ബി.ജെ.പി സര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷവിമര്‍ശനവുമായി രാഹുൽ ഗാന്ധി 

301 0

ന്യൂഡല്‍ഹി: ബി.ജെ.പി സര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. താന്‍ രാജ്യത്തുടനീളം സഞ്ചരിച്ചെന്നും മോദിയുടെ ഭരണത്തിന് കീഴില്‍ ജനങ്ങള്‍ അസംതൃപ്തരാണെന്ന് മനസിലാക്കാനായെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ജനാധിപത്യ സ്ഥാപനങ്ങളൊക്കെ ആര്‍എസ്‌എസ് ഏറ്റെടുത്തുകൊണ്ടിരിക്കുകയാണ്. രാജ്യത്ത് തൊഴിലില്ലായ്മ വര്‍ദ്ധിക്കുന്നു. കള്ളപ്പണം തിരിച്ചു കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ച മോദി,​ 15 ലക്ഷം രൂപ ഓരോ ഇന്ത്യാക്കാരന്റേയും അക്കൗണ്ടില്‍ ഇടുമെന്ന് പറഞ്ഞിരുന്നു. 

ഇത് എന്തായെന്നും രാഹുല്‍ ചോദിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി പൊള്ളയായ വാഗ്ദ്ധാനങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിക്കുകയാണെന്നും  കോണ്‍ഗ്രസ് സംഘടിപ്പിച്ച ജന്‍ ആക്രോശ് റാലി ഉദ്ഘാടനം ചെയ്തുകൊണ്ട് രാഹുല്‍ പറഞ്ഞു. മോദിയുടെ നോട്ട് നിരോധനം രാജ്യത്തെ അസംഘടിത മേഖലയെ പാടെ തകര്‍ത്തു. അഴിമതിക്കെതിരെയുള്ള പോരാട്ടമെന്ന പേരില്‍ ജനങ്ങളെ നിങ്ങള്‍ ക്യൂവില്‍ നിര്‍ത്തി പണം ബാങ്കിലെത്തിച്ചു. പിന്നീടാണ് ജനങ്ങള്‍ തിരിച്ചറിഞ്ഞത് തങ്ങളുടെ പണം നീരവ് മോദിയുടെ പോക്കറ്റിലേക്കാണ് പോയതെന്ന്. 

അതുംകൊണ്ട് അദ്ദേഹം രാജ്യം വിട്ടു. നാല് വര്‍ഷം മുമ്പ് ബി.ജെ.പിയെ ജനങ്ങള്‍ വിശ്വസിച്ചു. ഇപ്പോള്‍ നിങ്ങളുടെ പൊള്ളയായ കള്ളങ്ങള്‍ അവര്‍ കാണുകയാണ്. വിമര്‍ശനങ്ങള്‍ക്ക് നേരെ നിശബ്ദത പാലിക്കുന്നത് ബി.ജെ.പിയെ ജനങ്ങള്‍ തിരസ്കരിച്ചു എന്നതിന്റെ തെളിവാണെന്നും രാഹുല്‍ പറഞ്ഞു. സുപ്രീംകോടതി ജഡ്ജിമാര്‍ പോലും നീതിക്കായി ജനങ്ങള്‍ക്ക് മുന്നിലെത്തേണ്ട അവസ്ഥായണ് രാജ്യത്ത് നിലനില്‍ക്കുന്നത്. കോണ്‍ഗ്രസ് ഇല്ലാതെ രാജ്യത്തെ കര്‍ഷകര്‍ക്കും മറ്റും അതിജീവിക്കാനാവില്ല. രാഹുലിനെ കൂടാതെ മന്‍മോഹന്‍സിങും സോണിയാഗാന്ധിയും ജന്‍ ആക്രോശ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിച്ചു. 
 

Related Post

മധ്യപ്രദേശില്‍ സര്‍ക്കാര്‍ രൂപീകരണത്തിന്​ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് സമാജ്​വാദി പാര്‍ട്ടി

Posted by - Dec 12, 2018, 04:18 pm IST 0
ലഖ്​നോ: മധ്യപ്രദേശില്‍ സര്‍ക്കാര്‍ രൂപീകരണത്തിന്​ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് സമാജ്​വാദി പാര്‍ട്ടി (എസ്​.പി) അധ്യക്ഷനും യു.പി മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ്​ യാദവ്​. കോണ്‍ഗ്രസിന് സമാജ്​വാദി പാര്‍ട്ടി അധ്യക്ഷ മായാവതി…

ശക്തവും സുസ്ഥിരവുമായ ഒരു സര്‍ക്കാരിനാണ് ജനങ്ങള്‍ കരുത്ത് പകര്‍ന്നത് : നരേന്ദ്ര മോഡി 

Posted by - Dec 9, 2019, 03:56 pm IST 0
ന്യൂഡല്‍ഹി: ശക്തവും സ്ഥിരതയുമുള്ള  ഒരു സര്‍ക്കാരിനാണ് ജനങ്ങള്‍ കരുത്ത് പകര്‍ന്നതെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.കര്‍ണാടക ഉപതിരഞ്ഞെടുപ്പ് ഫലത്തെ സ്വാഗതം ചെയ്ത്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. "ഇന്ന് കര്‍ണാടകയിലെ ജനങ്ങള്‍…

കര്‍ണാടകയില്‍ പൂഴിക്കടകനുമായി കുമാരസ്വാമിയും കോണ്‍ഗ്രസും; മന്ത്രിമാര്‍ രാജിവെച്ചു; വിമതരെ മന്ത്രിസഭയിലെടുക്കും

Posted by - Jul 8, 2019, 04:38 pm IST 0
ബെംഗളുരു: ആഭ്യന്തരകലഹം അതിന്റെ മൂര്‍ദ്ധന്യാവസ്ഥയിലെത്തിയതോടെ സര്‍ക്കാര്‍ താഴെ വീഴാതിരിക്കാന്‍ പൂഴിക്കടകന്‍ പയറ്റുമായി കോണ്‍ഗ്രസ് – ജെഡിഎസ് നേതൃത്വം. രാജി വച്ച വിമത എംഎല്‍എമാര്‍ക്ക് മന്ത്രിപദവി നല്‍കാന്‍ കര്‍ണാടകത്തില്‍…

ബിജെപിയുടെ പ്രകടനപത്രികയിൽ ശബരിമലയും

Posted by - Apr 8, 2019, 03:08 pm IST 0
ദില്ലി: 2019 ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി പ്രകടനപത്രികയിൽ ശബരിമല വിഷയവും. ശബരിമലയിൽ വിശ്വാസസംരക്ഷണത്തിനായി സുപ്രീം കോടതിയിൽ നിലപാടെടുക്കുമെന്നാണ് പ്രകടനപത്രികയിൽ ബിജെപി വ്യക്തമാക്കുന്നത്. മതപരമായ വിഷയങ്ങളിൽ പ്രധാനപ്പെട്ട ഒന്നായാണ് ശബരിമലയെ…

മഹാരാഷ്ട്രയിൽ എഎപി ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല

Posted by - Apr 4, 2019, 12:56 pm IST 0
മുംബൈ: മഹാരാഷ്ട്രയിൽ ആം ആദ്മി പാർട്ടി വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും പാർട്ടി വ്യക്തമാക്കി. എഎപി മഹാരാഷ്ട്രാ സംസ്ഥാൻ സ്റ്റേറ്റ് എക്സിക്യുട്ടീവ്…

Leave a comment