ഏഷ്യ കപ്പ് ടി20യ്ക്കായുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

366 0

മലേഷ്യയില്‍ ജൂണ്‍ 1നു ആരംഭിക്കുന്ന ഏഷ്യ കപ്പ് ടി20യ്ക്കായുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ സ്ക്വാഡിനെയാണ് ടൂര്‍ണ്ണമെന്റിനായി ഇന്ത്യ പ്രഖ്യാപിച്ചത്. ഇന്ത്യയ്ക്ക് പുറമേ പാക്കിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, തായ്‍ലാന്‍ഡ്, മലേഷ്യ എന്നിവരാണ് ജൂണ്‍ 1 മുതല്‍ ജൂണ്‍ 11 വരെയുള്ള ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുക. ഓരോ ടീമുകളും മറ്റു അഞ്ച് ടീമുകളുമായി കളിച്ച ശേഷം ആദ്യ രണ്ട് സ്ഥാനക്കാര്‍ ടൂര്‍ണ്ണമെന്റിന്റെ ഫൈനലില്‍ ഏറ്റുമുട്ടും. 

ഈ വര്‍ഷം അവസാനം നടക്കുന്ന വനിത ലോക ടി20യെ മുന്നില്‍ നിര്‍ത്തിയുള്ള ടീമിനെ വാര്‍ത്തെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ടീം പ്രഖ്യാപനം. നിലവിലെ ചാമ്ബ്യന്മാരാണ് ഇന്ത്യ. ഹര്‍മ്മന്‍പ്രീത് കൗര്‍ ടീമിന്റെ ക്യാപ്റ്റനും സ്മൃതി മന്ഥാന ടീമിന്റെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തും തുടരും. സ്ക്വാഡ്: ഹര്‍മ്മന്‍പ്രീത് കൗര്‍, സ്മൃതി മന്ഥാന, മിത്താലി രാജ്, വേദ കൃഷ്ണമൂര്‍ത്തി, ജെമീമ റോഡ്രീഗസ്, അനൂജ പാട്ടില്‍, ദീപ്തി ശര്‍മ്മ, താനിയ ഭാട്ടിയ, പൂനം യാദവ്, ജൂലന്‍ ഗോസ്വാമി, എക്സ ബിഷ്ട്, രാജേശ്വരി ഗായക്വാഡ്, ശിഖ പാണ്ഡേ, പൂജ വസ്ത്രാകര്‍, മോണ മേശ്രാം
 

Related Post

ജൂൺവരെ ക്രിക്കറ്റിന് വിലക്ക്

Posted by - Mar 27, 2020, 02:46 pm IST 0
രാജ്യാന്തര ക്രിക്കറ്റ്‌ കൗൺസിലിന്റെ (ഐസിസി) എല്ലാ ലോകകപ്പ്‌ യോഗ്യതാ മത്സരങ്ങളും ജൂൺ 30 വരെ തത്ക്കാലം മാറ്റിവച്ചു.  ഇതോടെ ജൂൺവരെ ലോക ക്രിക്കറ്റിൽ ഒരു മത്സരവും നടക്കില്ലെന്ന്‌…

ഡല്‍ഹിയില്‍ ഐപിഎല്‍ വാതുവെപ്പ് സംഘം അറസ്റ്റില്‍

Posted by - May 21, 2018, 07:59 am IST 0
ഡല്‍ഹിയില്‍ ഐപിഎല്‍ വാതുവെപ്പ് സംഘം അറസ്റ്റില്‍. നാലുപേരാണ് അറസ്റ്റിലായിരിക്കുന്നത്. സ്ഥലത്തെ വീട് കേന്ദ്രീകരിച്ചാണ് വാതുവെപ്പ് നടന്നിരുന്നത്. ഈ വീട് പൊലീസ് റെയ്ഡ് ചെയ്തു. എട്ട് മൊബൈല്‍ ഫോണുകള്‍,…

മുന്‍ പാക് താരത്തിന് ഇന്ത്യയുടെ സഹായഹസ്തം 

Posted by - Apr 28, 2018, 02:18 pm IST 0
ദില്ലി: ഇന്ത്യയിൽ മുന്‍ പാക്കിസ്ഥാന്‍ ഹോക്കി താരത്തിന് സൗജന്യ ഹൃദയ ശസ്ത്രക്രിയ വാഗ്ദാനം ചെയ്തു. പാക്കിസ്ഥാന്റെ ഏറ്റവും മികച്ച ഹോക്കി താരങ്ങളിലൊരാളായ മന്‍സൂര്‍ അഹമ്മദിനാണ് സൗജന്യ ശാസ്ത്രക്രിയ…

ഫിഫ അപ്പീല്‍ കമ്മിറ്റി മുന്‍ അംഗം പി.പി. ലക്ഷ്മണന്‍ അന്തരിച്ചു

Posted by - Apr 30, 2018, 06:33 am IST 0
കണ്ണൂര്‍: ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ (എ.ഐ.എഫ്.എഫ്) മുന്‍ എക്സിക്യൂട്ടീവ് പ്രസിഡന്റും ഫിഫ അപ്പീല്‍ കമ്മിറ്റി മുന്‍ അംഗവുമായ പി.പി. ലക്ഷ്മണന്‍(83) അന്തരിച്ചു. കണ്ണൂര്‍ എ.കെ.ജി. ആസ്പത്രിയില്‍…

റെക്കോര്‍ഡ് നേട്ടവുമായി പ്ലേ ഓഫിലേക്ക് കടന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സ്  

Posted by - Apr 28, 2019, 03:34 pm IST 0
ജയ്പൂര്‍: ഐപിഎല്‍ 12-ാം എഡിഷനില്‍ പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമായി ചെന്നൈ സൂപ്പര്‍ കിംഗ്സ്.  ഇതോടെ കളിച്ച എല്ലാ സീസണുകളിലും ( 10) പ്ലേ ഓഫിലെത്തിയ ഏക…

Leave a comment