ബിജെപിക്കെതിരെ ആഞ്ഞടിച്ച് പിണറായി വിജയൻ

466 0

ബിജെപിക്കെതിരെ ആഞ്ഞടിച്ച് പിണറായി വിജയൻ

22ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ സമാപന സമ്മേളനത്തില്‍ വെച്ചാണ് അദ്ദേഹം ബിജെപിക്കെതിരെ സംസാരിച്ചത്. പിണറായി വിജയൻ തന്ടെ ഒഫീഷ്യൽ ഫേസ്ബുക് പേജിലും ബിജെപിക്കെതിരെ ആരോപണം ഉന്നയിച്ചിട്ടുണ്ട് പിണറായിയുടെ ഫേസ്ബുക് പേജിലെ പൂർണരൂപം ഇങ്ങനെ  

"വർഗീയ- പിന്തിരിപ്പൻ ശക്തികള്‍ സിപിഐ എമ്മിനെതിരെ ശക്തമായ ആക്രമണമാണ് നടത്തുന്നത്. മത നിരപേക്ഷതയും ജനാധിപത്യവും പൗരാവകാശങ്ങളും  നിലനിര്‍ത്താന്‍ രാജ്യത്തിന് ഏക പ്രതീക്ഷയാകുന്നത് സിപിഐ എമ്മാണെന്നതാണ് ഇതിനുകാരണം. യുപിഎ സര്‍ക്കാര്‍ നടപ്പിലാക്കിയ അതേ സാമ്പത്തിക നയമാണ് എന്‍ഡിഎ സര്‍ക്കാരും നടപ്പാക്കുന്നത്. വര്‍ഗീയതയ്ക്കും സാമ്രാജ്യത്വത്തിനുമെതിരെ പോരാടാന്‍ സിപിഐ എം മുന്നിലുണ്ടാകും. 22ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ സമാപന സമ്മേളനത്തില്‍ തെലങ്കാനയുടെ മണ്ണിൽ ഈ കാര്യങ്ങളാണ് സംസാരിച്ചത്.

തൊഴിലാളികളുടെ അവകാശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ കവര്‍ന്നെടുക്കുകയാണ്. രാജ്യത്ത് തൊഴില്‍ സുരക്ഷ ഇല്ലാതായിരിക്കുന്നു. ആഗോളവത്കരണത്തിന്റെ പ്രത്യാഘാതങ്ങള്‍ക്കു നടുവിലാണ് നാമിന്ന് ജീവിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന നയങ്ങള്‍ മൂലം രാജ്യത്തെ സമ്പത്ത്  കുറച്ചുപേരുടെ കൈകളിലേയ്ക്ക്  മാത്രം എത്തിച്ചേരുന്നു.

പശുവിന്റെ പേരില്‍ അതിക്രമങ്ങൾ അരങ്ങേറുന്നു.  കുട്ടികളെ പോലും സംഘപരിവാര്‍ വെറുതെ വിടുന്നില്ല. ദളിതര്‍ക്കെതിരായ അക്രമം ദിനം തോറും വര്‍ധിക്കുകയാണ്. ഉയര്‍ന്ന ജാതിക്കാര്‍ നടത്തുന്ന നവരാത്രി ആഘോഷം കണ്ടുനിന്ന ദളിതനെ ഗുജറാത്തില്‍ മര്‍ദ്ദിച്ചു കൊല്ലുകയുണ്ടായി. ഇടതുപക്ഷവും പ്രത്യേകിച്ച് സിപിഐ എമ്മുമാണ് കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പൊതുസമൂഹത്തില്‍ എത്തിച്ചത്. ഹിന്ദുത്വ ഭീകരവാദവും നവ ഉദാരവത്കരണ നയവുമാണ് ബിജെപിയുടെ രണ്ട് മുഖ്യ അജണ്ട. ഇതിനെതിരെ പോരാടാൻ കോൺഗ്രസിന് ത്രാണിയില്ല. അവർ മൃദു സമീപനത്തിലാണ്. സി പി ഐ എം ആ പോരാട്ടം ഏറ്റെടുക്കുന്നു"

അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേർ ഫേസ്ബുക് പോസ്റ്റിനു താഴെ അഭിപ്രായം രേഖപെടുത്തുന്നുണ്ട്.

Related Post

ബിജെപിയെ കുഴപ്പിച്ച് ലിംഗായത്ത്

Posted by - Mar 20, 2018, 09:17 am IST 0
ബിജെപിയെ കുഴപ്പിച്ച് ലിംഗായത്ത്  കർണാടകയിലുള്ള ലിംഗായത്തേക്ക് പ്രത്യേകമതപദവി നൽകാൻ എസ്. സിദ്ധരാമയ്യയുടെ കോണ്‍ഗ്രസ് സര്‍ക്കാര്‍ തീരുമാനിച്ചു.അവസാന അനുമതിക്കായി കേന്ദ്ര സർക്കാരിനായക്കും. ഇവർക്ക് ന്യൂനപക്ഷപദവി നല്‍കാമെന്ന് റിട്ട. ഹൈക്കോടതി…

കേരള കോണ്‍ഗ്രസ് (ജേക്കബ്) പാര്‍ട്ടി പിളര്‍ന്നു

Posted by - Feb 21, 2020, 12:37 pm IST 0
കൊച്ചി:  കേരള കോണ്‍ഗ്രസ് (ജേക്കബ്) പാര്‍ട്ടി പിളര്‍ന്നു. അനൂപ് ജേക്കബ്, ജോണി നെല്ലൂര്‍ വിഭാഗങ്ങള്‍ പ്രത്യേകമായി കോട്ടയത്ത്  യോഗം ചേര്‍ന്നു. കേരള കോണ്‍ഗ്രസ്  പി.ജെ. ജോസഫ് വിഭാഗവുമായി…

ഇന്ധന നികുതി കുറയ്ക്കില്ലെന്ന് തോമസ് ഐസക്

Posted by - Oct 4, 2018, 10:12 pm IST 0
സംസ്ഥാന സര്‍ക്കാര്‍ ചുമത്തുന്ന ഇന്ധന നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. ആദ്യം 14 രൂപ കൂട്ടിയിട്ട് 2.50 രൂപ കുറച്ചത് ശരിയായില്ല. കൂട്ടിയ തുക മുഴുവന്‍…

ബിജെപിക്ക് വോട്ട് ചെയുമ്പോൾ പാകിസ്താനില്‍ അണുബോംബ് ഇടുന്നതു പോലെ- കേശവപ്രസാദ് മൗര്യ  

Posted by - Oct 14, 2019, 02:03 pm IST 0
മുംബൈ:  ബിജെപിക്ക് വോട്ട് ചെയ്യുന്നത് പാകിസ്താനില്‍ അണുബോംബ് വീഴുന്നതിന് തുല്യമാണെന്ന്  യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ.  മഹാരാഷ്ട്രയില്‍ മീര ഭയന്ദ്രിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു മൗര്യയുടെ വിവാദ…

കോണ്‍ഗ്രസുമായി എഎപി സഹകരിക്കില്ലെന്ന് കേജരിവാൾ

Posted by - Apr 1, 2019, 04:32 pm IST 0
വിശാഖപട്ടണം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസുമായി എഎപി സഹകരിക്കില്ലെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ കണ്ടിരുന്നെങ്കിലും സഖ്യത്തിന് അദ്ദേഹം വിസമ്മതിക്കുകയായിരുന്നു.…

Leave a comment