ശക്തി തന്നെയാണ് ഈശ്വരൻ

263 0

ആദിയിൽ പ്രപഞ്ചം എല്ലാം  ബീജരൂപ പരാശക്തിൽ ലയിച്ചിരുന്നു.  ഇതിനെ ഭഗാവൻ്റെ  ഹിരണ്യഗർഭമെന്നു പറയുന്നു. വിഷ്ണുഭഗവാൻ യോഗനിദ്രയിലേക്കും പ്രവേശിക്കുന്നു.    പ്രപഞ്ചമെല്ലാം ഭഗവാനിൽ അടങ്ങിയിരുന്നു,. വിറകിൽ അഗ്നിപോലെ വിത്തിൽ വൃക്ഷം പോലെ.  

പരാശക്തിയെ ധ്യാനിച്ച് യോഗനിദ്രയിൽ ലയിച്ചിരുന്ന ഭഗവാൻ യോഗനിദ്രയിൽ നിന്നു ഉണർന്നു. ഏകവും അദ്വയകവുമായിരുന്ന ഭഗവാൻ   പലതായി തീരണമെന്ന് അഗ്രഹിച്ചു.       അങ്ങനെ പ്രപഞ്ചം ജനിച്ചു.   ഭഗവാൻ്റെ നാഭിയിൽ നിന്നും ഒരു താമരതണ്ടുയർന്നു പൊങ്ങി അതിൽ ഒരു താമര വികസിച്ചു.  അതിൽ ഭഗവാൻ്റെ അംശംതന്നെ ബ്രഹ്മായി ഭവിച്ചു.  ബ്രഹ്മാവ് നാലു ദിക്കിലേക്കും, നോക്കി അപ്പോൾ ബ്രഹ്മാവിന്  നാലു തലകൾ ഉണ്ടായി.

ഭഗവാൻ്റെ നാഭിയിൽ നിന്നുത്ഭവിച്ച ആ താമര കേന്ദ്രത്തിൽ നിന്നുണ്ടായ വികാസത്തെയാണ് താമരസൂചിപ്പിക്കുന്നത്.  ബ്രഹ്മാവ് സങ്കൽപവും ആഗ്രഹവും ചേർന്ന ബുദ്ധിയാണ്. ബുദ്ധി, ചിത്തം, അഹംങ്കാരം  അന്തഃകരണം   എന്നിവയാണ് ബ്രഹ്മാവിൻ്റെ നാലു തലകൾ.  ഇതിൽ നിന്നാണ് പ്രപഞ്ചം സൃഷ്ടിക്കപ്പെടുന്നത്,   

താൻ ആവിർഭവിച്ച ഉടനെ ബ്രഹ്മാവ് സംഭ്രമത്തോടെ  ആലോചിച്ചു. താൻ ആരാണ്?  എവിടെ നിന്നു വന്നു? എന്താണ് തൻ്റെ കർത്തവ്യം ? അന്തരമായ പാലാഴിയിൽ  അടിച്ചുയരുന്ന അലകളല്ലാതെ  മറ്റൊന്നും കാണാൻ കഴിയുന്നില്ല. അലകളടിക്കുന്ന ആ ശബ്ദം  “തപ തപ” എന്നു തന്നോടു പറയുന്നതു പോലെ അദ്ദേഹത്തിന്നു തോന്നി.  അതുകൊണ്ട് അദ്ദേഹം ബാഹ്യമായ അന്വേഷണം അവസാനിപ്പിച്ച് തന്നിലേക്ക് തന്നെ നോക്കി.  തന്നാരാണെന്നും എവിടെ നിന്നു വന്നുവെന്നും, എന്താണ് തൻ്റെ കർത്തവ്യമെന്ന് അറിയണമെങ്കിൽ  തന്നിലേക്ക് തന്നെ നോക്കണം.  

