കാനം രാജേന്ദ്രന്റെ പ്രസ്താവനയ്ക്ക് മറുപടി അര്‍ഹിക്കുന്നില്ല: കെ.എം.മാണി

573 0

കോട്ടയം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് മെയ് 28ന് നടക്കും. തെരഞ്ഞെടുപ്പില്‍ ആര്‍ക്കു വോട്ടു ചെയ്യണമെന്നു ചെങ്ങന്നൂരിലെ പ്രബുദ്ധരായ വോട്ടര്‍മാര്‍ക്കറിയാമെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം.മാണി. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രസ്താവനയ്ക്ക് മറുപടി അര്‍ഹിക്കുന്നില്ല. ഒരു വെടിക്ക് രണ്ട് പക്ഷിയെന്ന ലക്ഷ്യമാണ് കാനത്തിന്റെ പ്രസ്താവനയ്ക്കുള്ളത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി നേരിട്ട് കണ്ട് വോട്ട് അഭ്യര്‍ഥിച്ചതാണ്. 

സിപിഐയിലെ ആഭ്യന്തര പ്രശ്നങ്ങള്‍കൊണ്ടാവാം കാനം ഇങ്ങനെയൊക്കെ പറയുന്നതെന്നും മാണി പറഞ്ഞു. ആവശ്യമെങ്കില്‍ മാത്രം പാര്‍ട്ടി കമ്മറ്റി ചേര്‍ന്ന് ആര്‍ക്ക് വോട്ട ചെയ്യണമെന്ന് തീരുമാനിക്കും. ചെങ്ങന്നൂരിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആ തീരുമാനം നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിപിഎമ്മുകാരനായതുകൊണ്ട് അദ്ദേഹം ജയിക്കരുതെന്നു കാനത്തിന് ആഗ്രഹമുണ്ടെന്ന് തോന്നുന്നുവെന്ന് മാണി പറയുന്നു.

Related Post

നിർമലാ സീതാരാമനും അമിത്ഷായും ഇന്ന് കേരളത്തിൽ

Posted by - Apr 15, 2019, 04:34 pm IST 0
തിരുവനന്തപുരം : രാഹുൽ ഗാന്ധിക്ക് പിന്നാലെ പ്രതിരോധ മന്ത്രി നിർമ്മലാ സീതാരാമനും ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും ഇന്ന് കേരളത്തിലെത്തും. 15, 16 തീയതികളിലായി രണ്ട്…

ത്രികോണ മത്സരത്തിനായി ചെങ്ങന്നൂർ 

Posted by - Mar 13, 2018, 08:07 am IST 0
ത്രികോണ മത്സരത്തിനായി ചെങ്ങന്നൂർ  വരാനിരിക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പിന് വേദിയാകുകയാണ് ചെങ്ങന്നൂർ.ശക്തമായ ത്രികോണ മത്സരം തന്നെ ഇവിടെ പ്രതീക്ഷിക്കാം.  എന്‍.ഡി.എ.സ്ഥാനാര്‍ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും മത്സരിക്കുന്നത് ആരാണെന്നു ഇതുവരെയും വ്യക്തമായില്ല.…

അയോധ്യ പിടിച്ചടക്കാൻ മെഗാറാലിയുമായി പ്രിയങ്കാ ഗാന്ധി

Posted by - Mar 29, 2019, 05:07 pm IST 0
ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി ഇന്ന് അയോധ്യയിലെത്തും. വൈകുന്നേരം അവിടുത്തെ ഹനുമാൻ ക്ഷേത്രം സന്ദർശിക്കുന്ന പ്രിയങ്ക മെഗാ ഇലക്ഷൻ റാലിയിൽ…

മോദി സര്‍ക്കാരിന്‍റെ നോട്ട് നിരോധനത്തെ വിമര്‍ശിച്ച്‌ നിതീഷ് കുമാര്‍

Posted by - May 27, 2018, 10:11 am IST 0
പാറ്റ്ന: മോദി സര്‍ക്കാരിന്‍റെ നോട്ട് നിരോധനത്തെ വിമര്‍ശിച്ച്‌ ജെ.ഡി.യു നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍. ചിലര്‍ക്ക് പണം ഒരു സ്ഥലത്ത് നിന്ന് മറ്റൊരു ഇടങ്ങളിലേക്ക് മാറ്റാനായി.…

സി.കെ. പത്മനാഭന്റെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്കു മാറ്റി

Posted by - Dec 19, 2018, 03:18 pm IST 0
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ പത്തുദിവസമായി നിരാഹാര സമരം ചെയ്യുന്ന ബിജെപി നേതാവ് സി.കെ. പത്മനാഭന്റെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്കു മാറ്റി. പത്മനാഭനു പകരം ശോഭാ സുരേന്ദ്രന്‍…

Leave a comment