തരൂരിനെ മറികടന്നു കോണ്‍ഗ്രസ് നേതാക്കളില്‍ ഒന്നാമന്‍ രാഹുല്‍ 

258 0

ന്യൂഡല്‍ഹി: തരൂരിനെ മറികടന്നു കോണ്‍ഗ്രസ് നേതാക്കളില്‍ ഒന്നാമന്‍ രാഹുല്‍. ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുടരുന്ന കോണ്‍ഗ്രസ് നേതാവ് എന്ന സ്ഥാനം ഇനി മുതല്‍ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് സ്വന്തം. 6.77 ദശലക്ഷം(6,771,149) ആളുകളാണ് നിലവില്‍ രാഹുലിനെ പിന്തുടരുന്നത്. അതേസമയം 6.7 ദശലക്ഷം(6,696,520) പേരാണ് ട്വിറ്ററില്‍ തരൂരിനെ പിന്തുടരുന്നത്. എന്നാൽ 42.3 ദശലക്ഷം(42,290543) ആളുകളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്വിറ്ററില്‍ പിന്തുടരുന്നത്.

ട്വിറ്ററില്‍ രാഹുല്‍ തന്നെ മറികടന്നതില്‍ സന്തോഷമേയുള്ളുവെന്ന് തരൂര്‍ പ്രതികരിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ട്വിറ്ററില്‍ സജീവമാകാന്‍ രാഹുലിനോട് വര്‍ഷങ്ങളായി പറയാറുണ്ടായിരുന്നതായും തരൂര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം ട്വിറ്ററില്‍ മാത്രമല്ല മറ്റ് സാമൂഹിക മാധ്യമങ്ങളിലും രാഹുലിന്റെ ജനപ്രീതി അതിവേഗം വര്‍ധിക്കുന്നതായി കോണ്‍ഗ്രസിന്റെ സോഷ്യല്‍മീഡിയ മേധാവി ദിവ്യ സ്പന്ദന പറഞ്ഞു.

Related Post

ഇബോബി സിംഗിന്റെ വസതിയില്‍ നിന്ന് നിരോധിത നോട്ടുകള്‍ പിടിച്ചെടുത്തു

Posted by - Nov 23, 2019, 04:17 pm IST 0
ന്യൂ ഡല്‍ഹി : മണിപ്പൂര്‍ മുന്‍ മുഖ്യമന്ത്രി ഇബോബി സിംഗിന്റെ വസതിയില്‍ സിബിഐ നടത്തിയ പരിശോധനയില്‍ 26.49 ലക്ഷത്തിന്റെ നിരോധിത നോട്ടുകള്‍ പിടിച്ചെടുത്തു. വികസന ഫണ്ടില്‍ നിന്ന്…

ഗാന്ധിവധം ഹർജി തള്ളി 

Posted by - Mar 29, 2018, 09:23 am IST 0
ഗാന്ധിവധം ഹർജി തള്ളി  മഹാത്മാഗാന്ധി വധം പുനരന്വേഷണം നടത്താനുള്ള ഹർജി സുപ്രിം കോടതി വീണ്ടും തള്ളി. ഗാന്ധിവധത്തിൽ പുനരന്വേഷണം ആവിശ്യപ്പെട്ട് ഡോ.പങ്കജ്‌കുമാർ ഫാദനിവാസ് സമർപ്പിച്ച ഹർജിയാണ് തള്ളിയത്.…

മുന്‍ പ്രധാനമന്ത്രിയുടെ ആരോഗ്യനിലയെങ്ങനെ? വിവരങ്ങള്‍ പുറത്തു വിടാതെ എയിംസ്

Posted by - Jun 25, 2018, 08:09 am IST 0
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി എബി വാജ്‌പേയിയുടെ ആരോഗ്യനിലയെ കുറിച്ച്‌ ഒരു വിവരവും പുറത്തു വിടാതെ എയിംസ്. കാര്‍ഡിയോതൊറാസിക് സെന്ററിലെ ഐസിയുവിലാണ് ഇപ്പോഴും അദ്ദേഹമുള്ളത്. എന്നാല്‍ ആരോഗ്യനില തൃപ്തികരമാണെന്ന്…

എന്‍സിപി നിയമസഭാ കക്ഷി നേതൃസ്ഥനത്ത് നിന്ന് നീക്കിയതിനെതിരെ അജിത് പവാര്‍ സുപ്രീം കോടതിയിലേക്ക്

Posted by - Nov 24, 2019, 11:05 am IST 0
മുംബൈ: എന്‍സിപിയുടെ നിയമസഭാ കക്ഷി നേതൃസ്ഥാനത്തു നിന്ന് തന്നെ നീക്കിയതിനെതിരെ അജിത് പവാര്‍ സുപ്രീം കോടതിയിലേക്ക്. ബിജെപിയുടെ ദേവേന്ദ്ര ഫഡ്‌നാവിസിനെ മന്ത്രിസഭയുണ്ടാക്കാന്‍ ക്ഷണിച്ചതിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ്-ശിവസേന-എന്‍സിപി…

മന്‍മോഹന്‍ സിങ്ങിനോട്  മാപ്പു പറഞ്ഞ് സിദ്ദു

Posted by - Mar 19, 2018, 07:46 am IST 0
മന്‍മോഹന്‍ സിങ്ങിനോട്  മാപ്പു പറഞ്ഞ് സിദ്ദു കോണ്‍ഗ്രസ് നേതാവും മുന്‍ ക്രിക്കറ്റ് താരവുമായ നവജ്യോത് സിങ് സിദ്ദു ആണ് മൻമോഹൻ സിങ്ങിനോട് മാപ്പ് ചോദിച്ച് രംഗത്ത് വന്നിരിക്കുന്നത്.…

Leave a comment