അങ്ങനെ അനേകകാലം ഏകാഗ്രമായ തപസ്സ് ചെയ്തപ്പോൾ  തൻ്റെ കർത്തവ്യം അദ്ദേഹത്തിന് ബോദ്ധ്യപ്പെട്ടു.  സൃഷ്ടിയാണ് ത്ൻ്റെ കർത്തവ്യമെന്ന് മനസ്സിലായി.  അതിനാൽ അദ്ദേഹം രണ്ടായി ഭവിച്ചു. സ്വയംരൂപനും  ശതരൂപിയുമുണ്ടായി. സ്വയം ഭാവിച്ചുണ്ടായവൻ സ്വയംരൂപൻ   അനേക രൂപങ്ങൾ ശതരൂപി.  അവരുടെ കാമത്തിൽ നിന്നും സകല ജീവജാലങ്ങളുമുണ്ടായി . അതിൽ  ശ്രേഷ്ഠൻ മനുഷ്യനായി ഭവിച്ചു. ആ മനുഷ്യന് ജീവിതത്തിൽ ശാന്തി അനുഭവിക്കുനതിനും  തിരിച്ച് മഹാവിഷ്ണുവിലും എത്തിചേരുന്നതിനുവേണ്ടി   ബ്രഹ്മാവിൻ്റെ ഓരോ മുഖത്ത് നിന്നും ഓരോ വേദങ്ങൾ ഉണ്ടായി. ഈ വേദതത്ത്വങ്ങളാണ് പ്രപഞ്ചരഹസ്യമറിയുവാൻ തപസ്സ് ചെയ്ത് മഹർഷിമാർ   ഉൾക്കണ്ണുക്കൊണ്ട് കണ്ടത്.    

ബ്രഹ്മാവും വിഷ്ണുവും മഹേശ്വരനുമുൾപ്പെടെ   പ്രപഞ്ചം മുഴുവൻ  നിറഞ്ഞു നിൽക്കുന്നത് പരാശക്തിയാണ് .  പരാശക്തിയില്ലെങ്കിൽ അവർക്ക്  സൃഷ്ടിസ്ഥിതിസംഹാരങ്ങൾ  ചെയ്യുവാൻ കഴിയുകയില്ല.  എന്നാൽ പരാശക്തിയെ അതേ രൂപത്തിൽ ഉൾക്കൊള്ളുവാൻ അവർക്ക് സാദ്ധ്യമാല്ല.  അങ്ങനെ ഉൾക്കൊണ്ടാൽ അവർ പരാശക്തിയിൽ ലയിക്കും.   അപ്പോൾ പ്രപഞ്ചഭരണം  സാദ്ധ്യമല്ലാതെ വരും. അതുകൊണ്ട് പരാശക്തി സരസ്വതിയായി ബ്രഹ്മാവിനോടും, ലക്ഷ്മിയായി  വിഷ്ണുവിനോടും, പാർവ്വതിയായി പരമശിവനോടും   ചേർന്ന്  സൃഷ്ടി സ്ഥിതി സംഹാരങ്ങൾ ചെയ്ത്  പ്രപഞ്ചം ഭരിക്കുന്നു.. 

 പ്രപഞ്ചം പഞ്ചഭൂതാത്മകമാണ്. ഭൂമി (മണ്ണ്)  ജലം അഗ്നി വായു  ആകാശം,   എന്നിവ കൂടിചേർന്നതാണ്  . പ്രപഞ്ചത്തിലെ ഏതോരു വസ്തു എടുത്ത് അപഗ്രഥിച്ചാലും  അതിലെ ഘടകങ്ങൾ ഈ പഞ്ചഭൂതങ്ങളാണെന്ന് കാണാം. ജഡമായ പഞ്ചഭൂതത്തിലടങ്ങിയിരിക്കുന്ന ശക്തി ചൈതന്യമാണ് പരാശക്തി . ഏതേങ്കിലും  ഒരു വസ്തുവിനെ  എടുത്ത് വീണ്ടും വീണ്ടും വിഭജിച്ചാൽ  അത് ഒരു തന്മാത്രയായി തീരും, അതിനെ വീണ്ടും വിഭജിച്ചാൽ  വിഭജിക്കാൻ പാടില്ലാത്ത അവസ്ഥയിൽ  എത്തിചേരും  . അങ്ങനെ അവശേഷിക്കുന്ന സൂക്ഷമമായ  ആ തരിയുടെ അംശത്തെ സങ്കൽപ്പത്തിൽ വിഭജിക്കുവാൻ  കഴിയുന്നു. അങ്ങനെ വിഭജിക്കുമ്പോൾ ആ വസ്തു ഇല്ലാതായി തീരുകയും ശക്തിമാത്രമായി അവശേഷിക്കുകയും ചെയ്യും. ഇതിൽ നിന്നും വസ്തു മായയും , ശക്തി സത്യവുമണെന്ന് അറിയാൻ കഴിയും.   ഈ ശക്തി തന്നെയാണ് ഈശ്വരൻ.   മായയുടെ പഞ്ചഭൂതങ്ങളാകുന്ന സാന്നിദ്ധ്യം കൊണ്ട്  സത്യമറിയാൻ കഴിയാതെ പോകുന്നു.

