമനങ്ങള്‍ ശുപാര്‍ശ വഴി നടക്കുന്നുണ്ട്. റിലയന്‍സ് ജിയോയുടെ സെയില്‍സ് സാങ്കേതിക മേഖലയില്‍ നിന്നുള്ള ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് 32 ശതമാനമാണെന്നും അതേസമയം, ഉന്നത പദവിയില്‍ നിന്നുള്ളവരുടെ കൊഴിഞ്ഞുപോക്ക് രണ്ട് ശതമാനം മാത്രമാണെന്നും ജോഗ് വ്യക്തമാക്കി. 

Related Post

ബാങ്കുകളിലെ സൗജന്യ സേവനങ്ങൾക്ക്  വിട

Posted by - Apr 26, 2018, 05:51 am IST 0
മുംബൈ :ബാങ്കുകളിലെ സൗജന്യ സേവനങ്ങൾ ക്ക്  ഇനി വിട. നിലവിൽ മിനിമം  ബാലൻസ് സൂക്ഷിക്കുന്ന വർക്ക് നൽകിയിരുന്ന സൗജന്യ സേവനങ്ങൾക്ക് നികുതി നൽകണമെന്ന് നികുതി വകുപ്പ് മുൻനിര…

സമ്മതമില്ലാതെ  ഗ്രൂപ്പിൽ ആഡ് ചെയ്യുന്നത് ഒഴിവാക്കാൻ പുതിയ ഫീച്ചറുമായി വാട്ട്സ്ആപ്പ്

Posted by - Apr 4, 2019, 11:22 am IST 0
ദില്ലി: വാട്ട്സ്ആപ്പ് ഗ്രൂപ്പിലേക്ക് ആളുകളെ ചേര്‍ക്കുന്നതില്‍ വലിയ മാറ്റങ്ങള്‍ വരുത്താന്‍ ഒരുങ്ങി വാട്ട്സ്ആപ്പ്. ഇപ്പോള്‍ വാട്ട്സ്ആപ്പിലെ ഏത് ഗ്രൂപ്പിലും ആരെയും ആര്‍ക്കും ആഡ‍് ചെയ്യാവുന്ന അവസ്ഥയാണ്. ഇതിലാണ്…

ഓഹരി സൂചികകളില്‍ മികച്ച നേട്ടത്തോടെ തുടക്കം

Posted by - Nov 28, 2018, 11:50 am IST 0
മുംബൈ: ഓഹരി സൂചികകളില്‍ മികച്ച നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 182 പോയന്റ് നേട്ടത്തില്‍ 35695ലും നിഫ്റ്റി 40 പോയന്റ് ഉയര്‍ന്ന് 10725ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്‌ഇയിലെ 595…

സാംസങ്ങ് ഗ്യാലക്സി എ20 ഇ പുറത്തിറക്കി

Posted by - Apr 13, 2019, 12:31 pm IST 0
സാംസങ്ങ് ഗ്യാലക്സി എ20 ഇ പുറത്തിറക്കി. ഇന്ത്യയില്‍ ഇറക്കിയ എ20 യുടെ ചെറിയ പതിപ്പാണ് എ20 ഇ. പോളണ്ടില്‍ ഇറക്കിയ ഫോണ്‍ ഇന്ത്യന്‍ വിപണിയിലും എത്തുമെന്നാണ് സൂചന. …

എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ ചോദ്യംചെയ്യൽ ഒഴിവാക്കി അനിൽ അംബാനി; വെർച്വൽ ഹാജരാകാൻ അനുമതിയില്ല

Posted by - Nov 14, 2025, 12:10 pm IST 0
പണമിടപാട് കേസുമായി ബന്ധപ്പെട്ട് ചോദ്യംചെയ്യലിന് ഹാജരാകാൻ നൽകിയ നോട്ടീസിന് മറുപടിയായി വെർച്വൽ ഹാജരാക്കൽ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്ന റിലയൻസ് ADAG ചെയർമാൻ അനിൽ ഡി. അംബാനിക്ക് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ്…

Leave a comment