ഭീഷണികള്‍ക്കു മുന്നില്‍ പതറാതെ ഈ പോലീസ് ഉദ്യോഗസ്ഥൻ: വർഷങ്ങൾക്ക് ശേഷം ചരിത്രവിധി ആഹ്‌ളാദത്തോടെ ഏറ്റുവാങ്ങി ലാംബ

393 0

ജോധ്‌പുര്‍: ആള്‍ദൈവം ആശാറാം ബാപ്പുവിനും കൂട്ടാളികള്‍ക്കും ജീവപരന്ത്യം ശിക്ഷ വാങ്ങിക്കൊടുത്തത്തിന് പിന്നിൽ ഈ പോലീസ് ഉദ്യോഗസ്ഥൻ. തന്റെയും കുടുംബാംഗങ്ങളുടെയും ജീവന്‍ പണയംവച്ചുള്ള അന്വേഷണത്തിലൂടെയാണ്‌ അജയ്‌പാല്‍ ലാംബയെന്ന പോലീസ്‌ ഉദ്യോഗസ്‌ഥന്‍ ചരിത്രവിധി എഴുതിക്കുറിച്ചത്. പല പരീക്ഷണങ്ങളും വെല്ലുവിളികളും അതിജീവിച്ച്‌ ചരിത്രവിധിയുണ്ടായതിന്റെ ആഹ്‌ളാദത്തിലാണ്‌ ധീരനും സത്യസന്ധനുമായ ഈ ഓഫീസര്‍. ഇതിനിടെ അനുയായികളുടെ രണ്ടായിരം ഭീഷണിക്കത്തുകള്‍ക്കും നൂറുകണക്കിനു ഫോണ്‍കോളുകള്‍ക്കും ഈ ഉദ്യോഗസ്‌ഥനെ തളര്‍ത്താനായില്ല. 

ആശ്രമത്തില്‍ ചികിത്സാര്‍ഥമെത്തിയ പതിനാറുകാരിയെ 2013 ലായിരുന്നു ആശാറാം പീഡിപ്പിച്ചത്‌. ഇതേവര്‍ഷം ഓഗസ്‌റ്റ്‌ ഇരുപതിനു കേസിന്റെ അന്വേഷണം ജോധ്‌പുര്‍ വെസ്‌റ്റ്‌ ഡി.സി.പിയായിരുന്ന ലാംബ ഏറ്റെടുത്തു. വന്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റിയ സംഭവമായതോടെ ഓരോ നീക്കവും വളരെ സൂക്ഷ്‌മതയോടെയായിരുന്നു അദ്ദേഹം നടത്തിയത്. വലിയസ്വാധീനവും സമ്പത്തും അനുയായിവൃന്ദവുമുള്ള ആള്‍ദൈവത്തെ തൊടുന്നതു തീക്കളിയാണെന്ന്‌ അറിഞ്ഞിട്ടും 2005 ബാച്ചിലെ ഈ ഐ.പി.എസുകാരന്‍ പോരാടി. 

ബലാത്സംഗത്തിന്‌ ഇരയായ പെണ്‍കുട്ടിക്കു നീതികിട്ടാന്‍ അദ്ദേഹം ഒപ്പമുണ്ടായിരുന്നു. ഇതിനിടെ, ബാപ്പുവിന്‌ എന്തെങ്കിലും സംഭവിച്ചാല്‍ കുടുംബാംഗങ്ങളെ കൊല്ലുമെന്നായിരുന്നു കത്തുകളിലൂടെയുള്ള ഭീഷണി. പോരാത്തതിനു കത്തില്‍നിറയെ തെറിവിളികളും. നിരന്തരം ഫോണിലൂടെയുള്ള ഭീഷണിയും ചീത്തവളിയും സമാധാനം കെടുത്തി. ഒടവില്‍ സഹികെട്ട്‌ അജ്‌ഞാത കോളുകള്‍ എടുക്കാന്‍ മടിച്ചു. ഭാര്യ വീടിനു പുറത്തിറങ്ങാതെയായി. മകളെ സ്‌കൂളിലും അയച്ചില്ല. ഉദയ്‌പൂരിലേക്കു താമസം മാറിയതോടെയാണു വിരട്ടല്‍ നിലച്ചത്‌.  

"അറസ്‌റ്റിലായ ആശാറാമിനെ സര്‍ക്കാര്‍ അതിഥിമന്ദിരത്തിലേക്കു കൊണ്ടുവന്നിരുന്നു. ഞാന്‍ മുറിയിലെത്തിയപ്പോള്‍ അദ്ദേഹം സോഫായിലിരിക്കുകയായിരുന്നു. എണീറ്റ്‌ തറയിലിരിക്കാന്‍ നിര്‍ദേശിച്ചു. ഇതോടെ തെറ്റുപറ്റിയതായി ആശാറാം സമ്മതിച്ചു"-ജോധ്‌പൂരില്‍ അഴിമതിവിരുദ്ധ ബ്യൂറോയുടെ സൂപ്രണ്ടായ ലാംബ അനുസ്‌മരിച്ചു. കേസ്‌ അന്വേഷണത്തിനിടെ സാക്ഷികള്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചിരുന്നു. 