Related Post

കാശി എന്ന മഹാശ്മശാനം

Posted by - May 6, 2018, 09:33 am IST 0
കാശി എന്ന മഹാശ്മശാനം ഭാരതത്തിന്റെ കിഴക്കുദേശത്ത് ഏറ്റവും പവിത്രമായി സ്ഥിതിചെയ്യുന്ന സ്ഥലമാണ് ഇന്ന് കാശി അഥവാ ബനാറസ് എന്നറിയപ്പെടുന്ന വാരണാസി. ഈ പ്രപഞ്ചത്തിന്‍റെ മര്‍മ്മസ്ഥാനം, അഥവാ കാതല്‍…

കർക്കടകമാസം തുടങ്ങും മുമ്പേ പ്രത്യേക ഒരുക്കങ്ങൾ വല്ലതും വേണോ? അറിയാം 

Posted by - Jul 6, 2018, 11:11 am IST 0
കർക്കടകാരംഭത്തിന്റെ തലേന്ന് വീടും പരിസരവും ശുചിയാക്കി വൃത്തിഹീനമായ അവശിഷ്ടങ്ങൾ ദൂരെ കളയണം. ചേട്ടയായ ദാരിദ്ര്യത്തെയും, ദുരിതത്തെയും വീടിനു പുറത്താക്കി ശ്രീലക്ഷ്മി ഭഗവതിയെ വീട്ടിലേക്ക് വരണമെന്ന് അപേക്ഷിക്കണം. കർക്കടകം…

ഈസ്റ്റർ ആശംസകൾ 

Posted by - Apr 1, 2018, 09:10 am IST 0
മീഡിയഐ യുടെ  ഈസ്റ്റർ ആശംസകൾ  യേശുദേവൻ ഉയർത്തെഴുനേറ്റപോലെ മീഡിയഐയുടെ വായനക്കാരിൽ സ്നേഹവും കരുണയും ഉണ്ടാവട്ടെ

ആരാധന

Posted by - May 5, 2018, 06:00 am IST 0
പത്രം പുഷ്പം ഫലം തോയം യോ മേ ഭക്ത്യാ പ്രയച്ഛതി തദഹം ഭക്ത്യുപഹൃതമശ്നാമി പ്രയതാത്മനഃ  ജലം, ഇല, പൂവ്, ഫലം എന്നിവ ഭക്തിപൂര്‍വ്വം (ശ്രദ്ധയോടെ) സമര്‍പ്പികുന്നത് ഞാന്‍…

ഇന്ന് നരസിംഹ ജയന്തി 

Posted by - Apr 28, 2018, 07:46 am IST 0
ഭഗവാന്‍ മഹാവിഷ്ണുവിന്റെ നാലാമത്തെ അവതാരമാണ് നരസിംഹാവതാരം.വൈശാഖമാസത്തിലെ ശുക്ളപക്ഷ ചതുര്‍ദശി ദിവസമാണ് നരസിംഹ ജയന്തിയായി ആഘോഷിക്കുന്നത്. നരസിംഹമൂര്‍ത്തി ക്ഷേത്രങ്ങളിലും വിഷ്ണുക്ഷേത്രങ്ങളിലും നരസിംഹജയന്തി ഏറെ വിശേഷപ്പെട്ട ദിവസമാണ്. കൃതയുഗത്തില്‍ മഹാവിഷ്ണു…

Leave a comment