എഞ്ചിനിനീയറിങ് വിദ്യാര്‍ഥികള്‍ക്ക് പുസ്തകം നോക്കി പരീക്ഷയെഴുതാം

95 0

ന്യൂഡല്‍ഹി: എഞ്ചിനിനീയറിങ് വിദ്യാര്‍ഥികള്‍ക്ക് ഓപ്പണ്‍ ബുക്ക് എക്‌സാം നടപ്പാക്കാമെന്ന് പുതിയ കമ്മിറ്റിയുടെ നിര്‍ദേശം. സാങ്കേതിക വിദ്യാഭ്യാസ മേഖലയിലെ സമഗ്ര പരിഷ്‌കാരത്തിനായി നിര്‍ദേശങ്ങള്‍ വെക്കാന്‍ ജനുവരിയിലാണ് നാലംഗ സമിതി രൂപീകരിച്ചത്. പഠനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമൊടുവില്‍ ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജ്യുക്കേഷനില്‍ അംഗീകാരത്തിനായി സമിതി നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചു കഴിഞ്ഞു.

 പുസ്തകം നോക്കി പരീക്ഷയെഴുതുന്ന രീതിയാണ് ഓപ്പണ്‍ ബുക്ക് എക്‌സാം. മനപാഠം പഠിക്കുന്ന രീതി നിരുത്സഹപ്പെടുത്തി വിദ്യാര്‍ഥികളുടെ അപഗ്രഥന ശേഷിയെ പരീക്ഷിക്കാനാണ് ഇത്തരമൊരു നിര്‍ദേശം. സംശയങ്ങള്‍ നോക്കാനും കുറിച്ചെടുക്കാനും മറ്റുമായി ടെക്സ്റ്റ്ബുക്കും മറ്റ് സാധന സാമഗ്രികളും പരീക്ഷാ ഹാളിലേക്ക് കൊണ്ടു പോവാന്‍ കഴിയുന്ന രീതിയാണ് ഓപ്പണ്‍ ബുക്ക് എക്‌സാം. 

മനപ്പാഠമാക്കിയത് ഓര്‍മിച്ചെടുക്കുന്നതിന് പകരം അപഗ്രഥനത്തിന് പ്രാധാന്യം നല്‍കിയുള്ള ചോദ്യങ്ങളായിരിക്കും പരീക്ഷയ്ക്കുണ്ടാവുക. ഈ നിര്‍ദേശം അംഗീകരിക്കുകയാണെങ്കില്‍ എഐസിടിഇയുടെ കീഴിലുള്ള എന്‍ജിനീയറിങ് കോഴ്‌സുകളുടെ പരീക്ഷകളെല്ലാം തുറന്ന പുസ്തകത്തിന്റെ സഹായത്തോടെയായിരിക്കും നടപ്പിലാക്കുക. നിര്‍ദേശത്തോട് സമ്മിശ്രമായാണ് വിദഗ്ധര്‍ പ്രതികരിച്ചത്.

Related Post

യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ വിവിധ തസ്തികകളിലെ 119 ഒഴിവ്

Posted by - Apr 24, 2018, 11:24 am IST 0
യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ വിവിധ തസ്തികകളിലെ 119 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒാൺലൈനായി അപേക്ഷിക്കണം.  മാനേജർ(മാർക്കറ്റിങ് ആൻഡ് ട്രേഡ്) (നാഷനൽ മെഡിസിനൽ പ്ലാന്റ്സ് ബോർഡ്) (ഒഴിവ്–ഒന്ന്),…

ജെ.ഇ.ഇ മെയിന്‍ പരീക്ഷയുടെ ഫലം ഇന്ന് പ്രസിദ്ധീകരിക്കും

Posted by - Apr 30, 2018, 10:24 am IST 0
ന്യൂഡല്‍ഹി: ജെ.ഇ.ഇ മെയിന്‍ പരീക്ഷയുടെ ഫലം ഇന്ന് പ്രസിദ്ധീകരിക്കും. രാജ്യത്തെ ഐ.ഐ.ടികളില്‍ പ്രവേശനം ഉറപ്പാക്കുന്ന ആദ്യത്തെ എന്‍ട്രന്‍സ് പരീക്ഷയാണ് ജെ.ഇ.ഇ മെയിന്‍. . എന്നാല്‍ ഇത്തവണ മറ്റൊരു…

ഐ.സി.എസ്​.ഇ 10, 12 ക്ലാസുകളിലെ പരീക്ഷകളും മാറ്റി

Posted by - Mar 19, 2020, 11:48 am IST 0
ന്യൂഡല്‍ഹി: കോവിഡ്​ 19 വൈറസ്​ ബാധയുടെ പശ്ചാത്തലത്തില്‍ ഐ.സി.എസ്​.ഇ 10, 12 ക്ലാസുകളിലെ പരീക്ഷകള്‍ മാറ്റിവെച്ചു. ഐ.സി.എസ്​.ഇ 10, 12 ക്ലാസുകളിലേക്കുള്ള അവശേഷിക്കുന്ന പരീക്ഷകള്‍ ഈ മാസം…

വിഷയവുമായി ബന്ധമില്ലാത്ത അദ്ധ്യാപകർ മൂല്യ നിർണയം നടത്തുന്നു

Posted by - Apr 17, 2018, 06:56 am IST 0
വിഷയവുമായി ബന്ധമില്ലാത്ത അദ്ധ്യാപകർ മൂല്യ നിർണയം നടത്തുന്നു  പത്താം തരത്തിലെ സി.ബി.എസ്.ഇ പരീക്ഷയുടെ മൂല്യനിർണയം നടത്തുന്നത് വിഷയവുമായി ബന്ധമില്ലാത്ത അദ്ധ്യാപകരെന്ന് റിപ്പോർട്ട്. സയൻസ് വിഷയങ്ങളായ ഫിസിക്സ്, കെമിസ്ട്രി,…

എസ‌്‌എസ‌്‌എല്‍സി പരീക്ഷകളുടെ തീയതിയില്‍ മാറ്റം വരാന്‍ സാധ്യത 

Posted by - Aug 1, 2018, 07:55 am IST 0
തിരുവനന്തപുരം: അധ്യയനവര്‍ഷത്തില്‍ ഉണ്ടായ മഴക്കെടുതിയും കോഴിക്കോട് ഉണ്ടായ നിപ വൈറസ് ബാധയും കാരണം എസ‌്‌എസ‌്‌എല്‍സി പരീക്ഷകളുടെ തീയതികള്‍ നീട്ടാന്‍ സാധ്യത. ഒരു അധ്യയനവര്‍ഷത്തില്‍ കുറഞ്ഞത‌് 200 പ്രവൃത്തി…

Leave a comment