തെളിവെടുപ്പിനിടെ അനുയായികളുടെ വലിയ രോഷപ്രകടനവുമുണ്ടായി. അതെല്ലാം ക്ഷമയോടെ അദ്ദേഹത്തിനും സഹപ്രവര്‍ത്തകര്‍ക്കും അതിജീവിക്കാനായി. ബാപ്പുവിന്റെ പ്രത്യുല്‍പ്പാദനശേഷിയെക്കുറിച്ചുളള വൈദ്യപരിശോധാഫലം കേസിനു ബലമേകി. "കോടതി വിധിയിലൂടെ സത്യം വിജയിച്ചിരിക്കുന്നു. നിയമം നിഷ്‌പക്ഷമായി നടപ്പാക്കുമ്ബോള്‍ എത്ര സ്വാധീനമുള്ളവനും ശിക്ഷവാങ്ങിക്കൊടുക്കാന്‍ സമൂഹത്തിലെ ദുര്‍ബലനു കഴിയുമെന്ന്‌ ഇതു തെളിയിച്ചിരിക്കുന്നു"- അഭിമാനത്തോടെ ലാംബ പറഞ്ഞു.
 

Related Post

ദൂരദർശൻ കേന്ദ്രങ്ങൾ അടച്ചുപൂട്ടി 

Posted by - Mar 28, 2018, 07:52 am IST 0
ദൂരദർശൻ കേന്ദ്രങ്ങൾ അടച്ചുപൂട്ടി  പ്രസാർ ഭാരതി കോർപറേഷനു കീഴിലുള്ള 171 ദൂരദർശൻ കേന്ദ്രങ്ങളാണ് തികളാഴ്ച്ച രാത്രിയോടുകൂടി അടച്ചുപൂട്ടിയത്. ഇപ്പോൾ നിലനിൽക്കുന്ന അനലോഗ് സംവിധാനം നിർത്തലാക്കി ഡിജിറ്റൽ സംവിധാനത്തിലേക്ക്…

ദേശീയ റിക്രൂട്ട്മെൻറ് ഏജൻസി; അംഗീകാരം നൽകി കേന്ദ്രസർക്കാർ 

Posted by - Aug 19, 2020, 10:25 am IST 0
Adish ന്യൂ ഡൽഹി: ദേശീയ റിക്രൂട്ട്മെൻറ് ഏജൻസി രൂപീകരിക്കാനുള്ള തീരുമാനത്തിന് അംഗീകാരം നൽകി കേന്ദ്ര സർക്കാർ.പൊതുമേഖല ബാങ്കുകളുടെയും കേന്ദ്ര സർക്കാർ ബാങ്കുകളുടെയും ഗസറ്റഡ്  ഇതര നിയമനങ്ങൾക്ക് പൊതുയോഗ്യത പരീക്ഷ…

പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍ കോണ്‍ഗ്രസ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു : വി മുരളീധരൻ 

Posted by - Jan 22, 2020, 05:20 pm IST 0
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍ കോണ്‍ഗ്രസ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന്  കേന്ദമന്ത്രി വി. മുരളീധരന്‍. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് കൊണ്ട് ജനങ്ങള്‍ക്കിടയില്‍ വിഘടനവാദം വളര്‍ത്തുന്ന  സമീപനമെടുക്കുന്ന നിലപാടാണ് പ്രതിപക്ഷത്തിന്റേത്.…

ജാര്‍ഖണ്ഡ് നിയമസഭാതിരഞ്ഞെടുപ്പ്‌: ആദ്യഘട്ട പോളിംഗ്  ആരംഭിച്ചു  

Posted by - Nov 30, 2019, 10:56 am IST 0
റാഞ്ചി: ജാര്‍ഖണ്ഡ് നിയമസഭാതിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം പോളിംഗ് ആരംഭിച്ചു. ആറു ജില്ലകളിലായി 13 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. രാവിലെ ഏഴ് മുതല്‍ വൈകീട്ട് മൂന്ന് വരെയാണ് വോട്ടെടുപ്പ് സമയം. മൊത്തം…

രാത്രിയാത്രാ നിരോധനം തുടരും 

Posted by - Aug 4, 2018, 09:15 am IST 0
ബെംഗളുരു: ബന്ദിപ്പൂര്‍ വനത്തിലൂടെയുള്ള രാത്രിയാത്രാ നിരോധനം തുടരുമെന്ന് കര്‍ണാടക അറിയിച്ചു. ദേശീയപാത 212ല്‍ എലിവേറ്റഡ് ഹൈവേ നിര്‍മിക്കാനും അതില്ലാത്ത ഭാഗത്തു റോഡിന്റെ ഇരുവശങ്ങളില്‍ കമ്പിവേലി കെട്ടി സംരക്ഷിക്കാമെന്ന…

Leave a comment