കര്‍ണാടകയില്‍ കോണ്‍ഗ്രസ് 130 സീറ്റില്‍ വിജയിക്കും; സിദ്ധരാമയ്യ

319 0

ബംഗളുരു: കര്‍ണാടകയില്‍ വീണ്ടും മുഖ്യമന്ത്രി സ്ഥാനത്ത് എത്താന്‍ സാധിക്കുമെന്ന് വിശ്വാസത്തിലാണ് സിദ്ധരാമയ്യ. കോണ്‍ഗ്രസ് 130 സീറ്റുകള്‍ക്ക് വിജയിക്കും എന്നും വീണ്ടും അധികാരത്തില്‍ ഏറുമെന്നുമാണ് തെരഞ്ഞെടുപ്പ് ചൂട് അടുത്തതോടെ സിദ്ധരാമയ്യ പറഞ്ഞിരിക്കുന്നത്. വീണ്ടും താന്‍ മുഖ്യമന്ത്രിയാകുമെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അദ്ദേഹം പറഞ്ഞു. ബദാമിയില്‍ ആര് വേണമെങ്കിലും തനിക്കെതിരെ മത്സരിച്ചോട്ടെ. ആര് മത്സരിച്ചാലും ഞാന്‍ അതിനെ കണക്കിലെടുക്കുന്നില്ല. 

ജനങ്ങളാണ് കാര്യങ്ങള്‍ തീരുമാനിക്കേണ്ട്. കോണ്‍ഗ്രസ് വീണ്ടും അധികാരത്തില്‍ ഏറുമെന്നും താന്‍ വീണ്ടും മുഖ്യമന്ത്രിയാകുമെന്നും സിദ്ധരാമയ്യ പറഞ്ഞു.കര്‍ണാടകയുടെ തെക്ക് ഭാഗങ്ങളിലെ ഏഴ് ജില്ലകളില്‍ ജനതാദള്ളും കോണ്‍ഗ്രസും തമ്മിലുമാണ് മത്സരം. കര്‍ണാടകയില്‍ 150 സീറ്റില്‍ വിജയിക്കും എന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബിഎസ് യെദ്യൂരപ്പയുടെ പ്രതീക്ഷ എന്നും സിദ്ധരാമയ്യ പറഞ്ഞു. 

ത്രികോണ മത്സരമാണെന്ന് തോന്നുമെങ്കിലും കര്‍ണാടകയില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് പ്രധാന മത്സരം. മൈസുരുവിലെ ചാമുണ്ഡേശ്വരിക്ക് പുറമെയാണ് ബദാമിയിലും സിദ്ധരാമയ്യ മത്സരത്തിനിറങ്ങുന്നത്. ഇത് പരാജയ ഭീതി മൂലമാണെന്ന് ബിജെപി ആരോപിച്ചിരുന്നു. ബിജെപി അധ്യക്ഷന്‍ അമിത് ഷാ ആവശ്യപ്പെട്ടാല്‍ സിദ്ധരാമയ്യക്കെതിരെ മത്സരിക്കാന്‍ തയ്യാറാണെന്ന് ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായ ബിഎസ് യെദ്യൂരപ്പ പറഞ്ഞിരുന്നു. 
 

Related Post

മാണിക്കെതിരെ തെളിവുകളില്ല – നിലപാടിൽ ഉറച്ച് വിജിലൻസ് 

Posted by - Mar 5, 2018, 12:30 pm IST 0
മാണിക്കെതിരെ തെളിവുകളില്ല – നിലപാടിൽ ഉറച്ച് വിജിലൻസ്  അടച്ചിട്ട ബാറുകൾ തുറക്കാൻ വേണ്ടി കെ എം മാണി 1 കോടിരൂപ കോഴ വാങ്ങി എന്ന കാരണത്തിൽ രണ്ടായിരത്തിപതിനാലിലാണ്…

സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി സി കെ പത്മനാഭന്‍; ശബരിമലയില്‍ കയറിയ സ്ത്രീകളെ വിളിക്കേണ്ട പേര് വേറെയെന്ന് ബിജെപി നേതാവ് 

Posted by - Jan 17, 2019, 08:38 am IST 0
മലപ്പുറം: സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് സി കെ പത്മനാഭന്‍. ശബരിമലയില്‍ കയറിയ സ്ത്രീകളെ വിളിക്കേണ്ട പേര് വേറെയാണ്. പക്ഷേ, പറഞ്ഞാല്‍ കേസ്…

കോൺഗ്രസ് എം‌എൽ‌എ അബ്ദുൾ സത്താർ ശിവസേനയിൽ ചേർന്നു  

Posted by - Sep 2, 2019, 05:09 pm IST 0
മുംബൈ: രണ്ട് തവണ കോൺഗ്രസ് എം‌എൽ‌എയും മഹാരാഷ്ട്ര മുൻ മന്ത്രിയുമായ അബ്ദുൾ സത്താർ തിങ്കളാഴ്ച ശിവസേനയിൽ ചേർന്നു. ചീഫ് ഉദ്ദവ് താക്കറെയുടെ സാന്നിധ്യത്തിൽ ഔ  റംഗബാദ് ജില്ലയിലെ…

കോണ്‍ഗ്രസിനെ നിലംതൊടാതെ പറപ്പിച്ച്‌ കര്‍ണാടകയില്‍ ബി.ജെപിയുടെ തേരോട്ടം

Posted by - May 15, 2018, 12:12 pm IST 0
ബംഗളൂരു:കര്‍ണാടകയേയും കാവി പുതപ്പിച്ച്‌ ബി.ജെ.പിയുടെ അത്ഭുത വിജയം. 222 അംഗ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 115 സീറ്റ് നേടിയാണ് ബി.ജെ.പി വിജയം അരക്കിട്ടുറപ്പിച്ചത്. കോണ്‍ഗ്രസ് 65 സീറ്റില്‍…

സി.പി.എം പ്രവര്‍ത്തകന്‍റെ വീടിന് നേരെ ബോംബേറ്

Posted by - Jul 6, 2018, 12:16 pm IST 0
കണ്ണൂര്‍: തലശ്ശേരിയില്‍ സി.പി.എം പ്രവര്‍ത്തകന്‍റെ വീടിന് നേരെ ബോംബേറ്. ആര്‍.എസ്.എസുകാരാണ് ആക്രമണത്തിന് പിന്നിലെന്ന് സി.പി.എം ആരോപിച്ചു. തലശ്ശേരി പെരിങ്കളത്ത് ലിനേഷിന്‍റെ വീടിന് നേരെയാണ് ബോബേറുണ്ടായത്. 

Leave a comment